'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!

അതുകൊണ്ട് ശരിക്കും ചോദിക്കേണ്ട ചോദ്യം 'ആദ്യകാല ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യമുണ്ടായിരുന്നു?' എന്നതല്ല. ചരിത്രപരമായി പ്രസക്തമായ ചോദ്യം, ആദ്യകാല ഇസ്ലാമിനെ രൂപപ്പെടുത്തിയ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ എങ്ങനെ പങ്കെടുത്തു എന്നതാണ്.
'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!
Published on

ലോക മതങ്ങളില്‍, 'പുറത്തു വ്യവഹരിച്ച' സ്ത്രീകള്‍ നിലനിര്‍ത്തിയ ഒരേയൊരു മതം ഇസ്ലാമാണെന്ന്, അതിന്റെ ചരിത്രത്തെ സൂക്ഷമായി നോക്കിയാല്‍ മനസ്സിലാകും. ഇസ്ലാമിന്റെ രൂപീകരണ ചരിത്രത്തിലെ 'പുരയിലടങ്ങാത്ത' സ്ത്രീകളുടെ ചരിത്രം തുടങ്ങുന്നത്, പ്രവാചകന്‍ മുഹമ്മദിന്റെ ആദ്യ പത്നിയായ കദീജയില്‍ നിന്നുമല്ല. അത് തുടങ്ങുന്നത്, മുഹമ്മദിന്റെ ജന്മം മുതലാണ്.

മുഹമ്മദ് നബിയുടെ ജീവിതം ആരംഭിക്കുന്നത് അമ്മ, മുലയൂട്ടമ്മ, വളര്‍ത്തമ്മ, പാലുബന്ധം സൃഷ്ടിച്ച സ്ത്രീകള്‍ എന്നിവരടങ്ങിയ ഒരു സ്ത്രീകേന്ദ്രിത സാമൂഹിക വലയത്തിലൂടെയാണ്. സ്വന്തം മാതാവ് ആമിന ആദ്യം അദ്ദേഹത്തെ മുലയൂട്ടി. പിന്നീട് തുവൈബ അദ്ദേഹത്തെ മുലയൂട്ടിയതായി ചരിത്രം പറയുന്നു. തുടര്‍ന്ന് ബനൂ സഅ്ദി ഗോത്രത്തിലെ ഹലീമ സഅ്ദിയ്യ അദ്ദേഹത്തിന്റെ പ്രധാന മുലയൂട്ടമ്മയും വളര്‍ത്തമ്മയുമായി. ചില ചരിത്ര പുസ്തകങ്ങളില്‍, ഹലീമയുടെ കുടുംബത്തിലെ മറ്റൊരു സ്ത്രീയുമായുള്ള പാലുബന്ധവും പരാമര്‍ശിക്കപ്പെടുന്നു.

മുഹമ്മദിന്റെ ജീവിതത്തിലെ ഈ അമ്മമാര്‍, വീട്ടിലിരുന്നുമാത്രം പാലൂട്ടിയവരായിരുന്നില്ല. അവര്‍ പാലൂട്ടിനായി വീടിനു വെളിയിലിറങ്ങി മരുഭൂമിയിലൂടെ യാത്ര ചെയ്തവരും കൂടിയായിരുന്നു. അന്നത്തെ അറേബ്യയുടെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും വായിക്കുമ്പോള്‍, വിപ്ലവകരം എന്നുപറയാവുന്ന, സ്ത്രീകളുമായി ബന്ധപ്പെട്ട പലവിഷയങ്ങളിലും മുഹമ്മദ് ഇടപെടുമ്പോള്‍, മേല്‍പറഞ്ഞ സ്ത്രീകളുടെ അദൃശ്യ സാന്നിധ്യം നമ്മുക്ക് കാണാന്‍ പറ്റും.

'റിദാ' എന്ന, ഇസ്ലാമിലെ ഏറ്റവും ക്രിയാത്മകമായ ഒരു സാമൂഹ്യ സംവിധാനം ഉയര്‍ന്നുവരുന്നത്, അല്ലങ്കില്‍ അത് ശക്തമായ ഒരു വ്യവസ്ഥയായി മാറുന്നത്, പുരയിടങ്ങള്‍ പാലിടങ്ങളാക്കി മാറ്റിയ, പുരയ്ക്കുപുറത്തും ജീവിച്ച, മുഹമ്മദിന്റെ പാലമ്മമാരായിരുന്നു. അറേബ്യന്‍ സാമൂഹികലോകത്തില്‍ മുലയൂട്ടല്‍ റദാഅ എന്ന പാലുബന്ധം സൃഷ്ടിച്ചു; അത് പിന്നീട് കുടുംബബന്ധത്തിനും വിവാഹനിയമത്തിനും സാമൂഹിക തിരിച്ചറിയലിനും പ്രാധാന്യമുള്ള ബന്ധമായി മാറി. അതായത്, മുഹമ്മദിന്റെ ബാല്യം അദ്ദേഹത്തിന്റെ ജൈവകുടുംബത്തിനുള്ളില്‍ മാത്രം നടന്ന ഒന്നായിരുന്നില്ല. മറിച്ച്, പുരയ്ക്കു അകത്തും പുറത്തും സ്ത്രീകള്‍ സൃഷ്ടിച്ച പാലുബന്ധങ്ങളുടെയും വളര്‍ത്തുകുടുംബങ്ങളുടെയും വിശാലമായ സാമൂഹിക ലോകത്തിനുള്ളിലായിരുന്നു അത്. പ്രവാചകത്വത്തിന് മുമ്പുതന്നെ, മുഹമ്മദിന്റെ ജീവിതം രൂപപ്പെട്ടത് സ്ത്രീകളുടെ ദൃശ്യവും അദൃശ്യവുമായ സാമൂഹിക അധ്വാനത്തിലൂടെയായിരുന്നു എന്ന് കൃത്യമായും പറയാം.

'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!
'ഗൾഫ്‌ സ്വാധീനവും പാരമ്പര്യ പൗരോഹിത്യത്തിന്റെ രൂപാന്തരങ്ങളും'

സ്ത്രീകളില്ലാതെ ഇസ്ലാമിന്റെ ആദ്യകാല ചരിത്രം എഴുതാനാകുമോ?

ഇസ്ലാമിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ച് നാം സാധാരണ കേള്‍ക്കുന്ന കഥകള്‍ക്ക് ഒരു പ്രത്യേക ഘടനയുണ്ട്. മക്കയില്‍ മുഹമ്മദ് നബിയുടെ പ്രവാചകത്വം, പീഡനം, ഹിജ്റ, മദീനയിലെ സമൂഹനിര്‍മ്മാണം, യുദ്ധങ്ങള്‍, ഉടമ്പടികള്‍, മക്കാവിജയം, ഒടുവില്‍ പ്രവാചകന്റെ മരണം-ഈ കഥയുടെ കേന്ദ്രമെല്ലാം പുരുഷന്മാരാണ്. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഖാലിദ് ഇബ്‌നുല്‍ വലീദ് തുടങ്ങിയ പേരുകള്‍ രാഷ്ട്രീയവും സൈനികവും മതപരവുമായ ചരിത്രത്തിന്റെ 'സ്വാഭാവിക' നായകരായി മാറുന്നു.

എന്നാല്‍ ഈ ചരിത്രത്തിന്റെ അരികുകളില്‍ നിന്നുമാത്രം സ്ത്രീകളെ നോക്കിയാല്‍ ആദ്യകാല ഇസ്ലാമിക സമൂഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം നമുക്ക് നഷ്ടപ്പെടും. സ്ത്രീകള്‍ ഈ ചരിത്രത്തിന്റെ ഒരു 'പശ്ചാത്തലം' മാത്രമായിരുന്നില്ല. അവര്‍ ഈ സമൂഹത്തിന്റെ വാഹകര്‍, സാക്ഷികള്‍, വിമര്‍ശകര്‍ എന്നിവരും കൂടിയായിരുന്നു. അറിവിന്റെ സംരക്ഷകര്‍, നിയമത്തിന്റെ ഉത്ഭവകാരണങ്ങള്‍, യുദ്ധത്തിലെ പങ്കാളികള്‍, രാഷ്ട്രീയ ഇടപെടലുകാര്‍, അധികാരത്തിന്റെ വക്താക്കള്‍ എന്ന നിലയിലും അവര്‍ ശക്തമായ സ്വാധീനം ചെലുത്തി.

അതുകൊണ്ട് ശരിക്കും ചോദിക്കേണ്ട ചോദ്യം 'ആദ്യകാല ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യമുണ്ടായിരുന്നു?' എന്നതല്ല. ചരിത്രപരമായി പ്രസക്തമായ ചോദ്യം, ആദ്യകാല ഇസ്ലാമിനെ രൂപപ്പെടുത്തിയ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ എങ്ങനെ പങ്കെടുത്തു? എന്നതാണ്. ഈ ചോദ്യമുന്നയിക്കുമ്പോള്‍ വിശാലവും വ്യത്യസ്തവുമായ ഒരു സ്ത്രീ ചരിത്രം നമുക്ക് തുറന്നുകിട്ടുന്നു.

ഹുദൈബിയ്യ: ഒരു സ്ത്രീയുടെ ഉപദേശം ചരിത്രത്തെ തിരിക്കുന്ന നിമിഷം

ക്രി.വ 628-ല്‍ മുഹമ്മദ് നബിയും അനുയായികളും മക്കയിലേക്ക് തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ ഒടുവില്‍ ഒരു സമാധാന ഉടമ്പടിയിലേക്ക് നയിച്ചു. ഉടമ്പടിയിലെ ചില വ്യവസ്ഥകള്‍ മുഹമ്മദിന്റെ പല അനുയായികള്‍ക്കും അപമാനകരമായി തോന്നി. അവര്‍ ശക്തമായി പ്രതിഷേധിച്ചു. ഉടമ്പടി പ്രകാരം ബലിയര്‍പ്പിച്ചു, ആചാരപരമായി തലമുണ്ഡനം ചെയ്തു, ഉംറ നിര്‍വ്വഹിക്കാതെ തിരിച്ചുപോകാമെന്ന പ്രവാചകന്റെ ഉപദേശത്തെ മിക്ക സ്വഹാബികള്‍ക്കും അനുസരിക്കാന്‍ മടിയുണ്ടായി. ഉടമ്പടി തങ്ങള്‍ക്കു അപമാനമാണ് എന്നവര്‍ക്ക് തോന്നി.

ഈ പ്രതിസന്ധി മുഹമ്മദ് തന്റെ ഭാര്യ ഉമ്മു സല്‍മയുമായി ആലോചിച്ചു. അവള്‍ നല്‍കിയ നിര്‍ദേശം ലളിതമായിരുന്നു: അദ്ദേഹം സ്വയം പുറത്തുപോയി ബലി നടത്തുകയും തലമുണ്ഡനം ചെയ്യുകയും ചെയ്യുക, അനുയായികളോട് വീണ്ടും നിര്‍ദേശിക്കേണ്ടതില്ല. അദ്ദേഹം അങ്ങനെ ചെയ്തപ്പോള്‍ മറ്റുള്ളവര്‍ പിന്തുടര്‍ന്നു.

'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!
ഭിന്നശേഷിക്കാർ എവിടെയാണു ജീവിക്കേണ്ടത്?

ഈ കഥയെ ''ഒരു നല്ല ഭാര്യ ഭര്‍ത്താവിന് നല്‍കിയ ഉപദേശം'' എന്ന കുടുംബകഥയായാണ് സാധാരണയായി മുസ്ലിം പണ്ഡിതര്‍ അവതരിപ്പിക്കാറുള്ളത്. ഉമ്മു സല്‍മയുടെ ഉപദേശത്തിന്റെ രാഷ്ട്രീയത്തെയും കൂര്‍മ്മ ബുദ്ധിയെയും ചുരുക്കിക്കളയുന്നതാണ് ആ വായന. ഒരു രാഷ്ട്രീയ-മത പ്രതിസന്ധിയില്‍ ഇടപെടുന്ന ഉപദേശകയുടെ വലിയൊരു ഇടപെടല്‍ എന്ന നിലയ്ക്ക് വായിക്കപ്പെടേണ്ട ഒരു ചരിത്ര സന്ദര്‍ഭമാണത്. അവരുടെ ഇടപെടല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ അവസാനിക്കുന്നില്ല; അതിന്റെ ഫലം ഇസ്ലാമിക സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ശക്തിപ്പെടുത്തി എന്ന് പറയേണ്ടിവരും.

ഇത് മുസ്ലിം സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന സൈദ്ധാന്തിക പ്രശ്നത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ചരിത്രത്തിലെ അധികാരം എല്ലായ്പ്പോഴും ഔദ്യോഗിക പദവികളിലൂടെയല്ല പ്രവര്‍ത്തിക്കുന്നത്. രാജാവായിരിക്കുക, സൈന്യാധിപനായിരിക്കുക, ഖാദിയായിരിക്കുക എന്നിവ മാത്രമല്ല അധികാരത്തിന്റെ രൂപങ്ങള്‍. ശരിയായ സമയത്ത് കൃത്യമായ രാഷ്ട്രീയവും മതപരവും ആയ ഉപദേശം നല്‍കാനും ഒരു സമൂഹത്തിന്റെ ജീവിതത്തെ മാറ്റാനും കഴിയുന്ന കഴിവും ''അധികാര'' ത്തിന്റെ വൃത്തത്തില്‍ വരുന്നതാണ്.

നുസൈബ: പ്രവാചകനെ സംരക്ഷിച്ച ശരീരം

നുസൈബ ബിന്‍ത് കഅബ്-ഉമ്മു അമ്മാറ ആദ്യകാല മുസ്ലിം സ്ത്രീകളുടെ ചരിത്രത്തില്‍ മറ്റൊരു അസാധാരണ സാന്നിധ്യമാണ്. ഉഹുദ് യുദ്ധത്തില്‍ മുസ്ലിം സൈന്യത്തിന്റെ നിരകള്‍ തകര്‍ന്നപ്പോള്‍ മുഹമ്മദ് നബിയെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നവരില്‍ അവര്‍ ഉള്‍പ്പെടുന്നു. ഉഹ്ദ് ഉള്‍പ്പെടെ മൂന്നു യുദ്ധങ്ങളില്‍ പങ്കെടുത്ത ആദ്യകാല മുസ്ലിം സ്ത്രീയായിരുന്നു അവര്‍. അതായത്, ശരീരം വീട്ടിനകത്തുവച്ച്, പ്രാര്‍ത്ഥനയിലൂടെ ഇസ്ലാമിനെ പിന്തുണച്ചവരായിരുന്നില്ല അവര്‍. അത് രാഷ്ട്രീയ സമൂഹത്തിന്റെ സംരക്ഷണത്തിനായി പൊതുസ്ഥലത്ത് പ്രവര്‍ത്തിപ്പിക്കുന്ന ഒരു സൈറ്റ് ആക്കി മാറ്റുകയാണ് അമ്മാറ ചെയ്യുന്നത്.

നുസൈബയുടെ കഥ 'വീട്', 'കുടുംബം', 'മാതൃത്വം' തുടങ്ങിയ അതിരുകളില്‍ കൂടി മാത്രം സ്ത്രീയെ നോക്കിക്കാണുന്ന ശീലത്തെ അടിമുടി ചോദ്യം ചെയ്യുന്നു. യുദ്ധം, രാഷ്ട്രീയ സമൂഹം, മതസംരക്ഷണം തുടങ്ങിയവയില്‍ സ്ത്രീയുടെ ശരീരത്തിനും ഏജന്‍സിക്കും സ്ഥാനം ഉണ്ടായിരുന്നു എന്ന പ്രഖ്യാപനം തന്നെയാണ് അവര്‍ നടത്തിയത്.

'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!
ക്ലാസ്മുറി ഉപേക്ഷിക്കുന്ന അധ്യാപകര്‍

ആയിഷ: അറിവിന്റെ ഒരു സ്ത്രീകേന്ദ്രിത പാരമ്പര്യം

മുഹമ്മദിന്റെ ഭാര്യമാരില്‍ ആയിഷയ്ക്ക് പ്രത്യേക സ്ഥാനം ഉണ്ടെങ്കിലും അവരുടെ പ്രാധാന്യം 'പ്രവാചകന്റെ ഭാര്യ' എന്ന ബന്ധത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പലപ്പോഴും 'ഒട്ടക യുദ്ധത്തില്‍' (Battle of the Camel) നായികാസ്ഥാനത്തിരുന്നു എന്ന നിലയ്ക്കുമാത്രമാണ് അവര്‍ക്ക് പ്രാധാന്യം നല്‍കപ്പെട്ടിരുന്നത്. സത്യത്തില്‍ അതിലും എത്രയോ വലുതാണ് ആയിഷ നടത്തിയ അറിവിടപെടലുകള്‍.

ആയിഷയില്‍ നിന്ന് 2,000-ത്തിലധികം ഹദീസ് റിപ്പോര്‍ട്ടുകള്‍ ചെയ്തതായി ചരിത്രം പറയുന്നു. മുഹമ്മദ് നബി ജീവിച്ചിരുന്നപ്പോള്‍ സ്ത്രീകളുമായുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അറിവാശ്രയം ആയിഷയായിരുന്നു. വിവാഹം, ആര്‍ത്തവം, സ്ത്രീകള്‍ തമ്മിലുള്ള ബന്ധങ്ങള്‍, ദാമ്പത്യം തുടങ്ങിയ വിഷയങ്ങളില്‍ മുഹമ്മദ് നബി ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ആയിശയുമായുള്ള സംഭാഷണങ്ങളാണ്. പ്രവാചകന്റെ കാലത്തും ശേഷവും അവര്‍ മതപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതായും മറ്റു സഹാബികളുടെ അഭിപ്രായങ്ങളെ തിരുത്തിയതായും നിയമപരവും ആചാരപരവുമായ വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതായും ഹദീസ് പണ്ഡിതരെ വാര്‍ത്തെടുത്തതായും ഇസ്ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പുരുഷ സഹാബികള്‍ക്ക് കാണാനാകാത്ത മുഹമ്മദിന്റെ ജീവിതത്തിന്റെ ചില മേഖലകള്‍ അവര്‍ കണ്ടു. അവരുടെ സ്വകാര്യ അനുഭവങ്ങള്‍ സമുദായത്തിന്റെ പൊതുവായ അറിവായി അവര്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അതായത് ഒരു സ്ത്രീ ഒരു ലോകമതത്തിന്റെ ജ്ഞാനശാസ്ത്ര സ്ത്രോതസ്സായി മാറുന്ന മതചരിത്രങ്ങളിലെ അപൂര്‍വ്വ അനുഭവം നമുക്ക് ആയിഷയില്‍ കാണാന്‍ കഴിയും.

ഖദീജയുടെ കൈ

മുഹമ്മദ് നബിയുടെ ആദ്യ ഭാര്യയായിരുന്നു ഖദീജ. മക്കയിലെ മാത്രമല്ല അറേബ്യയിലെ ഏറ്റവും സമ്പന്നയായ യുവതി. ഏറ്റവും വലിയ പുരുഷ കച്ചവടക്കാരോട് കിടപിടിക്കാവുന്ന തരത്തില്‍ യമനിലേക്കും സിറിയയിലേക്കും പുരുഷന്മാരായ ജോലിക്കാരെയും മാനേജര്‍മാരെയും വച്ച് അവര്‍ കച്ചവടം നടത്തി. ഇന്ന് ഒരു 'ഇന്റര്‍നാഷണല്‍ ട്രേഡര്‍' എന്നൊക്കെ പറയാവുന്ന തരത്തില്‍ വളര്‍ന്നു പന്തലിച്ച ഒരു ബിസിനസ്സ് സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ ഒരു സംരഭകയായിരുന്നു അവര്‍. യുവാവായ മുഹമ്മദിനെയും മധ്യ വയസ്‌കനായ മുഹമ്മദിനെയും പ്രവാചകനായ മുഹമ്മദിനെയും ചേര്‍ത്തുപിടിക്കുകയും എതിര്‍ത്തിരുന്ന ഖുറേഷി സമൂഹത്തില്‍ നിന്ന് പലതവണ സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്ത ഖദീജയാണ് മുഹമ്മദിലെ പ്രവാചകത്വം ആദ്യം തിരിച്ചറിയുന്നത്.

'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!
കൂട്ടിയൊട്ടിപ്പ്

സ്ത്രീകള്‍: ചരിത്രത്തിന്റെ 'ഉത്പാദകര്‍'

ഇസ്ലാമിക സമൂഹത്തെ ചരിത്രപരമായി നോക്കിക്കാണുമ്പോള്‍, ഈ സ്ത്രീകളെ ഒരുമിച്ച് വെക്കുമ്പോള്‍ ഒരു വലിയ ചിത്രം തെളിയും, ഒരു കാര്യം മനസ്സിലാവും. അവര്‍ ചരിത്രത്തിലെ ഒരു 'വിഷയം' മാത്രമല്ല: അവര്‍ ചരിത്രത്തെ ഉത്പാദിപ്പിച്ചവരായിരുന്നു.

ഖദീജ മുഹമ്മദിനെ ചേര്‍ത്തുപിടിക്കുന്നു.

ഉമ്മു സലമ ഉപദേശിക്കുന്നു.

ഖൗല ചോദ്യം ചെയ്യുന്നു.

നുസൈബ പോരാടുന്നു.

ഫാത്തിമ അവകാശവും അധികാരവും ചോദ്യം ചെയ്യുന്നു.

ആയിഷ അറിവ് നിര്‍മ്മിക്കുകയും കൈമാറുകയും ചെയ്യുന്നു.

ഖാന്‍സാ കവിതയിലൂടെ സ്മൃതി നിര്‍മ്മിക്കുന്നു.

മേല്‍പറഞ്ഞ കുറച്ചു സ്ത്രീകള്‍ 'എപ്പോഴെങ്കിലും സംഭവിക്കുന്ന' ആള്‍ക്കാരല്ല. ഇസ്ലാമിക ചരിത്രത്തില്‍ അധികാരം വഹിച്ച സ്ത്രീകളെ 'അപവാദങ്ങള്‍' എന്ന നിലയില്‍ മാറ്റിനിര്‍ത്തുന്ന ചരിത്രരചനയെ ഫാത്തിമ മെര്‍നിസിയുടെ The Forgttoen Queens of Islam എന്ന പ്രശസ്തമായ പുസ്തകം ചോദ്യം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ സാന്നിധ്യവും ഇടപെടലുകളും ഇല്ലാതായതല്ല, മറിച്ച് അവയെ ഓര്‍മ്മയില്‍ നിന്നും ചരിത്രത്തിന്റെ കേന്ദ്രത്തില്‍ നിന്നും പുരുഷകേന്ദ്രീകൃത അധികാര കേന്ദ്രങ്ങള്‍ നീക്കിയതാണെന്നതാണ് മെര്‍നീസിയുടെ കാഴ്ചപ്പാട്. ബേനസീര്‍ ഭൂട്ടോക്കു മുന്‍പും ശക്തരായ സ്ത്രീകള്‍ ഇസ്ലാമില്‍ ഉണ്ടായിരുന്നു എന്ന് സ്ഥാപിച്ചുകൊണ്ടായിരുന്നു, ഓറിയന്റലിസ്റ്റ് ലോകത്തിനോട് ഈ പുസ്തകത്തില്‍ അവര്‍ മറുപടി പറഞ്ഞുതുടങ്ങുന്നത്.

ആദ്യകാല ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് എല്ലായിടത്തും തുല്യഅധികാരം ഉണ്ടായിരുന്നു എന്നതല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. ഒരു മതത്തെ സംബന്ധിച്ചും അത്തരത്തിലൊരു റൊമാന്റിക് നിഗമനത്തിലേക്ക് പോകാന്‍ കഴിയില്ല. അതുപോലെ അവര്‍ പൂര്‍ണമായും പുരുഷാധീനമായ നിശ്ശബ്ദ സാന്നിധ്യങ്ങളായിരുന്നു എന്നും പറയാനാവില്ല. ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ ജീവിത യാഥാര്‍ഥ്യം ഈ രണ്ട് അതിരുകള്‍ക്കിടയിലാണ്.

കാന്തപുരത്തിന്റെ പ്രസ്താവന പ്രശ്‌നമാകുന്നത്

മുസ്ലിം സ്ത്രീകളെ ചരിത്രത്തിന്റെ അടിക്കുറിപ്പില്‍ നിന്ന് പുറത്തെടുത്ത് അതിന്റെ നിര്‍മ്മാണപ്രക്രിയയ്ക്കുള്ളില്‍ തന്നെ വായിക്കുന്ന ഒരു വലിയകൂട്ടം സ്ത്രീകള്‍ കേരളത്തിലെ മുസ്ലിം സമുദായത്തില്‍നിന്ന് അക്കാഡമിക്, ബൗദ്ധിക, രാഷ്ട്രീയ ലോകത്തേക്ക് കടന്നു ഇടപെടലുകള്‍ നടത്തുമ്പോഴാണ് ഈ പ്രസ്താവനകള്‍ വരുന്നത്.

'പുറത്തുപോയ' സ്ത്രീകള്‍ക്കു ചുറ്റും നെയ്തെടുക്കപ്പെട്ട ഇസ്ലാം!
മലമുകളിലെ സ്കൂൾ

കാന്തപുരത്തിന്റെ പ്രസ്താവനകളില്‍ മൂന്നു ഭാഗങ്ങളുണ്ട്. ഒന്ന് അദ്ദേഹം ഇസ്ലാം വരുന്നതിനു മുന്‍പുള്ള സ്ത്രീയെയും അതിനു ശേഷമുള്ള സ്ത്രീയെയും താരതമ്യപ്പെടുത്തുന്ന രണ്ടാമത്തെ ഭാഗമാണ്. സത്യത്തില്‍ ചരിത്രത്തോട് വളരെ അടുത്തുനില്‍ക്കുന്ന വാദങ്ങളാണ് അവ. എന്നാല്‍ ആദ്യ ഭാഗത്തു അദ്ദേഹം പറയുന്ന, 'സ്ത്രീകള്‍ വീടുകളിരിക്കണം എന്ന് ഖുര്‍ആന്‍ പറയുന്നു' എന്നുള്ള ഭാഗം, രാഷ്ട്രീയ-സാമ്പത്തിക-മത അധികാരങ്ങളുടെ ഭാഗമായി നില്‍ക്കുന്ന പണ്ഡിതരുടെ നൂറ്റാണ്ടുകളായുള്ള വായനയുടെ തുടര്‍ച്ചയായി വന്നിട്ടുള്ളതാണ്. ഇസ്ലാമിലേക്ക് രാജാധികാരം കടന്നുവന്നതോടെ ഒമ്പതാം നൂറ്റാണ്ടുമുതല്‍ തന്നെ ഇത്തരത്തിലുള്ള പുരുഷവായന ശക്തമാവുന്നുണ്ട്. പാരമ്പര്യ പണ്ഡിതരും പരിഷ്‌കര്‍ത്താക്കളായ പണ്ഡിതരും ഇത്തരത്തിലുള്ള വായനയില്‍ നിന്ന് മുക്തരായിട്ടില്ല എന്ന് കാണാം. അത് കേരളത്തിലും കാണാം.

മൂന്നാമത്തെ ഭാഗം- പറഞ്ഞ സമയമാണ്. മതത്തിന്റെ ഭാഗമായുള്ള സംശയങ്ങള്‍ക്ക് മതപണ്ഡിതന്മാരെ 'ആശ്രയിക്കേണ്ട' എന്നുള്ള ഒരു ലോകത്തു ജീവിക്കുമ്പോള്‍, സ്വാഭാവികമായ അരക്ഷിത ബോധം എല്ലാ മതങ്ങളിലുമുള്ള പണ്ഡിതരിലും ശക്തമാകുന്നത് കാണാം. യുവത്വം മതത്തെ നോക്കിക്കാണുന്നത്, തങ്ങളുടെ വീക്ഷണകോണിലൂടെ അല്ലാതാകുമ്പോള്‍ അത്തരത്തിലുള്ള അരക്ഷിത ബോധ്യങ്ങള്‍ക്ക് ശക്തി കൂടാനേ തരമുള്ളൂ.

പക്ഷെ, മുസ്ലിം അപരാണവല്‍ക്കരണവും ഇസ്ലാമോഫോബിയയും നിമിഷം പ്രതി വര്‍ധിക്കുന്ന കേരളത്തില്‍, ഇതുപോലെയുള്ള പ്രസ്താവനകള്‍ ഉണ്ടാക്കുന്ന സാമൂഹ്യ ഫലങ്ങളെപ്പറ്റി ആദ്യം ബോധവാന്മാരാകേണ്ടത് മത പണ്ഡിതന്മാര്‍ തന്നെയാണ്. അയല്‍മതക്കാരായ പണ്ഡിതന്മാര്‍ പ്രമാണ-വിരുദ്ധവും ബൗദ്ധികവുമല്ലാത്ത പ്രസ്താവനകള്‍ നടത്തിയാല്‍ അത് മീമുകളും കോമഡി റീലുകളും മാത്രമായി മാറുമ്പോള്‍, മുസ്ലിം പണ്ഡിതര്‍, തിയോളജിയെ ചരിത്രത്തില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്നും മാറ്റിയെടുത്ത് സംഘടനകളുടെ അഭിപ്രായമായി പറയുമ്പോള്‍, അത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മതത്തെ പരിഹാസത്തോടെയും ആശങ്കയോടെയും ഭയത്തോടെയും നോക്കാന്‍ എറിഞ്ഞുകൊടുക്കുന്ന ഉരുപ്പടികളായി മാറുകയാണ്. അതിന്റെ പ്രത്യാഗാതങ്ങള്‍, അടുത്ത വിവാദം വരുമ്പോള്‍ അവസാനിക്കുന്നേയില്ല.

Summary

The article examines the role of women in the formation and development of early Islamic history, challenging the tendency to portray women as merely domestic or peripheral figures. It highlights the contributions of women such as Khadija, Umm Salama, Nusaybah bint Ka’ab, Aisha, Fatima and others as entrepreneurs, advisers, knowledge producers, political actors and participants in public life. The article argues that women were not simply subjects of Islamic history but active producers of it. It also discusses how later male-centred interpretations of religious and political authority pushed many of these contributions to the margins of historical memory. Against this background, the article critically examines Kanthapuram Aboobacker Musliyar’s statements about women, arguing that such interpretations need to be understood within their historical, theological and social context.

Madism Digital
madismdigital.com