ആഗോള വിപണിയില്‍ സ്വര്‍ണവിലയുടെ തകര്‍ച്ച തുടരുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമെന്ന സൂചനകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബന്ധിത ഓഹരികളിലുണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദവുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ച വൈകുന്നേരം സ്പോട്ട് സ്വര്‍ണ വില മൂന്ന് ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,514.08 ഡോളറിലെത്തി. വ്യാപാരത്തിനിടയില്‍ 2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 3,502.49 ഡോളര്‍ വരെ വില താഴ്ന്നിരുന്നു.
ഇടിവിനുള്ള കാരണങ്ങള്‍
ആന്ത്രോപിക്കിന്റെ ഐപിഒ, എഐ വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ വെള്ളിയാഴ്ച ആഗോള ഓഹരി വിപണികള്‍ വലിയ തകര്‍ച്ച നേരിട്ടു. യുഎസ് ഫ്യൂച്ചറുകള്‍ ഇടിയുകയും ഏഷ്യന്‍ ഓഹരികള്‍ 2020-ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനത്തിലേയ്ക്ക് നീങ്ങുകയും ചെയ്തു. കൂടാതെ യുഎസ് ഫെഡറല്‍ റിസര്‍വ് നയരൂപീകരണ സമിതി അംഗങ്ങളുടെ കടുത്ത പ്രസ്താവനകള്‍ സ്വര്‍ണവിലയുടെ ഇടിവിന് ആക്കം കൂട്ടി. ഒക്ടോബറില്‍ നടന്ന എഫ്ഒഎംസി യോഗത്തില്‍ പണപ്പെരുപ്പത്തെക്കുറിച്ച് അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പ ഭീഷണി വീണ്ടും പലിശനിരക്ക് വര്‍ധനവിന് കാരണമായേക്കാമെന്ന് ഫിലാഡല്‍ഫിയ ഫെഡ് പ്രസിഡന്റ് അന്ന പോള്‍സണ്‍ മുന്നറിയിപ്പ് നല്കി. സിഎംഇ ഫെഡ്വാച്ച് ടൂള്‍ പ്രകാരം, ഡിസംബറില്‍ യുഎസ് പലിശനിരക്കില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. പലിശനിരക്ക് വര്‍ധനവിനുള്ള സാധ്യതകള്‍ യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും ട്രഷറി യീല്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.
വെള്ളി, ചെമ്പ് വിപണികളിലും കനത്ത ഇടിവ്
സ്പോട്ട് വെള്ളി വില 4.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 40.99 ഡോളറിലെത്തി. ജനുവരിയില്‍ രേഖപ്പെടുത്തിയ 121.64 ഡോളര്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്ന് 66.3 ശതമാനം താഴെയാണിത്. വ്യാവസായിക ആവശ്യകതയുമായുള്ള ബന്ധവും ഉയര്‍ന്ന വില വ്യതിയാനവുമാണ് വെള്ളിയുടെ വില കൂടുതല്‍ ശക്തമായി ഇടിയാന്‍ കാരണം. പ്ലാറ്റിനം 3.4 ശതമാനം ഇടിഞ്ഞ് 1,296.50 ഡോളറായും പലേഡിയം 2.1 ശതമാനം ഇടിഞ്ഞ് 890.19 ഡോളറായും താഴ്ന്നു. പ്രധാന വ്യാവസായിക ലോഹമായ ചെമ്പിനെയും വില്‍പ്പന സമ്മര്‍ദ്ദം ബാധിച്ചു. ചൈനയുടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, ഡോളര്‍ ശക്തിപ്രാപിച്ചത്, എഐ മേഖലയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവയാണ് ചെമ്പിന് തിരിച്ചടിയായത്.
ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്?
അടുത്ത ദിവസങ്ങളിലും ലോഹങ്ങളുടെ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെങ്കിലും സ്വര്‍ണ, വെള്ളി വിപണികള്‍ വൈകാതെ തന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഗോള്‍ഡ് എക്സ്ചേഞ്ചിലെ മാര്‍ക്കറ്റ് അനലിസ്റ്റ് ജിം വൈക്കോഫ് അഭിപ്രായപ്പെടുന്നു. അതേസമയം, ഇന്ത്യന്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയിലെ ഈ മാറ്റങ്ങള്‍ക്കൊപ്പം രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കും.
Gold prices continued their sharp decline in global markets on Friday, falling nearly 3% to $3,514.08 per ounce. During trading, spot gold touched $3,502.49, its lowest level since September 2025. Expectations of a possible US Federal Reserve interest rate hike, a stronger dollar and heavy selling pressure in AI-related stocks contributed to the decline. The sell-off in global equity markets intensified after Anthropic's IPO failed to restore investor confidence in the artificial intelligence sector. US stock futures declined, while Asian equities headed towards their worst performance since 2020. Concerns over persistent inflation and hawkish comments from Federal Reserve officials also increased expectations of tighter monetary policy. Higher interest rates tend to strengthen the US dollar and Treasury yields, putting additional pressure on gold prices.