Business

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുല ശേഖരവുമായി തിരുകൊച്ചി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം മുളന്തുരുത്തിയിൽ

മുളന്തുരുത്തിയിൽ തിരുക്കൊച്ചി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം

Madism Desk

തിരുക്കൊച്ചി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നാലാമത്തെ ഷോറൂം മുളന്തുരുത്തിയിൽ പ്രവർത്തനമാരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരങ്ങളായ ജഗദീഷും നവ്യ നായരും ചേർന്നാണ് നിർവഹിച്ചത്. ബഹുമാനപ്പെട്ട കോട്ടയം എംപി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മുഖ്യ അഥിതി ആയിരുന്നു.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വ്യത്യസ്തമാർന്ന കളക്ഷനുകളുമായി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമാണ് മുളന്തുരുത്തിയിൽ ആരംഭിച്ചത്. തിരുക്കൊച്ചി ഗ്രൂപ്പിന്റെ ജ്വല്ലറി സെഗ്മെന്റായ തിരുകൊച്ചി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വികസന യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലായാണ് പുതിയ ഷോറൂമിന്റെ തുടക്കം വിലയിരുത്തപ്പെടുന്നത്.

മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, വാർഡ് മെമ്പർ റെഞ്ചി കുര്യൻ, തിരുക്കൊച്ചി ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർ പി. എബ്രഹാം, ഡയറക്ടർ രമ്യ ഗീവർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതുതലമുറയുടെ അഭിരുചികൾ പരിഗണിച്ച് ആധുനിക ഡിസൈനുകളിലും വ്യത്യസ്ത മോഡലുകളിലുമായാണ് ആഭരണ ശേഖരങ്ങൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിശ്വാസ്യതയും ഉറപ്പുനൽകുന്ന സേവനങ്ങളോടെയാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Thirukochi Gold and Diamonds has launched its fourth showroom in Mulanthuruthy featuring a wide collection of lightweight and modern jewellery designs. The showroom was inaugurated by actors Jagadish and Navya Nair in the presence of MP Adv. K. Francis George and other dignitaries.