22,006 കോടിയുടെ കടബാധ്യത കേവലം 6.5 കോടി മാത്രമടച്ച് ഒത്തുതീര്‍പ്പാക്കാനുള്ള അവസരം. കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സീ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്രയ്ക്കെതിരെയുള്ള കട ബാധ്യത നടപടികളില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) പുറപ്പെടുവിച്ച ഒത്തുതീര്‍പ്പ് ഉത്തരവിലാണ് ഈ വിചിത്ര നിര്‍ദേശമുള്ളത്. 22,006 കോടിയുടെ ബാധ്യത 6.5 കോടി രൂപ മാത്രം കൊടുത്താല്‍ മുഴുവന്‍ തീരും. ഈ തുകയില്‍ 6.50 കോടി രൂപയില്‍ 6.25 കോടി രൂപ വായ്പാദാതാക്കള്‍ക്ക് നല്‍കാനും, ബാക്കി 25 ലക്ഷം രൂപ പാപ്പരത്ത നടപടികളുടെ നിര്‍വഹണ ചെലവുകളിലേക്കായും ഉപയോഗിക്കും.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ നിര്‍ദേശം രാജ്യത്തെ ധനകാര്യ മേഖലയിലാകെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. എന്‍സിഎല്‍ടിയുടെ ഉത്തരവ് പ്രകാരം സുഭാഷ് ചന്ദ്രയില്‍ നിന്നുള്ള ലഭിക്കാനുള്ള തുകയുടെ 0.03 ശതമാനം മാത്രമാണ് വായ്പാദാതാക്കള്‍ക്ക് ലഭിക്കുന്നത്. അതായത് ആകെ തുകയുടെ 99.97 ശതമാനം തുകയും വായ്പാദാതാക്കള്‍ക്ക് എഴുതിത്തള്ളേണ്ടി വരും.
എന്നാല്‍, ഉത്തരവ് അംഗീകരിക്കാന്‍ വായ്പാദാതാക്കളില്‍ വലിയൊരു വിഭാഗം തയ്യാറല്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എസ്സെല്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികള്‍ എടുത്ത വായ്പകള്‍ക്കായി സുഭാഷ് ചന്ദ്ര നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയാണ് ഈ കേസിന് ആധാരം. കമ്പനികള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയതോടെ വായ്പാദാതാവായ ഇന്‍ഡ്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് ആണ് സുഭാഷ് ചന്ദ്രയ്ക്കെതിരെ പാപ്പരത്ത നടപടികളുമായി നീങ്ങിയത്. 2024 ല്‍ തുടങ്ങിയ നിയമ നടപടിയിലാണ് ഇപ്പോഴത്തെ വിചിത്ര ഉത്തരവ്.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ നിര്‍ദേശത്തിനെതിരെ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നാഷണല്‍ കമ്പനിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്‍ഐസിക്ക് ലഭിക്കാനുള്ള 1,322.39 കോടി രൂപയ്ക്ക് പകരം വെറും 38.09 ലക്ഷം രൂപ (അതായത് മൊത്തം കിട്ടാനുള്ളതിന്റെ 0.028%) മാത്രമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ലഭിക്കുക. ഈ ഭീമമായ നഷ്ടം ചൂണ്ടിക്കാട്ടിയാണ് എല്‍ ഐ സി തീരുമാനത്തെ എതിര്‍ത്തത്. ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ (എന്‍സിഎല്‍എടി) സമീപിക്കാന്‍ ആണ് എല്‍ഐസിയുടെ നീക്കം. നാഷണല്‍ ഹൗസിങ് ബാങ്കിലൂടെയുടെ ഉത്തരവ് മറികടക്കാന്‍ ശ്രമങ്ങള്‍ നടത്തും.
എച്ച്ഡിഎഫ്‌സി ബാങ്കാണ് ഉത്തരവിന് എതിരെ രംഗത്തെത്തിയ മറ്റൊരു സ്ഥാപനം. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് എച്ച് ഡിഎഫ്‌സി ലക്ഷ്യമിടുന്നത്. ആക്‌സിസ് ബാങ്ക്, കാനറ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയും ഉത്തരവിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
ട്രൈബ്യൂണലിന്റെ ഉത്തരവിന് പിന്നില്‍
സുഭാഷ് ചന്ദ്രയുടെ പക്കലുള്ള വ്യക്തിഗത സ്വത്തുക്കള്‍ ഈ നല്‍കുന്ന 6.5 കോടി രൂപയേക്കാള്‍ വളരെ കുറവാണെന്നാണ് എന്‍.സി.എല്‍.ടി ഉത്തരവില്‍ വ്യക്തമാക്കുന്നത്. റസല്യൂഷന്‍ പ്രൊഫഷണലിന്റെ മൂല്യനിര്‍ണ്ണയണം ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു വാദം ഉയര്‍ത്തുന്നത്. സുഭാഷ് ചന്ദ്രയുടെ നിലവിലെ വ്യക്തിഗത സ്വത്തുമൂല്യം ഏകദേശം 31.79 കോടി രൂപ മാത്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ട്രിബ്യൂണല്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പാപ്പരത്ത നടപടികളിലേക്ക് പോയാല്‍ ഇതിലും കുറഞ്ഞ തുകയേ ലഭിക്കൂ എന്നതിനാലാണ് ഈ തുക അംഗീകരിച്ചതെന്ന് ട്രിബ്യൂണല്‍ പറയുന്നു.
സമ്പന്നര്‍ക്ക് ലഭിക്കുന്ന വലിയ ഉളവുകള്‍
രാജ്യത്തെ വന്‍കിട മുതലാളിമാര്‍ സ്വന്തമാക്കുന്ന വലിയ വായ്പകളില്‍ നിന്നും തടിയൂരുന്ന പ്രവണതയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുുന്നത്. രാജ്യത്തെ നിയമ ഭരണ സംവിധാനങ്ങളുടെ പിന്തുണയുള്ളവര്‍ക്ക് നിയമ നടപടികളില്‍ നിന്ന് തടിയൂരുന്നു എന്നാണ് പ്രധാന വിമര്‍ശനം. ബിജെപിയുടെ പിന്തണയോടെ രാജ്യസഭാംഗമായിട്ടുള്ള വ്യക്തിയാണ് സുഭാഷ് ചന്ദ്ര. ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും ദീര്‍ഘകാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളും കട എഴുതിതള്ളുന്നതിന് കാരണമായിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Essel Group founder and chairman emeritus Subhash Chandra is facing a fresh challenge to a debt repayment plan approved by the National Company Law Tribunal (NCLT). The plan would see Chandra make a personal contribution of ₹6.25 crore against claims of around ₹22,006 crore. HDFC Bank and LIC Housing Finance are reportedly preparing to challenge the NCLT’s approval of the repayment plan. Under the proposed arrangement, around ₹1,494 crore is expected to come from the principal borrowers, while Chandra’s personal contribution would be ₹6.25 crore. The case has drawn attention over the significant gap between the total claims and the proposed repayment.