ടച്ച്‌ലൈനിൽ യൂറോപ്യൻ പരിശീലകപ്പട; 2026 ലോകകപ്പിൽ താരപ്പോരിനപ്പുറം തന്ത്രപ്പോരും

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കിലിയൻ എംബാപെ, ലാമിൻ യമാൽ തുടങ്ങി വമ്പൻ താരനിര നോർത്ത് അമേരിക്കൻ ലോകകപ്പിൽ പോരട്ടത്തിനിറങ്ങുമ്പോൾ ടച്ച് ലൈനിൽ ചരിത്രത്തിലെ ശക്തരായ കോച്ചിങ് നിരയുടെ യുദ്ധം കൂടിയാണ് നടക്കുന്നത്. ക്ലബ് ഫുട്ബോളിൽ യൂറോപ്പിനെ കീഴടക്കിയ ഇതിഹാസ പരിശീലകരും, ലോകകപ്പും നാഷണൽ ടൂർണമെന്റുകളും നേടിയ തന്ത്രജ്ഞരും, മുൻകാല സൂപ്പർ താരങ്ങളുമായ കോച്ചുമാരുമെല്ലാം ഇത്തവണ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്.

Madism Digital
madismdigital.com