Auto

പത്ത് ലക്ഷം യൂണിറ്റുള്‍; ചരിത്ര നേട്ടവുമായി ടിവിഎസ് ഐക്യൂബ്

വിപണിയിലെ പല എതിരാളികളും വിവാദങ്ങളിൽ പെട്ടപ്പോഴും ഐക്യൂബിന്റെ ​ഗ്രാഫ് മുകളിലേക്ക് തന്നൊയിരുന്നു

Madism Desk

ഇന്ത്യൻ ഇലക്രട്രിക് വാഹന വിപണിയിൽ തരം​ഗമായി ടിവിഎസ് ഐക്യൂബ്. ഓല S1 സൃഷ്ടിച്ച കടുത്ത മത്സരത്തിനിടയിലും തളരാതെ മുന്നേറിയ ടിവിഎസ് ഐക്യൂബ് ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്രവാഹമാണ്. വിശ്വാസ്യതയും സ്റ്റേബിൾ പെർഫോമെൻസും കൊണ്ട് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഓപ്ഷനാണ് ഇപ്പോൾ ഐക്യൂബ്. വിപണിയിലെ പല എതിരാളികളും വിവാദങ്ങളിൽ പെട്ടപ്പോഴും ഐക്യൂബിന്റെ ​ഗ്രാഫ് മുകളിലേക്ക് തന്നൊയിരുന്നു.

ഇപ്പോഴിതാ എതിരാളികൾക്ക് എളുപ്പത്തിൽ മറികടക്കാനാകാത്ത മറ്റൊരു നാഴികക്കല്ലും കൂടി പിന്നിട്ടിരിക്കുകയാണ് ഐക്യൂബ്. 10 ലക്ഷം യൂണിറ്റുകളുടെ നിർമാണമെന്ന നേട്ടമാണ് ഐക്യൂബ് നേടിയത്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള നിർമാണ കേന്ദ്രത്തിൽ നിന്നാണ് ചരിത്ര നേട്ടം കമ്പനി സ്വന്തമാക്കിയത്. ഒല ഇലക്ട്രിക്കിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ഇവി നിർമാതാക്കളാണ് ടിവിഎസ്. 2020ലാണ് കടുക്ക മത്സരം നടക്കുന്ന ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് ടിവിഎസ് ഐക്യൂബിനെ പടച്ചുവിടുന്നത്.

പിന്നീട് ഓരോ കാലത്തും വ്യത്യസ്ത അപഡേഷനുകൾ കൊണ്ടുവന്ന് കമ്പനി ഇന്ത്യക്കാരെ ഞെട്ടിച്ചു. 2.2kWh, 3.1kWh, 3.5kWh എന്നിങ്ങനെ വ്യത്യസ്‌ത ബാറ്ററി ഓപ്ഷനുകളിലും ഐക്യൂബ് ലഭ്യമായിത്തുടങ്ങി. 4.7kWh ബാറ്ററിയുള്ള ഐക്യൂബ് S, 5.3kWh ബാറ്ററിയുള്ള, വേരിയന്റുകളിലെ തന്നെ ഏറ്റവും മികച്ച ഐക്യൂബും ഇന്ത്യക്കാർക്ക് മുന്നിലേക്കെത്തി.

3,000 ത്തിലധികം നഗരങ്ങളിലായി 3,300 ലധികം ടച്ച്‌പോയിന്റുകൾ വ്യാപിച്ചുകിടക്കുന്ന സെയിൽസ്, സർവീസ് ശൃംഖലയിലൂടെ പിന്തുണയാണ് ടിവിഎസ് അവകാശപ്പെടുന്നത്

3,000 ത്തിലധികം നഗരങ്ങളിലായി 3,300 ലധികം ടച്ച്‌പോയിന്റുകൾ വ്യാപിച്ചുകിടക്കുന്ന സെയിൽസ്, സർവീസ് ശൃംഖലയിലൂടെ പിന്തുണയാണ് ടിവിഎസ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് സ്കൂട്ടറുകളുടെ പട്ടികയിൽ ആക്ടിവയ്ക്കും ജുപ്പിറ്ററിനും ആക്സസിനും പിന്നിൽ നാലാം സ്ഥാനം കൈവരിക്കാനും ഐക്യൂബിനായി.

The TVS iQube has emerged as a dominant force in India’s electric scooter market. Even amid the intense competition sparked by the Ola S1, the iQube has held its ground and gone on to become one of the country’s best-selling electric two-wheelers. With its strong reputation for reliability and widespread customer acceptance, it has become a preferred choice for EV buyers across India.

While several rivals have struggled with controversies and setbacks, the iQube has continued its success story uninterrupted. Now, the electric scooter has achieved a milestone that competitors may find difficult to match anytime soon — crossing the 1 million production mark.

This historic achievement was recorded at TVS Motor’s manufacturing facility in Hosur, Tamil Nadu. Notably, TVS has become only the second Indian EV manufacturer, after Ola Electric, to reach the one-million-unit milestone. The iQube was launched in 2020 as the company’s first electric two-wheeler and has since grown into one of India’s most successful EV brands.