

പയ്യന്നൂർ രാമന്തളിയിലെ പോക്സോ കേസ് ഒരു കുട്ടി നേരിട്ട ലൈംഗിക പീഡനത്തിന്റെ മാത്രം കഥയല്ല, സ്വന്തം മകളെ രക്ഷിക്കാൻ ശബ്ദമുയർത്തിയ ഒരമ്മയുടെ പോരാട്ടത്തിന്റെയും ആ ശബ്ദത്തെ നിശ്ശബ്ദമാക്കാൻ നടന്ന ശ്രമങ്ങളെ അതിജീവിച്ചതിന്റെയും കൂടി കഥയാണ്. സ്വന്തം ഭർതൃപിതാവിനെതിരെ മകൾ വെളിപ്പെടുത്തിയ പീഡനവിവരം പുറത്തുകൊണ്ടുവന്നിട്ടും വിശ്വസിക്കപ്പെട്ടില്ലെന്നും പകരം താൻ മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും അമ്മ പറയുന്നു. പിന്നീട് കുടുംബത്തിലുണ്ടായ ദുരന്തങ്ങളും നിയമപോരാട്ടങ്ങളും പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായതും ഈ സംഭവത്തെ കൂടുതൽ ഗൗരവമുള്ള ചോദ്യങ്ങളിലേക്ക് നയിക്കുന്നു.