ഇസ്രായേൽ ജയിലുകളിൽ 350 പലസ്തീൻ കുട്ടികൾ നേരിടുന്നത് ക്രൂരപീഡനവും പട്ടിണിയും; 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത് 22,000 കുട്ടികള്‍

2023 ഒക്ടോബറില്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി രണ്ടായിരത്തിലധികം കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തത്.
ഇസ്രായേൽ ജയിലുകളിൽ 350 പലസ്തീൻ കുട്ടികൾ നേരിടുന്നത് ക്രൂരപീഡനവും പട്ടിണിയും; 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത് 22,000 കുട്ടികള്‍
Published on: 

ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന നൂറുകണക്കിന് പലസ്തീന്‍ കുട്ടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 350 കുട്ടികള്‍ ഇസ്രായേല്‍ ജയിലുകളില്‍ ക്രൂരമായ പീഡനവും പട്ടിണിയും ചികിത്സാ-വിദ്യാഭ്യാസ നിഷേധവും നേരിടുന്നുണ്ടെന്ന് പലസ്തീന്‍ തടവുകാരുടെ അവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. 'പലസ്തീന്‍ കമ്മീഷന്‍ ഓഫ് ഡിറ്റൈനീസ് ആന്‍ഡ് എക്‌സ്-ഡിറ്റൈനീസ് അഫയേഴ്‌സ്', 'പലസ്തീന്‍ പ്രിസണര്‍ സൊസൈറ്റി' എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

അറസ്റ്റും കരുതല്‍ തടങ്കലും

2023 ഒക്ടോബറില്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി രണ്ടായിരത്തിലധികം കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. വീടുകളില്‍ നടത്തുന്ന റെയ്ഡുകള്‍ക്കിടയിലും സൈനിക ചെക്ക്പോസ്റ്റുകളിലും സ്‌കൂളുകള്‍ക്ക് സമീപത്തുനിന്നുമാണ് സൈന്യം കുട്ടികളെ പിടികൂടുന്നത്. ഇവരില്‍ ഡസന്‍ കണക്കിന് കുട്ടികളെ യാതൊരു കുറ്റവും ചുമത്താതെ 'കരുതല്‍ തടങ്കല്‍' പ്രകാരമാണ് തടവിലിട്ടിരിക്കുന്നത്. തടങ്കല്‍ കാലാവധി അനന്തമായി നീട്ടുകയും നിയമപരമായി പ്രതിരോധിക്കാനുള്ള അവസരങ്ങള്‍ നിഷേധിച്ചുമാണ് ഇസ്രായേല്‍ കുട്ടികളെ അനിശ്ചിതകാല ജയില്‍വാസത്തിന് ഇരകളാക്കുന്നത്. കൂടാതെ, ഗസ്സയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഡസന്‍ കണക്കിന് കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത അവസ്ഥയാണ്.

ജയിലിനുള്ളിലെ ക്രൂരതകള്‍

കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ കുട്ടികളുടെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അഭിഭാഷകന്റെയോ കുടുംബാംഗങ്ങളുടെയോ സാന്നിധ്യമില്ലാതെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഉറക്കവും വിശ്രമവും നിഷേധിക്കുകയും ചെയ്യുന്നു. മതിയായ വായുസഞ്ചാരമോ ശുചിത്വമോ ഇല്ലാത്ത തിങ്ങിനിറഞ്ഞ മുറികളിലാണ് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്. തടവുകാര്‍ക്കിടയില്‍ ത്വക്ക് രോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും കൃത്യമായ ചികിത്സയോ മരുന്നുകളോ നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനാനുമതി പോലും നിഷേധിക്കപ്പെടു

ഇസ്രായേൽ ജയിലുകളിൽ 350 പലസ്തീൻ കുട്ടികൾ നേരിടുന്നത് ക്രൂരപീഡനവും പട്ടിണിയും; 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത് 22,000 കുട്ടികള്‍
ഗാസ വൃത്തിയാക്കാൻ കൈക്കരുത്തും മനക്കട്ടിയും കുറച്ച് കൂടുതൽ വേണം; 61 മില്യൺ ടൺ കെട്ടിടാവശിഷ്ടം, 10,000 മൃതദേഹങ്ങളും!

പട്ടിണി മരണവും നീതി നിഷേധവും

തടവറയിലെ പട്ടിണി കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. റാമല്ലയ്ക്ക് കിഴക്കുള്ള സില്‍വാദില്‍ നിന്നുള്ള വലീദ് ഖാലിദ് അഹമ്മദ് എന്ന കുട്ടിയുടെ മരണം ഇതിന് ഉദാഹരണമായി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2025 മാര്‍ച്ചില്‍ ഇസ്രായേലിലെ മെഗിദ്ദോ ജയിലില്‍ വെച്ചാണ് വലീദ് മരിച്ചത്. ശരീരം അങ്ങേയറ്റം ശോഷിച്ചതായും പേശികളും ശരീരത്തിലെ കൊഴുപ്പും പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പട്ടിണിയും നിര്‍ജ്ജലീകരണവുമാണ് മരണകാരണമായത്. ഈ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആരെയും ശിക്ഷിക്കാതെ അവസാനിപ്പിക്കുകയും, ഒരു വര്‍ഷത്തിലേറെ തടഞ്ഞുവെച്ച ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുകയുമാണ് ഇസ്രായേല്‍ ചെയ്തത്.

യുദ്ധം തകര്‍ത്ത ബാല്യങ്ങള്‍: ഞെട്ടിക്കുന്ന കണക്കുകള്‍

ജയിലുകള്‍ക്ക് പുറത്തും പലസ്തീന്‍ കുട്ടികള്‍ നേരിടുന്ന ദുരിതങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ഒക്ടോബറിന് ശേഷം ഗസ്സയില്‍ മാത്രം 22,000-ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയും 45,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരിലെ 11,000-ത്തിലധികം കുട്ടികള്‍ക്ക് ഗുരുതരമായ അംഗപരിമിതികള്‍ സംഭവിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട് 71,000-ത്തിലധികം കുട്ടികള്‍ അനാഥരായി.

ഏകദേശം 8,00,000 കുട്ടികള്‍ സുരക്ഷിതമായ താമസസൗകര്യമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ പലായനം ചെയ്യപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി നടന്ന സൈനിക നടപടികളിലും കുടിയേറ്റക്കാരുടെ ആക്രമണങ്ങളിലും 263-ലധികം കുട്ടികള്‍ കൊല്ലപ്പെടുകയും 2,186 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അന്താരാഷ്ട്ര സമൂഹത്തിനുള്ള മുന്നറിയിപ്പ്

നിലവില്‍ 350 കുട്ടികളും 90 സ്ത്രീകളും ഉള്‍പ്പെടെ 9,350-ഓളം പലസ്തീനികളാണ് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നത്. ഇസ്രായേലിന് ലഭിക്കുന്ന ശിക്ഷാനടപടികളില്‍ നിന്നുള്ള പരിരക്ഷയും അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പലസ്തീന്‍ ജനതയുടെ അതിജീവനശേഷിയെയും വരും തലമുറയുടെ ഭാവിയെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ഇസ്രായേൽ ജയിലുകളിൽ 350 പലസ്തീൻ കുട്ടികൾ നേരിടുന്നത് ക്രൂരപീഡനവും പട്ടിണിയും; 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത് 22,000 കുട്ടികള്‍
'ഞങ്ങളെ മറക്കരുത്'; ആഗോള ശിശുദിനത്തിൽ അവകാശങ്ങൾക്കായി അഭ്യർഥിച്ച് ഗസയിലെ കുട്ടികൾ

കുട്ടികള്‍ക്കെതിരായ 'കരുതല്‍ തടങ്കല്‍' ഉടന്‍ അവസാനിപ്പിക്കണമെന്നും തടവിലുള്ള പ്രായപൂര്‍ത്തിയാകാത്തവരെ മോചിപ്പിക്കണമെന്നും പീഡനം, പട്ടിണിക്കിടല്‍, നിര്‍ബന്ധിത തിരോധാനം എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ കുട്ടികളെ സംരക്ഷിക്കുക എന്നത് അന്താരാഷ്ട്ര ഉത്തരവാദിത്തമാണെന്ന് ഊന്നിപ്പറഞ്ഞ സംഘടനകള്‍, ശിക്ഷാനടപടികളില്ലാതെ ഇത്തരം ലംഘനങ്ങള്‍ തുടരുന്നത് കുട്ടികളുടെ അവകാശ സംരക്ഷണ സംവിധാനത്തെ മുഴുവന്‍ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Summary

Around 350 Palestinian children, including three girls, are currently held in Israeli prisons, where they reportedly face torture, starvation, medical neglect and denial of education, according to Palestinian prisoner rights organisations. A joint statement by the Palestinian Commission of Detainees and Ex-Detainees Affairs and the Palestinian Prisoner Society highlighted widespread human rights violations against Palestinian minors. Since the outbreak of the Gaza war in October 2023, Israeli forces have arrested more than 2,000 children across the occupied West Bank and East Jerusalem. Many have reportedly been placed under administrative detention without formal charges or access to adequate legal defence.