Auto

കുറഞ്ഞ വിലയിൽ 500 കിലോമീറ്റർ റേഞ്ച്; ‍ഞെട്ടിച്ച് കിയ സിറോസ് ഇവി വരുന്നു

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ചില ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ഇവിയുടെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്

Madism Desk

ഇന്ത്യയിലെ വാ​ഹനവിപണി ഇപ്പോൾ ഇവി തരം​ഗത്തിനെപ്പമാണ് ഏതാണ്ട് മുഴുവൻ ബ്രാന്റുകളും തന്നെ ഇപ്പോൾ ഇവി സെ​ഗ്മെന്റിലും വാഹനങ്ങൾ ഇറക്കുന്നുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് കിയ സിറോസും ഇവിയുമായായി എത്തുകയാണ്. വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ചില ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ഇവിയുടെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് വാഹനം ഇപ്പോള്‍ പ്രീ-ബുക്ക് ചെയ്യാം. ഈ മാസം അവസാനത്തോടെ തന്നെ പുതിയ കിയ സിറോസ് ഇവി വിണിയിലെത്തുമെന്നാണ് നിലവിലുള്ള സൂചനകള്‍.

എക്സ്റ്റീരിയർ കാഴ്ചയിൽ പെട്രോൾ പതിപ്പിന് ഏറെക്കുറേ സമാനമാണ് സിറോസ്. എങ്കിലും സൂക്ഷ്മമായ ചില മാറ്റങ്ങൾ ഇവിയില്‍ കൊണ്ടുവരാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. മുൻവശത്തെ ബോഡി ലൈനുകൾ അതുപോലെ കാണാം. എങ്കിലും ഇവി മോഡലിന് അനുസൃതമായ രീതിയി ചെറിയ മാറ്റങ്ങളും വാഹനത്തിലുണ്ട്. അതിന്‍റെ ഭാഗമായി കനം കുറഞ്ഞ ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുമാണ് മുൻവശത്തിന് അഴകേറ്റുന്നത്. 'ഐസ്‌ക്യൂബ്' എല്‍ഇഡി ഹെഡ്ലാമ്പുകളും ബമ്പറിലെ കളേര്‍ഡ് ട്രയാംഗുലാര്‍ പാർട്ടുകളും ഭംഗി കൂട്ടുന്നു. കട്ടിയുള്ള ബി-പില്ലറും വലിപ്പമേറിയ വിന്‍ഡോ ലൈനും സ്‌പോര്‍ട്ടി ലുക്കിലുള്ള വീല്‍ ആര്‍ച്ചുകളും വശക്കാഴ്ചയിൽ വാഹനത്തിന്റെ അഴക് വർധിപ്പിക്കുണ്ട്. പുതിയ ഡിസൈനില്‍ വരുന്ന 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളാണ്.

ഇതിനു പുറമെ മോട്ടറൈസ്ഡ് പുഷ്-ഔട്ട് അതല്ലെങ്കില്‍ ഫ്‌ലഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളാണ് ഈ ഇലക്ട്രിക് പതിപ്പിൽ കമ്പനി ഉൾപ്പെടുത്താൻ സാധ്യത. ക്യാബിനിലേക്ക് വന്നാല്‍ ഇന്‍ഫോടൈന്‍മെന്റിനും ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കുമായി വലിയ രണ്ട് സ്‌ക്രീനുകൾ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രീമിയം ലുക്ക് നല്‍കുന്ന 3 സ്പോക്ക് സ്റ്റിയറിങ് വീലിനൊപ്പം റീജനറേഷന്‍ നിയന്ത്രിക്കാന്‍ പ്രത്യേക പാഡില്‍ ഷിഫ്റ്ററുകള്‍ കൂടി വാഹനത്തിലുണ്ടാകും. ഡാഷ് ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ഡ്രൈവിങ് സീറ്റ് തുടങ്ങി അവശ്യഫീച്ചറുകളൊന്നും തന്നെ കമ്പനി മിസ് ആക്കിയിട്ടില്ല.

കാരെന്‍സ്, ക്ലാവിസ് എന്നീ ഇവികളില്‍ നല്‍കിയിരിക്കുന്ന അതേ അത്യാധുനിക ബാറ്ററി പായ്ക്കും ഘടകങ്ങളുമാണ് സിറോസിലും കമ്പനി ഉൾപ്പെടുത്തുക. എന്‍ട്രി ലെവല്‍ പതിപ്പുകള്‍ക്ക് 42 kWh ബാറ്ററി പായ്ക്കും ഹൈപര്‍ഫോമന്‍സ് വേരിയന്റുകള്‍ക്ക് വലിയ 51.4 kWh ബാറ്ററി പായ്ക്കുമാവും കമ്പനി നല്‍കുക. 42 kWh ബാറ്ററി പാക്കിൽ ഒറ്റ ചാര്‍ജില്‍ ഏകദേശം 420 കിലോമീറ്ററും കൂടിയ വേരിയന്റിൽ 520 കിലോമീറ്ററുമാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകളാണ് സിറോസ് ഇവിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മിഡിൽ ക്ലാസ് കുടുംബങ്ങളെ ലക്ഷ്യംവെച്ചാണ് കിയ പുത്തൻ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 15 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും എക്സ് ഷോറൂം വില.

The Indian automobile market is currently witnessing an EV wave, with almost all major brands now introducing vehicles in the electric vehicle segment. Joining this growing list, Kia is set to bring the Syros EV to the market. The vehicle’s images have already gone viral on social media. Ahead of its official launch, bookings for the EV have reportedly started unofficially at select dealerships. Customers can pre-book the new vehicle by paying a token amount of ₹25,000. According to current reports, the new Kia Syros EV is expected to hit the market by the end of this month.