Auto

യാത്രകള്‍ ഇനി 'പ്രസിഡന്‍ഷ്യല്‍'; എംജി എം9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍ സ്വന്തമാക്കി പ്രഭുദേവ

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുന്ന അദ്ദേഹത്തിന്റെ ജീവിത ശൈലിക്ക് ഏറ്റവും അനിയോജ്യമായ മോഡലാണ് എംജി എം9 - പ്രസിഡൻഷ്യൽ ലിമോസിൻ എന്നാണ് വിദഗ്ധരുടെ അഭിപ്രായം

Madism Desk

ഇന്ത്യൻ സിനിമയുടെ ഡാൻസ് ഇതിഹാസം പ്രഭുദേവയാണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിലെ പ്രധാന സംസാരവിഷയം. സംഗതി മറ്റൊന്നുമല്ല. എംജി സെലക്ടിന്റെ പ്രീമിയം മോഡലായ 'എംജി എം9 - പ്രസിഡൻഷ്യൽ ലിമോസിൻ' സ്വന്തമാക്കിയിരിക്കുകയാണ് താരം. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് കമ്പനി അധികൃതര്‍ വാഹനം കൈമാറിയത്.

നൃത്തസംവിധാനം, അഭിനയം, നിർമ്മാണം തുടങ്ങി തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുന്ന അദ്ദേഹത്തിന്റെ ജീവിത ശൈലിക്ക് ഏറ്റവും അനിയോജ്യമായ മോഡലാണ് എംജി എം9 - പ്രസിഡൻഷ്യൽ ലിമോസിൻ എന്നാണ് വാഹനലോകത്തെ വിദക്ധർ അഭിപ്രായപ്പെടുന്നത്.

16 രീതികളിൽ അഡ്ജസ്റ്റ് ചെയ്യാവുന്നവ പ്രസിഡൻഷ്യൽ സീറ്റുകൾ എട്ട് തരം മസാജിങ് മോഡുകളുമുണ്ട്.

16 രീതികളിൽ അഡ്ജസ്റ്റ് ചെയ്യാവുന്നവ പ്രസിഡൻഷ്യൽ സീറ്റുകൾ എട്ട് തരം മസാജിങ് മോഡുകളുമുണ്ട്. കൂടാതെ ഹീറ്റിങ്, വെന്റിലേഷൻ കോന്യക് ബ്രൗൺ ലെതർ ഇന്റീരിയർ, ആംറെസ്റ്റിലെ ഇന്റലിജന്റ് കൺട്രോളുകൾ, യാറ്റ് സ്റ്റൈൽ ഡ്യുവൽ സൺറൂഫ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങി അത്യാഡംഭരത്തിന്റെ അവസാന വാക്കാണ് എംജി എം9 - പ്രസിഡൻഷ്യൽ ലിമോസിൻ എന്ന് ചുരുക്കി പറയാം.

ബോൾഡ് ട്രാപെസോയ്ഡൽ ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വാട്ടർഫാൾ സ്റ്റൈൽ ടെയിൽ ലൈറ്റുകൾ, 19 ഇഞ്ച് കോണ്ടിസീൽ ടയറുകൾ എന്നിവ വാഹനത്തിന് ഒരു ബോൾഡ് ആൻഡ് മസ്കുലർ ലുക്ക് നൽകുന്നു

പ്രീമിയം സൗണ്ട് എക്സ്പീരിയൻസിനായി 13 സ്പീക്കറുകളോടുകൂടിയ സൗണ്ട് സിസ്റ്റമാണ് വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബോൾഡ് ട്രാപെസോയ്ഡൽ ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വാട്ടർഫാൾ സ്റ്റൈൽ ടെയിൽ ലൈറ്റുകൾ, 19 ഇഞ്ച് കോണ്ടിസീൽ ടയറുകൾ എന്നിവ വാഹനത്തിന് ഒരു ബോൾഡ് ആൻഡ് മസ്കുലർ ലുക്ക് നൽകുന്നു. പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോൺക്രീറ്റ് ഗ്രേ തുടങ്ങിയ നിറങ്ങളിലാണ് വാഹനം ലഭിക്കുക.

യൂറോ എൻകാപിൽ 5-സ്റ്റാർ സേഫ്റ്റിയാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്

സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നൽകുന്നുണ്ട് വാഹനം. സ്റ്റീൽ ഉപയോഗിച്ചാണ് എംജി എം9 നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 7 എയർബാഗുകൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം തുടങ്ങി സുരക്ഷാ സംവിധാനങ്ങളുടെ നിര നീണ്ടുപോകുന്നു. യൂറോ എൻകാപിൽ 5-സ്റ്റാർ സേഫ്റ്റിയാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

160 kW DC ഫാസ്റ്റ് ചാർജിൽ 35 മിനുട്ട് കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം

90 kWh ലിഥിയം അയോൺ ബാറ്ററി പക്കോടു കൂടിയ പവർഫുൾ ഇലക്ട്രിക് എംപിവിയാണ് എംജി എം9. ഫ്രണ്ട് മൗണ്ടഡ് സിം​ഗിൾ ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 245 PS പവറും 35 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഇതിനാകും. 160 kW DC ഫാസ്റ്റ് ചാർജിൽ 35 മിനുട്ട് കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം. പരമാവധി 548 കിലോമീറ്ററാണ് ഒറ്റ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്.

Actor and choreographer Prabhu Deva has added the luxurious MG M9 Presidential Limousine to his collection. The premium electric MPV, known for its spacious cabin and high-end features, marks another celebrity endorsement for MG's flagship electric vehicle in India.