ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം ശക്തമാക്കി കിയ ഇന്ത്യ പുതിയ സിറോസ് ഇലക്ട്രിക് അവതരിപ്പിച്ചു. ₹13.50 ലക്ഷം പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം എത്തിയത്. ഇതോടൊപ്പം ബാറ്ററി-ആസ്-എ-സർവീസ് (BaaS) പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ വാഹനവും ബാറ്ററിയും പ്രത്യേകം ധനസഹായത്തോടെ സ്വന്തമാക്കാൻ കഴിയും. കിലോമീറ്ററിന് 3.30 രൂപ ബാറ്ററി വാടക നൽകി 7.99 ലക്ഷം മുതൽ സിറോസ് ഇലക്ട്രിക് സ്വന്തമാക്കാം.
ഇതോടെ കിയയുടെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന നേട്ടവും സിറോസ് സ്വന്തമാക്കി. ടാറ്റ നെക്സോൺ ഇലക്ട്രിക്കിനും മഹീന്ദ്ര XUV 3XO ഇലക്ട്രിക്കിനും നേരിട്ടുള്ള എതിരാളിയായാണ് പുതിയ മോഡൽ വിപണിയിലെത്തിയത്.
കിടിലന്‍ ബാറ്ററി; 526 കിലോമീറ്റർ വരെ റേഞ്ച്
42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് കിയ സിറോസ് ഇലക്ട്രിക് എത്തുന്നത്. 42 kWh പതിപ്പിന് എആർഎഐ സർട്ടിഫൈഡ് 443 കിലോമീറ്ററും 51.4 kWh പതിപ്പിന് 526 കിലോമീറ്റർ വരെയും റേഞ്ച് ലഭിക്കും. 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വിഭാഗത്തിലെ ആദ്യ മോഡലാണിതെന്നാണ് കിയയുടെ അവകാശവാദം. 100 kW ഡി.സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ വെറും 39 മിനിറ്റിൽ ചാർജ് ചെയ്യാം. ബാറ്ററി കണ്ടീഷനിങ് സംവിധാനവും 10.8 kW ഓൺബോർഡ് എസി ചാർജറും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.
കിയയുടെ പുതിയ ബാറ്ററി ടെക്നോളജി
കിയയുടെ കെ-വൺ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച സിറോസ് ഇലക്ട്രിക്കിൽ നിക്കൽ-മാംഗനീസ്-കോബാൾട്ട് (NMC) ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 171 പി.എസ്. കരുത്ത് നൽകുന്ന മോട്ടോർ, 51.4 kWh പതിപ്പിൽ 0-100 കിലോമീറ്റർ വേഗം വെറും 8.1 സെക്കൻഡിൽ കൈവരിക്കും. പാഡിൽ ഷിഫ്റ്ററുകളോടെയുള്ള റീജനറേറ്റീവ് ബ്രേക്കിങ്, ഐ-പെഡൽ, ഓട്ടോ മോഡ്, വെഹിക്കിൾ-ടു-ലോഡ് (V2L), വെർച്വൽ എൻജിൻ സൗണ്ട്, ബാറ്ററി ഹീറ്റിങ്, ഷിഫ്റ്റ്-ബൈ-വയർ ഗിയർ നിയന്ത്രണം തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിധിയില്ലാത്ത ബാറ്ററി വാറന്‍റി
സിറോസ് ഇലക്ട്രിക്കിന്റെ ഉയർന്ന വോൾട്ടേജ് ബാറ്ററിക്ക് 15 വർഷവും പരിധിയില്ലാത്ത കിലോമീറ്ററിനും ആജീവനാന്ത വാറന്റിയാണ് കിയ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം വാഹനത്തിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ ഉറപ്പുനൽകുന്ന ബൈബാക്ക് പദ്ധതിയും കമ്പനി അവതരിപ്പിച്ചു. മൂന്ന്, നാല് വർഷ കാലാവധികളിലും വിവിധ വാർഷിക ഉപയോഗ ഓപ്ഷനുകളിലും ഉപഭോക്താക്കൾക്ക് പദ്ധതി തിരഞ്ഞെടുക്കാനാകും.
സുരക്ഷയിലും കേമന്‍
30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്പ്ലേ, കിയ കണക്ട് 2.0, ഓവർ-ദി-എയർ (OTA) അപ്ഡേറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ആപ്പിൾ കാർപ്ലേ, ഹർമൻ കാർഡൺ എട്ട്-സ്പീക്കർ ഓഡിയോ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് മുൻ-പിൻ സീറ്റുകൾ, ഡ്യുവൽ പനോരമിക് സൺറൂഫ്, 64-കളർ ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ലെവൽ-2 ADAS, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, LED ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങി പ്രീമിയം ഫീച്ചറുകളോടെയാണ് സിറോസ് ഇലക്ട്രിക് എത്തുന്നത്.
വില, റേഞ്ച്, സാങ്കേതികവിദ്യ, ബാറ്ററി ഉടമസ്ഥതയിലെ പുതിയ മാതൃക എന്നിവയുടെ കരുത്തിൽ മാസ്-മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാകാനാണ് കിയയുടെ ലക്ഷ്യം.
Strengthening competition in India's electric vehicle market, Kia India has launched the new Syros EV. The electric SUV is priced from ₹13.50 lakh (ex-showroom).
Alongside the launch, the company has also introduced a Battery-as-a-Service (BaaS) program. Under this scheme, customers can finance the vehicle and battery separately. With a battery rental charge of ₹3.30 per kilometre, the Syros EV can be purchased at an effective starting price of ₹7.99 lakh.