Auto

'പഞ്ച്' തന്നെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കോംപാക്ട് എസ്‌യുവി; കണക്കുകളില്‍ വീണ്ടും ഞെട്ടിച്ച് ടാറ്റ

21,006 യൂണിറ്റുകളാണ് ജൂൺ മാസത്തെ കണുക്കുകൾ പ്രകാരം ടാറ്റ പഞ്ച് രാജ്യത്ത് വിറ്റഴിച്ചിരിക്കുന്നത്

Irshad Thalakap, Madism Desk

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള വാഹന സെ​ഗ്മെന്റാണ് കോംപാക്ട് എസ്‌യുവി സെ​ഗ്മെന്റ്. ഇന്ത്യയിലെ ഏതാണ്ട് മുഴുവൻ വാഹന നിർമാതാക്കളും തന്നെ ഈ സെ​ഗ്മെന്റിൽ ഇപ്പോൾ വാഹനങ്ങൾ ഇറക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഇംപാക്ട് ഉണ്ടാക്കിയ മോഡലാണ് ടാറ്റ മോട്ടോഴ്സിന്റെ പഞ്ച്. 2021-ൽ പുറത്തിറങ്ങിയ വാഹനത്തിന് ലോഞ്ച് ചെയ്ത അന്നുമുതൽ വാഹനത്തിന് ​ഗംഭീര അഭിപ്രായമാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയെന്ന റെക്കോർഡ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് പഞ്ച്.

മെയ് മാസത്തെ കണക്കുപ്രകാരം മാരുതി സുസൂക്കി ഫോങ്ക്സായിരുന്നു ഒന്നാം സ്ഥാനത്ത്. ഇപ്പോൾ ഫ്രോങ്ക്സിനെ പിന്തള്ളിയാണ് പഞ്ച് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നത്. ടാറ്റയുടെ തന്നെ നെക്‌സൺ രണ്ടാം സ്ഥാനവും മഹീന്ദ്ര സ്കോർപിയോ മൂന്നാം സ്ഥാനവും കയ്യിലൊതുക്കി. 21,006 യൂണിറ്റുകളാണ് ജൂൺ മാസത്തെ കണുക്കുകൾ പ്രകാരം ടാറ്റ പഞ്ച് രാജ്യത്ത് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 10,446 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 101.09 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് പഞ്ച് സ്വന്തമാക്കിയത്.

18,335 യൂണിറ്റുകൾ വിറ്റഴിച്ചാണ് ടാറ്റ നെക്‌സൺ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58.03 ശതമാനം വളർച്ചയാണ് നെക്‌സൺ നേടിയത്. മഹീന്ദ്ര സ്കോർപിയോ 14,097 യൂണിറ്റുകളാണ് വിറ്റത്. 10.65 ശതമാനം വാർഷിക വളർച്ചയാണ് സ്കോർപിയെ നേടിയത്. 10,776 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹ്യുണ്ടായി വെന്യു ആണ് അഞ്ചാം സ്ഥാനത്ത്. 57.13 ശതമാനം വാർഷിക വളർച്ചയാണ് വെന്യു രേഖപ്പെടുത്തിയത്. 10,063 യൂണിറ്റുകൾ വിറ്റ് മഹീന്ദ്ര XUV 3XO ആണ് ആറാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

മാരുതി ഗ്രാൻഡ് വിറ്റാര 10,035 യൂണിറ്റുകളുമായി ഏഴാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. 9,939 യൂണിറ്റുകളുടെ വിൽപ്പയാണ് സെ​ഗ്മെന്റിൽ തന്നെ മികച്ച മത്സരം കാഴ്ച്ചവെച്ച ബ്രെസ്സയ്ക്ക് നേടാനായത്. കഴിഞ്ഞ വർഷം ജൂണിൽ ഇത് 14,507 യൂണിറ്റുകളായിരുന്നു. കിയ സെൽറ്റോസ് ഒമ്പതാം സ്ഥാനത്താണ്. 9,654 യൂണിറ്റുകളാണ് സെൽറ്റോസ് വിറ്റത്. 9,244 യൂണിറ്റുകൾ വിറ്റ മഹീന്ദ്ര XUV700 ആണ് പത്താം സ്ഥാനത്ത്. രാജ്യത്തെ ജനപ്രിയ കോംപാക്ട് എസ് യുവിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ജൂൺ മാസത്തെ ടോപ്-10 പട്ടികയിൽ പോലും ഇടംനേടാനായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

India's compact SUV segment is the most popular vehicle category in the country. Almost every major automobile manufacturer now has a presence in this segment. Among them, one model that has made the biggest impact is the Tata Punch. Since its launch in 2021, the SUV has received an overwhelmingly positive response from the market. Now, the Tata Punch has once again claimed the title of India's best-selling SUV, reinforcing its dominance in the segment.