2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഈടാക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വ്യാപാരികള്‍ക്കിടയില്‍ ആശങ്ക. എംഡിആര്‍ ഈടാക്കുന്നത് പൊതുജനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കിരിന്റെയും ബന്ധപ്പെട്ടവരുടെയും വാദം. എന്നാല്‍ ഫീ ഇനത്തില്‍ പണം നഷ്ടമാകുന്നത് ബിസിനസിനെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഈ സാഹചര്യത്തില്‍ 2000 രൂപക്ക് മേല്‍ യുപിഐ സ്വീകരിക്കില്ലെന്ന നിലയില്‍ കടകളില്‍ ബോര്‍ഡുകള്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ബോര്‍ഡുകളുടെ ഫോട്ടോയുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിക്കുന്നുണ്ട്.
മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കി തുടങ്ങിയാല്‍ നഷ്ടം കുറയ്ക്കാന്‍ പണമിടപാടിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നാണ് പല വ്യാപാരികളുടെയും നിലപാട്. എംഡിആര്‍ ഈടാക്കുന്നതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഡിജിറ്റല്‍ മേഖല ശക്തിപ്പെട്ട ശേഷം നടപ്പാക്കാന്‍ അഞ്ച് വര്‍ഷം മുമ്പ് എടുത്തതാണ് തീരുമാനം എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 15 മുതലാണ് എംഡിആര്‍ നടപ്പിലാകുക.
അതേസമയം, കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി ജനങ്ങളെ പിഴിയുന്ന ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം പകല്‍ക്കൊള്ളയാണ്. വന്‍കിട ഫിന്‍ടെക് കമ്പനികള്‍ക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. ഡിജിറ്റല്‍ ഇന്ത്യയുടെ പേരില്‍ ജനങ്ങളെ യുപിഐ ഇടപാടുകളിലേക്ക് നിര്‍ബന്ധിച്ചു മാറ്റിയ ശേഷം, അതിനെ ഒരു വരുമാന മാര്‍ഗ്ഗമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശ ധനകാര്യ ഏജന്‍സികളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ കുടപിടിക്കുകയാണ്. എന്നും പിണറായി കുറ്റപ്പെടുത്തി.
നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് കെട്ടിഘോഷിച്ചു നടപ്പാക്കിയ 'ഡിജിറ്റല്‍ ഇന്ത്യ' ക്യാമ്പെയിന്‍ എന്തിനായിരുന്നുവെന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. യുപിഐ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചാണ് അത് പ്രചരിപ്പിച്ചത്. സാധാരണക്കാരും അസംഘടിത തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം ഇത് വിശ്വസിച്ച് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറി. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4% മുതല്‍ ഫീസ് ഈടാക്കാനുള്ള പുതിയ വിജ്ഞാപനം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോക്കറ്റടിയാണ്.
ഈ ഫീസ് വ്യാപാരികളില്‍ നിന്നും ഈടാക്കുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ഇതിന്റെ അന്തിമ ബാധ്യത ഉപഭോക്താക്കളിലേക്ക് തള്ളപ്പെടുമെന്നുറപ്പാണ്. ആത്യന്തികമായി ഈ സാമ്പത്തിക ഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയിലാകുന്ന നിലയാണ്. ബാങ്കുകളുടെ മിനിമം ബാലന്‍സ് പിഴ, എടിഎം നിരക്കുകള്‍ തുടങ്ങിയവയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ യുപിഐ ഫീസും അടിച്ചേല്‍പ്പിക്കുന്നത് എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
.
2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനമാണ് എംഡിആര്‍. വ്യാപാരിയില്‍ നിന്നും ഈടാക്കുന്ന തുക തുക ബാങ്കുകള്‍, പണമിടപാട് സേവനദാതാക്കള്‍, യുപിഐ ആപ്പ് സേവന ദാതാക്കള്‍ എന്നിവര്‍ പങ്കിടും. റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം, കാര്‍ഷിക മേഖലകളിലെ ഇടപാടുകള്‍ക്ക് 5 രൂപ എന്ന നിശ്ചിത എംഡിആര്‍ ബാധകമാണ്. മ്യൂച്വല്‍ ഫണ്ട്, ഓഹരി, കടപ്പത്ര ഇടപാടുകള്‍ക്ക് 0.02% എംഡിആര്‍ പരമാവധി 300 രൂപവരെ ഈടാക്കും.
The Centre’s decision to introduce a 0.4% Merchant Discount Rate (MDR) on specified UPI payments above ₹2,000 has raised concerns among traders. The government says the charge will not be passed on to customers, while merchants fear that the additional payment cost could affect their businesses. The new MDR framework will apply from October 15, 2026, with several exemptions for small merchants and specific sectors. The government says around 96% of merchant UPI transactions will remain unaffected. Amid the concerns, photos of shops displaying notices saying they will not accept UPI payments above ₹2,000 are also circulating on social media.