'ഇരുപത് ഓവറൊക്കെ ലാലേട്ടന്‍ ഗ്രൗണ്ടിലുണ്ടാവും, അദ്ദേഹം കാരണമാണ് ആ മാച്ച് ജയിച്ചത്'; സിസിഎല്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വിവേക് ഗോപന്‍

മമ്മൂട്ടിയുടെ റെക്കമെന്റേഷനിലാണ് തനിക്ക് പല ചിത്രങ്ങളും കിട്ടുന്നതെന്നും കളം കാവലിൽ പറഞ്ഞുവെച്ച ഒരു വേഷം പിന്നീട് മറിപ്പോയെന്നും വിവേക് ഗോപന്‍ പറഞ്ഞു
'ഇരുപത് ഓവറൊക്കെ ലാലേട്ടന്‍ 
ഗ്രൗണ്ടിലുണ്ടാവും, അദ്ദേഹം കാരണമാണ് ആ മാച്ച് ജയിച്ചത്'; സിസിഎല്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വിവേക് ഗോപന്‍
Published on

മലയാള സനിമ, സീരിയൽ രം​ഗത്തെ ഏവർക്കും സുപരിചിതനായ നടനാണ് വിവേക് ​ഗോപന്‍. ഇപ്പോൾ രാഷ്ട്രീയ രം​ഗത്തും സജീവമായ അദ്ദേഹം സെലിബ്രിറ്റി ക്രിക്കറ്റിലും താരമായിരുന്നു. ഇപ്പോൾ സിനിമാ ​രം​ഗത്തും സജീവമായതിന് ശേഷം മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുമായുള്ള തന്റെ അനുഭവം തുറന്നുപറയുകയാണ് വിവേക് ​ഗോപൻ. മാസ്‌റ്റർബിൻ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം അനുഭവം പങ്കുവെച്ചത്.

'ഇരുപത് ഓവറൊക്കെ ലാലേട്ടന്‍ 
ഗ്രൗണ്ടിലുണ്ടാവും, അദ്ദേഹം കാരണമാണ് ആ മാച്ച് ജയിച്ചത്'; സിസിഎല്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വിവേക് ഗോപന്‍
പോരടിച്ച് 'അമ്മ'യുടെ മക്കള്‍; സംഘടനയെ നയിക്കുന്നത് നിഴല്‍ നേതൃത്വം?

ചിത്രത്തിനായി ഡേറ്റും കോസ്റ്റ്യൂമും എല്ലാം സെറ്റ് ചെയ്തതായിരുന്നു. എന്നാൽ ഡേറ്റ് ആയപ്പോൾ എന്നെ വിളിച്ചില്ല. പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ആ കഥാപാത്രത്തിന് വേറെ ആരെയോ ഫിക്സ് ചെയ്തെന്ന് അറിഞ്ഞു

മമ്മൂട്ടിയുടെ റെക്കമെന്റേഷനിലാണ് തനിക്ക് പല ചിത്രങ്ങളും കിട്ടുന്നതെന്നും കളം കാവലിൽ പറഞ്ഞുവെച്ച ഒരു വേഷം പിന്നീട് മറിപ്പോയെന്നും അദ്ദഹം പറഞ്ഞു. ചിത്രത്തിനായി ഡേറ്റും കോസ്റ്റ്യൂമും എല്ലാം സെറ്റ് ചെയ്തതായിരുന്നു. എന്നാൽ ഡേറ്റ് ആയപ്പോൾ എന്നെ വിളിച്ചില്ല. പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ആ കഥാപാത്രത്തിന് വേറെ ആരെയോ ഫിക്സ് ചെയ്തെന്ന് അറിഞ്ഞു. അത് എനിക്ക് തോന്നുന്നു ചിലപ്പോൾ അറിയാതെ മാറിപ്പോയതാവാം. ഏതായാലും പിന്നെ വിളിക്കാൻ പോയില്ല. ഇങ്ങനെ പോകുന്നു വിവേക് ​ഗോപന്റെ വാക്കുകൾ

ലാലേട്ടൻ പിന്നെ കുറച്ചുകൂടി സിംപിളാണ്. അദ്ദേഹത്തോട് നമുക്ക് ഫ്രീയായിട്ട് സംസാരിക്കാം. പക്ഷേ അവസരം ചോദിച്ച് ഞാൻ ഇതുവരെ ലാലേട്ടന്റെ അടുത്ത് പോയിട്ടില്ല
വിവേകേ ഗോപന്‍

വിവേക് ഗോപന്‍റെ വാക്കുകള്‍

'മമ്മൂക്കയുടെ കൂടെ ഒരുപാട് സിനിമകൾ ചെയ്യാൻ പറ്റി. ദൈവം സഹായിച്ച് ഒരു ഓപ്പർച്ചൂണിറ്റി മതിയെന്നായിരുന്നു. മമ്മുക്കയുടെ പടത്തിൽ എനിക്ക് അങ്ങനെ വേഷം വേണം, ഇങ്ങനെ വേഷം വേണം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. എന്തെങ്കിലും ഒരു വേഷം കിട്ടിയാൽ മതിയെന്നായിരുന്നു. മമ്മൂക്കയുടെ ഓൾടൈം ഫാനാണ് ഞാൻ. ലാലേട്ടൻ പിന്നെ കുറച്ചുകൂടി സിംപിളാണ്. അദ്ദേഹത്തോട് നമുക്ക് ഫ്രീയായിട്ട് സംസാരിക്കാം. പക്ഷേ അവസരം ചോദിച്ച് ഞാൻ ഇതുവരെ ലാലേട്ടന്റെ അടുത്ത് പോയിട്ടില്ല. പോയാൽ അവസരങ്ങൾ കിട്ടും. പക്ഷേ ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. സിസിഎൽ സമയത്താണ് അദ്ദോഹത്തോട് കൂടുതൽ മിണ്ടാൻ അവസരം കിട്ടിയത്.

'ഇരുപത് ഓവറൊക്കെ ലാലേട്ടന്‍ 
ഗ്രൗണ്ടിലുണ്ടാവും, അദ്ദേഹം കാരണമാണ് ആ മാച്ച് ജയിച്ചത്'; സിസിഎല്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വിവേക് ഗോപന്‍
ബാഹുബലി മുതല്‍ പെദ്ദി വരെ: സ്ത്രീവിരുദ്ധത കുത്തിനിറച്ച പാന്‍-ഇന്ത്യന്‍ സിനിമകള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍

സിസിഎൽ ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്‌തു. ഒരുപാട് താരങ്ങളോട് ബന്ധം സ്ഥാപിക്കാൻ സിസിഎല്ലിലൂടെ കഴിഞ്ഞു. ആദ്യമൊക്കെ പുറത്ത് നിന്ന് വന്ന ഒരാളെപ്പോലെയായിരുന്നു. പിന്നെ അതിന്റെ അകത്ത് എത്തിയപ്പോൾ എല്ലാവരോടും മിണ്ടാനും അടുത്തിടപഴകാനുമെക്കെ പറ്റി. ഒരിക്കൽ എനിക്ക് പെർഫോം ചെയ്യാൻ പറ്റാത്ത രണ്ടുമൂന്ന് മത്സരങ്ങളുണ്ടായിരുന്നു. ആ സമയത്തൊക്കെ ലാലേട്ടൻ നമ്മുടെ ടീമിന്റെ കൂടെയുണ്ട്.

മാച്ച് തുടങ്ങുന്നതിന് മുന്നേ ലാലേട്ടൻ അടുത്ത് വന്ന് മുന്നിൽ നിന്നു. എന്റ രണ്ട് ഷോൾഡറിലും പിടിച്ച് ഞാൻ ഒരു കാര്യം പറയട്ടെയെന്ന് പറഞ്ഞു

വിവേകേ ഗോപന്‍

ഞാൻ ഭയങ്കര ഡൗൺ ആയിരുന്നു ആ സമയത്ത്. എനിക്ക് പെർഫോം ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നുള്ള ടെൻഷൻ. ലാലേട്ടന് അത് മനസ്സിലായി. മാച്ച് തുടങ്ങുന്നതിന് മുന്നേ ലാലേട്ടൻ അടുത്ത് വന്ന് മുന്നിൽ നിന്നു. എന്റ രണ്ട് ഷോൾഡറിലും പിടിച്ച് ഞാൻ ഒരു കാര്യം പറയട്ടെയെന്ന് പറഞ്ഞു. ഒന്ന് കണ്ണടച്ചു നിന്നു. ഞാനും കണ്ണടച്ച് നിന്നു. എന്റെ ശരീരത്തിലുള്ള കംപ്ലീറ്റ് പോസിറ്റീവ് എനർജി ഞാൻ മോന്റെ ബോഡിയിലേക്ക് പകർന്നു തരാൻ പോവുകയാണ് കേട്ടോയെന്ന് പറഞ്ഞു.

മോഹൻലാലിന്റെ പോസിറ്റീവ് എനർജി കൊണ്ട് ആ മാച്ച്‌ ജയിച്ചു

വിവേകേ ഗോപന്‍

എന്നിട്ട് നീ നന്നായിട്ട് പെർഫോം ചെയ്യാൻ പോവുകയാണ് കെട്ടോ എന്ന് പറഞ്ഞു. സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു അത്. ഇത്രയും വലിയൊരു ആള് വന്നിട്ട് നമ്മളെ അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി മൊത്തം ആ തരുന്നു എന്നൊക്കെ പറയുമ്പോൾ അതൊരു ഭയങ്കര വലിയ സംഭവമാണ്. മോഹൻലാലിന്റെ പോസിറ്റീവ് എനർജി കൊണ്ട് ആ മാച്ച്‌ ജയിച്ചു.

'ഇരുപത് ഓവറൊക്കെ ലാലേട്ടന്‍ 
ഗ്രൗണ്ടിലുണ്ടാവും, അദ്ദേഹം കാരണമാണ് ആ മാച്ച് ജയിച്ചത്'; സിസിഎല്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വിവേക് ഗോപന്‍
'ചോദ്യങ്ങളുയർത്തുന്ന സ്ത്രീകളോട് പുച്ഛവും പ്രതികാരവുമാണ് മെയിൻ; മോശക്കാരനാക്കണ്ടെന്ന് കരുതിയാണ് ഇത്രകാലം മിണ്ടാതിരുന്നത്', ടിനി ടോമിനെതിരെ അൻസിബ

ഇത്രയും പ്രായമുള്ള ഒരാളാണ്, അല്ലെങ്കിൽ ഇത്രയും വലിയ ആളാണ്, അങ്ങനെയുള്ള ചിന്തയൊന്നും അദ്ദേഹത്തിന് ഇല്ല

വിവേകേ ഗോപന്‍

ആ മാച്ച് ഞാൻ അടിച്ചു. ശ്രീശാന്ത് ഒക്കെ കളി കാണാൻ വന്നിരുന്നു. ബംഗാളുമായിട്ടായിരുന്നു കളി. 10 ബോളിൽ ഞാൻ 21 റൺസ് എടുത്തു. എന്നിട്ടും അനാവശ്യ ബോളിലാണ് ഞാൻ ഔട്ട് ആയത്. ലാലേട്ടൻ പിന്നെ ഗ്രൗണ്ടിലും ഭയങ്കര എനർജറ്റിക് ആണ്. അപ്പൊ ഇത്രയും പ്രായമുള്ള ഒരാളാണ്, അല്ലെങ്കിൽ ഇത്രയും വലിയ ആളാണ്, അങ്ങനെയുള്ള ചിന്തയൊന്നും അദ്ദേഹത്തിന് ഇല്ല. വിവേക് ​ഗോപൻ പറഞ്ഞു.

'ഇരുപത് ഓവറൊക്കെ ലാലേട്ടന്‍ 
ഗ്രൗണ്ടിലുണ്ടാവും, അദ്ദേഹം കാരണമാണ് ആ മാച്ച് ജയിച്ചത്'; സിസിഎല്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വിവേക് ഗോപന്‍
'ആ വീഡിയോ ഒരു നിമിഷത്തെ തെറ്റ്, പണമോ പ്രശസ്തിയോ ആഗ്രഹിച്ചില്ല'; ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞ് ഹൻസിക
Summary

Actor Vivek Gopan is a familiar face to audiences in the Malayalam film and television industry. Now active in politics as well, he was also a prominent participant in the Celebrity Cricket League (CCL). In a recent interview, Vivek Gopan opened up about his experiences working with Malayalam superstars Mammootty and Mohanlal after becoming active in the film industry. He shared these experiences in an exclusive interview with the MasterBin channel.

Madism Digital
madismdigital.com