ഡീമാറ്റ് വഴി സ്വര്‍ണം വാങ്ങാം; വിപണിയില്‍ തരംഗമായി എന്‍.എസ്.ഇയുടെ ഇ.ജി.ആര്‍

നമ്മള്‍ വാങ്ങുന്ന കമ്പനി ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായി സൂക്ഷിക്കുന്നതു പോലെ, സെബി അംഗീകാരമുള്ള അത്യാധുനിക വോള്‍ട്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഭൗതിക സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ രൂപമാണ് ഇ.ജി.ആറുകള്‍
ഡീമാറ്റ് വഴി സ്വര്‍ണം വാങ്ങാം; വിപണിയില്‍ തരംഗമായി എന്‍.എസ്.ഇയുടെ ഇ.ജി.ആര്‍
Published on

സ്വര്‍ണം വാങ്ങിക്കൂട്ടി വീട്ടിലെ ലോക്കറിലോ ബാങ്ക് ലോക്കറിലോ സൂക്ഷിക്കുന്ന കാലം കഴിഞ്ഞുവെന്നും ഡീമാറ്റ് അക്കൗണ്ടില്‍ കിടക്കുന്ന ഓഹരികള്‍ പോലെ ഇനി സ്വര്‍ണവും ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അഥവാ എന്‍.എസ്.ഇ പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റുകള്‍ അഥവാ ഇ.ജി.ആറുകള്‍ എന്ന പുത്തന്‍ സാമ്പത്തിക സംവിധാനത്തെക്കുറിച്ചാണ് പറയുന്നത്. ലളിതമായി പറഞ്ഞാല്‍ ഇതിനെ ഡീമാറ്റ് ഗോള്‍ഡ് എന്ന് വിളിക്കാം.

ഡീമാറ്റ് വഴി സ്വര്‍ണം വാങ്ങാം; വിപണിയില്‍ തരംഗമായി എന്‍.എസ്.ഇയുടെ ഇ.ജി.ആര്‍
സ്വർണ നിക്ഷേപം ഇനിയും സുരക്ഷിതമോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ...

നമ്മള്‍ വാങ്ങുന്ന കമ്പനി ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായി സൂക്ഷിക്കുന്നതുപോലെ, സെബി അംഗീകാരമുള്ള അത്യാധുനിക വോള്‍ട്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഭൗതിക സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ രൂപമാണ് ഈ ഇ.ജി.ആറുകള്‍. ഇവ പൂര്‍ണമായും ഇലക്ട്രോണിക് രൂപത്തില്‍ നിലനില്‍ക്കുന്നതുകൊണ്ട് തന്നെ സാധാരണ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് പോലെ വളരെ എളുപ്പത്തില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി നിങ്ങള്‍ക്ക് ഇവ വ്യാപാരം ചെയ്യാന്‍ സാധിക്കും.

ഡീമാറ്റ് വഴി സ്വര്‍ണം വാങ്ങാം; വിപണിയില്‍ തരംഗമായി എന്‍.എസ്.ഇയുടെ ഇ.ജി.ആര്‍
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന രൂപയുടെ പതനം

സെബി (SEBI) അംഗീകാരമുള്ള വോള്‍ട്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളാണ് ഇ.ജി.ആറുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡിങ് ശൃംഖലയുള്ള എന്‍.എസ്.ഇയുടെ ഈ പുതിയ ചുവടുവെപ്പ് സ്വര്‍ണ്ണ നിക്ഷേപ രംഗത്ത് വലിയ ജനപ്രീതി നേടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

നിലവില്‍ ഗോള്‍ഡ് ഇ.ടി.എഫുകള്‍ വിപണി ഭരിക്കുമ്പോള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ (SGB) പുതിയ പതിപ്പുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഇ.ജി.ആറുകള്‍ക്ക് അനുകൂലമായ വലിയൊരു വിടവ് സൃഷ്ടിച്ചിട്ടുണ്ട്. മികച്ച സുരക്ഷിതത്വവും സ്വര്‍ണ്ണവിലയിലെ കൃത്യമായ ലാഭവുമൊപ്പം, ഭാവിയില്‍ ആവശ്യമെങ്കില്‍ ഇതിനെ ഭൗതിക സ്വര്‍ണ്ണമാക്കി മാറ്റാം (Physical Delivery) എന്നുള്ളതാണ് ഇ.ജി.ആറുകളെ മറ്റ് ഡിജിറ്റല്‍ സ്വര്‍ണ്ണ നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഡീമാറ്റ് വഴി സ്വര്‍ണം വാങ്ങാം; വിപണിയില്‍ തരംഗമായി എന്‍.എസ്.ഇയുടെ ഇ.ജി.ആര്‍
'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?

ഇ.ജി.ആറിന്റെ പ്രധാന നേട്ടങ്ങള്‍

1. ശുദ്ധി ഉറപ്പ്: വോള്‍ട്ടുകളില്‍ സൂക്ഷിക്കുന്നതിന് മുന്‍പ് സെബി നിയന്ത്രിത വോള്‍ട്ട് മാനേജര്‍മാര്‍ സ്വര്‍ണത്തിന്റെ ഗുണനിലവാരം പരിശോധിച്ച് എല്‍.ബി.എം.എ അല്ലെങ്കില്‍ ബി.ഐ.എസ് നിലവാരം ഉറപ്പാക്കുന്നു.

2. ചെറിയ നിക്ഷേപം: വെറും 100 മില്ലിഗ്രാം (1 യൂണിറ്റ്) മുതല്‍ സ്വര്‍ണം വാങ്ങിത്തുടങ്ങാം. വലിയ തുക ഒരുമിച്ച് വേണ്ടാത്തതിനാല്‍ സാധാരണക്കാര്‍ക്കും മികച്ചൊരു സമ്പാദ്യ മാര്‍ഗ്ഗമാണിത്.

3. ഫ്‌ളെക്‌സിബിള്‍ ടൈമിങ്: രാവിലെ 9 മുതല്‍ രാത്രി 11:30 വരെ ട്രേഡിങ് നടത്താം എന്നതിനാല്‍ ആഗോള വിപണിയിലെ വില വ്യതിയാനങ്ങള്‍ക്കനുസരിച്ച് നിക്ഷേപം നിയന്ത്രിക്കാം.

4. എളുപ്പത്തില്‍ സ്വര്‍ണപ്പണയ വായ്പ: കൃത്യമായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുള്ളതിനാല്‍ ബാങ്കുകള്‍ക്ക് ഇവ നേരിട്ട് ഈടായി സ്വീകരിച്ച് സ്വര്‍ണപ്പണയ വായ്പകള്‍ വേഗത്തില്‍ നല്‍കാനാകും.

ഡീമാറ്റ് വഴി സ്വര്‍ണം വാങ്ങാം; വിപണിയില്‍ തരംഗമായി എന്‍.എസ്.ഇയുടെ ഇ.ജി.ആര്‍
മ്യൂച്വൽ ഫണ്ടിൽ പണം ഇടും മുൻപ് ഇതറിയാതെ പോകരുത്! നഷ്ടസാധ്യതകൾ എങ്ങനെ ഒഴിവാക്കാം?

ഈ സംവിധാനം പ്രധാനമായും ജ്വല്ലറികള്‍, റിഫൈനര്‍മാര്‍ തുടങ്ങിയ വന്‍കിട വ്യാപാരികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ഇത് ഉപയോഗിക്കാം. എന്നാല്‍ ഇതിന്റെ സൂക്ഷിപ്പ് ചെലവുകള്‍ (Vaulting Charges) സങ്കീര്‍ണമാണ്. എക്‌സ്‌ചേഞ്ച് വഴി ഇ.ജി.ആറുകള്‍ വാങ്ങുമ്പോള്‍ ജി.എസ്.ടി ഇല്ലെങ്കിലും, ഇവയെ ഭൗതിക സ്വര്‍ണമാക്കി മാറ്റാന്‍ തീരുമാനിക്കുന്ന നിമിഷം 3 ശതമാനം ജി.എസ്.ടി ബാധകമാകും. ഭാവിയില്‍ വിവാഹ ആവശ്യങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ വേണ്ടി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, വീട്ടില്‍ സൂക്ഷിക്കുന്നതിന്റെ സുരക്ഷാഭയമില്ലാതെ കുറേശ്ശെയായി നിക്ഷേപിക്കാന്‍ ഇ.ജി.ആര്‍ മികച്ചൊരു ഓപ്ഷനാണ്. ഡിജിറ്റല്‍ യുഗത്തില്‍ സ്വര്‍ണനിക്ഷേപം കൂടുതല്‍ ലളിതവും സുതാര്യവുമാക്കാന്‍ ഇ.ജി.ആര്‍ സഹായിക്കും.

English Summary:

Bringing a major transformation to India's financial landscape, the National Stock Exchange (NSE) has introduced a new system called Electronic Gold Receipts (EGRs). In simple terms, EGRs can be described as 'Demat Gold'—a digital way to own, trade, and manage gold without physically holding it.

Madism Digital
madismdigital.com