സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി കുറവു വരുന്ന സാഹചര്യത്തില്‍ ഒരു ചോദ്യം ഉയരുന്നു. സ്വര്‍ണം വാങ്ങാന്‍ സമയമായോ ? മാസങ്ങള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ കുറവു വന്നത് പല കുടുംബങ്ങളിലും ആശ്വാസമാണ്. കല്യാണം പോലുള്ള ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും നല്ല കാലമാണെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ കുറവിനേക്കാള്‍ ഭാവിയില്‍ വില ഇനിയും കുറഞ്ഞാലോ എന്ന ചിന്തയില്‍ ശങ്കിച്ചു നില്‍ക്കുന്നവരും നിരവധിയാണ്. എന്നാല്‍ സ്വര്‍ണ്ണ വിലയെ വിശ്വസിക്കാമോയെന്ന് കരുതുന്നവരുണ്ട്. ഭാവിയില്‍ വില ഉയര്ന്നാലോയെന്ന ചിന്തയാണ് ഇതിനടിസ്ഥാനം.
പൊന്നിനെന്തുപറ്റി?
നമ്മുടെ നാട്ടിലെ കാരണങ്ങളല്ല, യു എസ് കേന്ദ്ര ബാങ്കിന്റെ തീരുമാനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. യു എസ് ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് മറ്റൊരു കാരണം.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിക്ഷേപകരെ സ്വര്‍ണ്ണത്തില്‍ നിന്നും പിന്തിരിപ്പിച്ചു. കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ്ണത്തിന്റെ റെക്കോര്‍ഡ് വില. കഴിഞ്ഞ വര്‍ഷം സെപ്തംബർ മുതലാണ് സ്വര്‍ണ വില താഴാന്‍ തുടങ്ങിയത്.
2025 ഡിസംബര്‍ 23 ന് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്. നവംബര്‍ 17നാണ് ഈ വില പിന്നീട് ഒരു ലക്ഷം രൂപയ്ക്ക് താഴെ വന്നത്. പവന് ഒറ്റയടിക്ക് 2040 രൂപയാണ് ഏറ്റവും ഒടുവില്‍ കുറഞ്ഞത്. 97,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഏറ്റവും പുതുക്കിയ വില. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
നിക്ഷേപത്തിലും തളര്‍ച്ച
സ്വര്‍ണ്ണത്തിന്റെ മ്യൂച്ച്വല്‍ ഫണ്ട് സംവിധാനമായ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന ETF ലും വന്‍ ഇടിവ്. സ്വര്‍ണം ഇ ടി എഫിന് രണ്ട് ശതമാനവും വെള്ളിയ്ക്ക് 3 ശതമാനവും കുറവുണ്ടായി.
എന്ത് പ്രതീക്ഷിക്കാം
കഴിഞ്ഞ ഒക്ടോബറിലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് 3.75 മുതല്‍ 4 ശതമാനം വരെയാണ്. ഡിസംബര്‍ 9 നാണ് അടുത്ത ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി എന്ന എഫ് ഒ എം സി യോഗം. പ്രധാന മാര്‍ക്കറ്റ് റിസര്‍ച്ച് ഗ്രൂപ്പുകളുടെ പ്രവചനമനുസരിച്ച് നിരക്ക് 25 ബേസിസ് പോയിന്റുകള്‍ കുറയ്ക്കാനാണ് സാധ്യത. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കാണ് അടിസ്ഥാനമാക്കിയാണെങ്കില്‍ ഡിസംബര്‍ 9 വരെ വില കുറവ് ഉണ്ടായേക്കാം.
കേരളത്തിലെ വിവിധ ജ്വല്ലറികള്‍ നല്കുന്ന ഗോള്‍ഡ് ബുക്കിങ്ങ് പദ്ധതികളെ സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം കൂടുതല്‍ വരുന്നത്. അതതു ദിവസത്തെ വിലയില്‍ സ്വര്‍ണ്ണം അല്ലെങ്കില്‍ ഡിസൈന്‍ ബുക്ക് ചെയ്യാമെന്നതാണ് പദ്ധതി. കാലാവധി തീരുമ്പോള്‍ വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ നിരക്ക് നല്കിയാല് മതി. ഒരു ഗ്രാം സ്വര്‍ണ്ണം പോലും ബുക്ക് ചെയ്യാന്‍ കേരളത്തില്‍ സാധിക്കും.
The recent decline in gold prices has raised the question of whether this is the right time to buy gold. After months of high prices, the reduction has brought relief to families preparing for weddings and other occasions. However, buyers remain uncertain about whether prices will fall further or rise again in the coming months. While the current price correction may offer an opportunity for those planning to purchase gold, uncertainty over future price movements continues to influence buying decisions, particularly among investors.