Business

ബിഎല്‍എമ്മിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ബിഎല്‍എമ്മിന്റെ വളര്‍ച്ച തടയുകയെന്ന ലക്ഷ്യമാണ് ഇത്തരം ഹര്‍ജികള്‍ക്കു പിന്നിലെന്നു ഫൗണ്ടര്‍ ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍

Madism Desk

ബിഎല്‍എം മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മലപ്പുറം തിരൂര്‍ സ്വദേശിയായ അനൂപ് സമര്‍പ്പിച്ച ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു തള്ളിയത്.

2025 മാര്‍ച്ചില്‍ അംഗത്വം നേടിയ അനൂപ്, ദിവസങ്ങള്‍ക്കകം തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), കേന്ദ്ര ധനമന്ത്രാലയം, സിബിഡിടി ള്‍പ്പെടെ നിരവധി കേന്ദ്ര ഏജന്‍സികളെയും കക്ഷികളാക്കി ഹര്‍ജി വിപുലീകരിച്ചു. എന്നാല്‍, നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ തെളിവുകളില്ലാത്ത അനുമാനങ്ങള്‍ മാത്രമാണെന്നും കോടതി വിലയിരുത്തി.

അംഗങ്ങള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിച്ച് പുതിയ നിക്ഷേപങ്ങള്‍ തടസപ്പെടുത്തി ബിഎല്‍എമ്മിന്റെ വളര്‍ച്ച തടയുകയെന്ന ലക്ഷ്യമാണ് ഇത്തരം ഹര്‍ജികള്‍ക്കു പിന്നിലെന്നു ഫൗണ്ടര്‍ ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍ കുറ്റപ്പെടുത്തി. ആ ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടിയാണു ഹൈക്കോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ ആസ്തി സൊസൈറ്റിക്കുണ്ടെന്ന കാര്യം കോടതിയില്‍ വ്യക്തമാക്കാന്‍ സൊസൈറ്റിക്കു കഴിഞ്ഞതായും ബിഎല്‍എം അറിയിച്ചു. സമാന ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച ഹര്‍ജികള്‍ നേരത്തെയും ഹൈക്കോടതി തള്ളിയിട്ടുണ്ട്. ഒരു കേസില്‍ പരാതിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

ബിഎല്‍എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതവും സുതാര്യവുമാണെന്നും നിയമപരമായ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വി പി സെയ്തലവി പറഞ്ഞു.

21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബിഎല്‍എം, ദക്ഷിണേന്ത്യയിലെ പ്രമുഖ മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലൊന്നാണ്. അംഗങ്ങള്‍ക്കു നിക്ഷേപത്തിനു ലാഭവിഹിതത്തോടൊപ്പം ബോണസ്, ഇന്‍ഷുറന്‍സ് പരിരക്ഷ, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിവരുന്നതായി ബിഎല്‍എം അധികൃതര്‍ അറിയിച്ചു.

The Kerala High Court has dismissed a petition seeking a CBI investigation into BLM Multi State Housing Co-operative Society, ruling that there was no prima facie legal basis for ordering such a probe. The petitioner had expanded the plea to include agencies such as the RBI, ED, Ministry of Finance, and CBDT. According to BLM, the court found the allegations to be general and unsupported by concrete evidence. The society said the verdict defeated attempts to create fear and confusion among its members and disrupt its growth. BLM also stated that previous petitions and police cases against it had either been dismissed or quashed, reiterating that its operations are lawful, transparent, and open to any legal scrutiny.