ഇന്ത്യൻ വാഹനവിപണിയിലിപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവമാണ്. ടാറ്റയും മഹീന്ദ്രയും എംജിയുമെല്ലാമാണ് ഇപ്പോൾ ഈ രംഗം കയ്യടക്കിയിരിക്കുന്നത്. കോടികളുടെ വിറ്റുവരാണ് ഇലക്ട്രിക് പാസഞ്ചർ കാർ വിപണിയിൽ ഇന്ത്യയിലിപ്പോൾ നടക്കുന്നത്. എന്നാൽ വർഷങ്ങൾക്കുമുമ്പേ ഇന്ത്യയിൽ ഇലക്ട്രിക് വാഹനവുമായെത്തിയ കമ്പനിയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്. കോന ഇവിയുമായി എത്തിയ കമ്പനിക്ക് പക്ഷെ പ്രതീക്ഷ രീതിയിൽ വിൽപ്പനയുണ്ടായില്ല. ആദ്യ മോഡൽ വമ്പൻ ഫ്ലോപ്പായപ്പോൾ പ്രീമിയം നിരയിലേക്ക് അയോണിക് 5 ഇവി പുറത്തിറക്കി പരീക്ഷണത്തിന് കമ്പനി തയാറായി.എന്നാൽ കാര്യമായ വിൽപ്പന നേടാൻ ഈ മോഡലിനുമായില്ല. പിന്നീടാണ് ഹ്യുണ്ടായ് ക്രറ്റയെ അവതരിപ്പിച്ചത്.
എങ്കിലും വമ്പൻ പ്രതീക്ഷകളുമായെത്തിയ ക്രെറ്റ ഇവിക്കും വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. ഇന്ത്യയിൽ നിലവിൽ ഇലക്ട്രിക് കാറുകൾക്ക് വൻ ഡിമാന്റ് ഉണ്ടായിരുന്നിട്ടും ക്രെറ്റ ഇവിക്ക് വിൽപ്പനയിൽ വലിയ മാറ്റങ്ങളുണ്ടാക്കാനായില്ല. താരതമ്യേന കുറഞ്ഞ വിലയും നല്ല റേഞ്ചും ധാരാളം ഫീച്ചറുകളും ഉണ്ടായിട്ടും ഇലക്‌ട്രിക് എസ്‌യുവി വാങ്ങാൻ ആളെത്തുന്നുണ്ടായിരുന്നില്ല. എന്നാൽ പുതിയൊരു തന്ത്രത്തിലൂടെ ആളുകളുടെ ആകർഷിക്കാനൊരുങ്ങുകയാണ് ഹ്യൂണ്ടായി.
സെഗ്മെന്റിൽ തന്ന കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയിൽ ക്രെറ്റ ഇവി സ്വന്തമാക്കാനുള്ള മാർഗമാണ് ഹ്യൂണ്ടായി അവതരിപ്പിക്കുന്നത്. ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓണർഷിപ്പ് മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങളുടെ മുൻകൂർ ചെലവ് കുറയ്ക്കുന്നതിനായി ബാറ്ററിക്കായി വരുന്ന തുക ഇനിമുതൽ ഉപഭോക്താക്കൾ കിലോമീറ്ററിന് 3.90 രൂപ മുതൽ ബാറ്ററി ചാർജ് ആയി നൽകിയാൽ മാത്രം മതിയാകും. അതായത് 10.99 ലക്ഷം രൂപയുണ്ടെങ്കിൽ ക്രെറ്റയുടെ ഇവി പതിപ്പ് സ്വന്തമാക്കാനാകും. പിന്നീട് വരുന്ന ബാറ്ററി ചാർജ് തവണ വ്യവസ്ഥയിൽ അടയ്ക്കാം. ഇതോടെ ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ നൽകുന്ന മറ്റ് ബ്രാൻഡുകളുടെ നിരയിലേക്ക് ഹ്യുണ്ടായിയും എത്തി. ടാറ്റ മോട്ടോർസ്, എംജി മോട്ടോർ, മാരുതി സുസുക്കി, കിയ, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം ഇവി നിരയിൽ BaaS സംവിധാനം നിലവിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയിൽ ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ (BaaS) മോഡലുകൾക്ക് പ്രചാരം കൂടിവരികയാണ്. വാഹനത്തിന്റെ വിലയും ബാറ്ററി ചെലവും വേർതിരിച്ച് വാങ്ങാനും, ഓടുന്ന കിലോമീറ്ററിന്റെ അടിസ്ഥാനത്തിൽ ബാറ്ററി ഉപയോഗത്തിന് പണം നൽകാനും ഈ സംവിധാനം ഉപഭോക്താക്കൾക്കാകും. ഇവികൾ വാങ്ങുമ്പോഴുണ്ടാകുന്ന ഉയർന്ന പ്രാരംഭ ചെലവ് കുറയ്ക്കുകയാണ് BaaS പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമെന്ന് ഹ്യുണ്ടായി ഇന്ത്യ പറയുന്നു. ക്രെറ്റ ഇലക്ട്രിക്കിനായി BaaS ഓപ്ഷനോടൊപ്പം ചില ഫീച്ചർ അപ്‌ഡേറ്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് സൈഡ് ഫൂട്ട് സ്റ്റെപ്പോടു കൂടിയാണ് പുതിയ ക്രെറ്റ ഇവി എത്തുന്നത്. ഇത് വാഹനത്തിൽ കയറാനും ഇറങ്ങാനും കൂടുതൽ സൗകര്യമൊരുക്കും.
കൂടാതെ ക്രെറ്റ ഇവിയുടെ എച്ച്സി വേരിയന്റുകളിൽ 7.4 കിലോവാട്ട് വാൾ ബോക്സ് ചാർജർ സ്റ്റാൻഡേർഡായി ലഭിക്കും, ഹോം ചാർജിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനാനും ഇത് സഹായിക്കും. ബാറ്ററി ആസ്-എ-സർവീസ് (BaaS) പദ്ധതി അവതരിപ്പിച്ചതൊഴിച്ചാൽ ക്രെറ്റ ഇലക്ട്രിക്കിന്റെ മെക്കാനിക്കൽ സ്പെക്കിൽ മാറ്റങ്ങളൊന്നുംതന്നെയില്ല. 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി ലഭിക്കുക. ഒറ്റ ചാർജിൽ 390 കിലോമീറ്ററും 470 കിലോമീറ്ററും റേഞ്ചാണ് ഐഡിസി റേഞ്ചായി കമ്പനി അവകാശപ്പെടുന്നത്.
പെർഫോമൻസിന്റെ കാര്യത്തിൽ 42 kWh മോഡൽ 135 bhp കരുത്തും 51.4 kWh മോഡൽ 171 bhp കരുത്തും ഉൽപ്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോർ സംവിധാനത്തോടെയാണ് പുതിയ ക്രെറ്റ എത്തുന്നത്. ഒറ്റ ചാർജിംഗിൽ, 11 kW എസി ഹോം ചാർജർ ഉപയോഗിക്കുമ്പോൾ ബാറ്ററി 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയം മതിയാകും. 100 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 39 മിനിറ്റിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും. വെഹിക്കിൾ-ടു-ലോഡ് (V2L), ലെവൽ 2 ADAS, സിംഗിൾ പെഡൽ ഡ്രൈവ്, ഡിജിറ്റൽ കീ, ആക്റ്റീവ് എയർ ഫ്ലാപ്പുകൾ എന്നിവയാണ് ക്രെറ്റ ഇലക്ട്രിക്കിലെ പ്രധാന ഫീച്ചറുകൾ.
Hyundai has launched a Battery-as-a-Service (BaaS) option for the Creta Electric. Customers can now purchase the electric SUV at Rs 10.99 lakh (ex-showroom) and a battery EMI of Rs 3.9 per km.Hyundai has also introduced integrated side foot steps on the Creta Electric that should improve ingress and egress. The carmaker is also offering a 7.4 kW wall box charger with the HC variants.The Creta Electric is available with two battery options: 42 kWh and 51.4 kWh, offering a range of up to 510 km. The 42 kWh variant is paired with a 133 BHP electric motor, while the long-range version has a 169 BHP motor. The latter is capable of accelerating from 0-100 km/h in 7.9 seconds.The Creta Electric supports DC fast charging, which can charge the battery from 10% to 80% in just 39 minutes.