ഇലക്ട്രിക് വാഹനങ്ങൾക്കും ഇനിമുതൽ വൈദ്യുതി ഇപഭോഗത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിങ് ഉടൻ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. വൈദ്യുതി മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ആണ് ഇലക്ട്രിക് സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും സ്റ്റാർ റേറ്റിംഗ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായുള്ള ഡ്രാഫ്റ്റ് പുറത്തിറക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു.
എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്ക്കാണ് നിലവിൽ വൈദ്യുതി ഇന്ത്യയില്‍ വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിങ് രീതി നടപ്പാക്കുന്നത്. ഡ്രാഫ്റ്റ് പ്രകാരം ഇതേ രീതിയിൽ ഉപഭോഗത്തിന്റെ ഇടിസ്ഥാനത്തിൽ ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാർ റേറ്റിങ് നൽകാനാണ് തീരുമാനം. 100 കിലോമീറ്ററിന് 3.24 മുതൽ 3.78 kWh വരെ വൈദ്യുതി ഉപഭോഗമുള്ള വാഹനങ്ങൾക്ക് സിംഗൾ-സ്റ്റാർ റേറ്റിങ്ങാണ് ലഭിക്കുക. 3.24 kWh ൽ താഴെയും 2.69 kWh ൽ കൂടുതലും വൈദ്യുതി ഉപഭോഗമുള്ള മോഡലുകൾക്ക് 2-സ്റ്റാർ റേറ്റിംഗ് ലഭിക്കും. 100 കിലോമീറ്ററിന് 2.15 kWh മുതൽ 2.69 kWh വരെ വൈദ്യുതി ഉപഭോഗമുള്ള വാഹനങ്ങൾക്ക് 3-സ്റ്റാർ റേറ്റിംഗാണ് ലഭിക്കുക. 100 കിലോമീറ്ററിന് 1.6 kWh മുതൽ 2.15 kWh വരെ വൈദ്യുതി ഉപഭോഗമുള്ള മോഡലുകൾക്ക് 4-സ്റ്റാർ റേറ്റിംഗ് ലഭിക്കും. 1.6 kWh ൽ താഴെ വൈദ്യുതി ഉപഭോഗമുള്ള വാഹനങ്ങൾക്കാണ് ഏറ്റവും ഉയർന്ന റേറ്റിംഗ് അതായത് 5-സ്റ്റാർ ലഭിക്കുക.
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നതനുസരിച്ച് നിലവിലെ ഫോർമുല പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ ഏകദേശം 26% ന് 1-സ്റ്റാർ റേറ്റിംഗും, 55% ന് 2-സ്റ്റാർ റേറ്റിംഗും, 18% ന് 3-സ്റ്റാർ റേറ്റിംഗും ലഭിക്കും. ഇന്ത്യയിൽ വിൽക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ ഏകദേശം 26% ന് 1-സ്റ്റാർ റേറ്റിംഗും, 55% ന് 2-സ്റ്റാർ റേറ്റിംഗും, 18% ന് 3-സ്റ്റാർ റേറ്റിംഗും ലഭിക്കും. 1% മോഡലുകൾ മാത്രമേ 4-സ്റ്റാർ വിഭാഗത്തിൽ പെടുന്നുള്ളൂ.
അതേസമയം നിലവിലുള്ള ഒരു മോഡലിലും 5-സ്റ്റാർ നിലവാരം പാലിക്കുന്നില്ലെന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ഇലക്ട്രിക് മോഡലുകളെ അടിസ്ഥാനമാക്കായാണ് 5-സ്റ്റാർ നിലവാരം കൊണ്ടുവരുന്നതെന്ന് എന്ന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നു. കൂടുതൽ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി ഇന്ത്യയിലെ മുൻനിര കമ്പനികൾക്കും അസോസിയേഷനുകളും ഉൾപ്പെടെയുള്ള ഡ്രാഫ്റ്റ് അയച്ചിരിക്കുകയാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി. അവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും ഡ്രാഫ്റ്റ് അന്തിമമാക്കുക.
2006- മുതാണ് ഇത്തരത്തിൽ സ്റ്റാർ ലേബലിംഗ് ആരംഭിച്ചതെന്ന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി വ്യക്തമാക്കി. നിലവിൽ സീലിംഗ് ഫാനുകൾ, കമ്പ്യൂട്ടറുകൾ, മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ ഹോബുകൾ, എൽപിജി സ്റ്റൗകൾ തുടങ്ങി 41 ഉൽപ്പന്നങ്ങളിലാണ് ഇത്തരത്തിൽ സറ്റാർ റേറ്റിങ് നടപ്പിലാക്കിയിട്ടുള്ളത്. കൂടുതൽ ഊർജ്ജക്ഷമതയുള്ള വാഹനങ്ങൾ നിർമ്മിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, പുതിയ ടെക്നോളജി വികസിപ്പിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധിയുടെ ലക്ഷ്യം. റോ ഓഫ് എനർജി എഫിഷ്യൻസി ഡാറ്റ പ്രകാരം, ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശരാശരി ഊർജ്ജ ഉപഭോഗം 100 കിലോമീറ്ററിന് 2.67 kWh ആണ്. ആഗോള ശരാശരിയായ 2.52 kWh നേക്കാൾ ഏകദേശം 6 ശതമാനം കൂടുതലാണ് ഇത്. യൂറോപ്പിൽ ഇത് 3.85 kWh ആണ്. ഇന്തോനേഷ്യയിൽ 2.31 kWh, ചൈനയിൽ 2.1 kWh, വിയറ്റ്നാമിൽ 1.8 kWh എന്നിങ്ങനെയുമാണ് കണക്കുകൾ.
The Bureau of Energy Efficiency (BEE), under India’s Ministry of Power, is preparing to introduce a new star rating system for electric two-wheelers such as scooters and motorcycles, according to reports. Under the proposed framework, electric vehicles will be rated on a scale of one to five stars based on their electricity consumption and overall energy efficiency. A higher star rating will indicate better energy efficiency, meaning the vehicle uses less electricity for the same distance compared to lower-rated models.
This system is similar to the existing star labeling program already used in India for household appliances like air conditioners, refrigerators, and fans, where products are rated based on how efficiently they consume energy. The aim of extending this system to electric two-wheelers is to help consumers easily compare models based on running efficiency, encourage manufacturers to design more energy-efficient EVs, and reduce overall electricity demand from the transport sector as EV adoption increases in the country. A draft proposal for the initiative has already been released, and the system is expected to be finalized after stakeholder consultations.