Business

'ഈ തലമുറയ്ക്ക് ലക്ഷ്യം വ്യക്തം, കാത്തിരിക്കാൻ അവർ തയ്യാറല്ല': കൊമേഴ്‌സ് പ്രൊഫഷണലുകളെ ആദരിച്ച് ലക്ഷ്യ

സിഎഎസിസിഎ, സിഎംഎ, സിഎസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ യോഗ്യതകൾ വിജയകരമായി പൂർത്തിയാക്കിയ നാലായിരത്തോളം പേരെയാണ് എക്‌സ്‌കോമിയത്തിൽ ആദരിച്ചത്

Madism Desk

കോഴിക്കോട്: യുവ കൊമേഴ്‌സ് പ്രൊഫഷണലുകളെ ആദരിച്ച്, കോഴിക്കോട് ട്രേഡ് സെന്ററിൽ ഐഐസി ലക്ഷ്യയുടെ 'എക്‌സ്‌കോമിയം 2026'. സിഎഎസിസിഎ, സിഎംഎ, സിഎസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ യോഗ്യതകൾ വിജയകരമായി പൂർത്തിയാക്കിയ നാലായിരത്തോളം പേരെയാണ് എക്‌സ്‌കോമിയത്തിൽ ആദരിച്ചത്. ഐഐസി ലക്ഷ്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഓർവൽ ലയണൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ജയന്ത്, ശ്രീകണ്ഠൻ നായർ തുടങ്ങിയവർക്കൊപ്പം വ്യവസായ, പ്രൊഫഷണൽ, അക്കാദമിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തതയും അത് നേടുന്നതിനായി ആസൂത്രണം ചെയ്ത് മുന്നോട്ടുപോകാനുള്ള മനോഭാവവുമാണ് ഇന്നത്തെ തലമുറയെ വ്യത്യസ്തരാക്കുന്നതെന്ന് അഡ്വ. ജയന്ത് പറഞ്ഞു.

“ഞങ്ങളുടെ തലമുറയിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ യുവാക്കൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാനും ആവശ്യമുള്ളിടത്ത് ‘നോ’ പറയാനും, തങ്ങളുടെ ലക്ഷ്യം എന്താണെന്ന് നിർവചിക്കാനും, അതിലേക്കുള്ള യാത്ര കൃത്യമായി ആസൂത്രണം ചെയ്യാനും കഴിയുന്നുണ്ട്. അത്തരമൊരു തലമുറയിലെ നാലായിരത്തോളം യുവാക്കൾ അവരുടെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഒരു നിമിഷത്തിനായി ഇവിടെ ഒരുമിച്ചെത്തുന്നത് ഏറെ സന്തോഷകരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതലമുറ കരിയറിനായി ദീർഘകാലം കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചെറുപ്പത്തിൽ തന്നെ മികച്ച കരിയറിനുള്ള അടിത്തറ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് ഓർവൽ ലയണൽ ചൂണ്ടിക്കാട്ടിയത്.

'21 വയസ്സിൽ ലൈഫ് സെറ്റ്’ എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അനുകൂലമായും പ്രതികൂലമായും നിരവധി ചർച്ചകളുണ്ടായി. 21 വയസ്സിൽ ഒരാളുടെ ജീവിതം എങ്ങനെ സെറ്റാകുമെന്ന ചോദ്യം പലരും ഞങ്ങളോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള മറുപടിയാണ് ഇന്ന് ഇവിടെ ഇരിക്കുന്ന ഈ യുവാക്കൾ. ‘ലൈഫ് സെറ്റ്’ എന്നതുകൊണ്ട് ജീവിതത്തിലെ എല്ലാ നേട്ടങ്ങളും 21 വയസ്സിൽ സ്വന്തമാക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മികച്ചൊരു കരിയർ കെട്ടിപ്പടുക്കാനുള്ള ശക്തമായ അടിത്തറ ചെറുപ്പത്തിൽ തന്നെ സൃഷ്ടിക്കുക എന്നതാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തിന്റെ ആ അടിത്തറ സജ്ജമായിക്കഴിഞ്ഞു. ഇനി നിങ്ങളുടെ മുന്നിലുള്ള അവസരങ്ങൾക്ക് പരിധിയില്ല,” ഓർവൽ ലയണൽ പറഞ്ഞു.

2025-26 അധ്യയന വർഷത്തിൽ മാത്രം വിവിധ പ്രൊഫഷണൽ പരീക്ഷകളിലായി 54 ദേശീയ-ആഗോള റാങ്കുകൾ ഐഐസി ലക്ഷ്യയിലെ വിദ്യാർത്ഥികൾ നേടിയതായാണ് സ്ഥാപനം അറിയിക്കുന്നത്. റാങ്ക് ജേതാക്കളെയും മികച്ച നേട്ടം കൈവരിച്ചവരെയും എക്‌സ്‌കോമിയം വേദിയിൽ പ്രത്യേകം ആദരിച്ചു. പ്രൊഫഷണൽ യോഗ്യതകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ചടങ്ങിൽ കൈമാറി.

പ്രൊഫഷണൽ കൊമേഴ്‌സ് വിദ്യാഭ്യാസത്തിലൂടെ യുവാക്കളെ തൊഴിൽ വിപണിയിലേക്കും ഇന്ത്യയിലെയും വിദേശത്തെയും കരിയർ അവസരങ്ങളിലേക്കും സജ്ജരാക്കുന്നതിന്റെ ആഘോഷമായാണ് 'എക്‌സ്‌കോമിയം' സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും വ്യവസായ-പ്രൊഫഷണൽ രംഗത്തെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

IIC Lakshya's Excomium 2026, held at the Kozhikode Trade Centre, honoured young commerce professionals for their academic and professional achievements. Nearly 4,000 individuals who successfully completed professional qualifications such as CA, ACCA, CMA, and CS were felicitated at the event.

The ceremony was chaired by Orwell Lionel, Chairman and Managing Director of IIC Lakshya. Prominent personalities from the industrial, professional, and academic sectors attended the event, including Adv. Jayanth and Sreekandan Nair.