Entertainment News

അജിത്തിന് സിനിമ ഇല്ലാത്തതെന്ത്? കാരണം പ്രതിഫലം 120 കോടി മാത്രമല്ല

നിർമാണ കമ്പനികളുമായി ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ സഹകരിക്കാൻ അജിത് തയ്യാറാകുന്നില്ല

Entertainment Desk

ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം നേടിയ വലിയ വിജയത്തിന് ശേഷവും എന്തുകൊണ്ടാണ് തമിഴ് സൂപ്പർതാരം അജിത് കുമാറിന് പുതിയ സിനിമകളില്ലാത്തത്. സിനിമ ചർച്ചകളിൽ ഏറെ നാളായി ഉയരുന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് തമിഴിലെ പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യം. അജിത് ആവശ്യപ്പെടുന്ന ഉയർന്ന പ്രതിഫലമാണ് ഇതിന്റെ ആദ്യ കാരണമെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തിരുപ്പൂർ സുബ്രഹ്മണ്യം ഇക്കാര്യം പറയുന്നത്.

110 മുതൽ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം. നിശ്ചിത പ്രതിഫലം എന്ന നിലപാടിൽ അജിത്ത് ഉറച്ചുനിൽക്കുന്നത് സിനിമകളുടെ തുടർച്ചയെ ബാധിക്കുന്നുണ്ട്. തമിഴ് സിനിമാ വ്യവസായത്തെ സഹായിക്കുന്ന രീതിയിലുള്ള സമീപനം താരത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നുമാണ് സുബ്രഹ്മണ്യം പറയുന്നത്. അജിത് സാമ്പത്തികമായി സുരക്ഷിതനാണ്, പരസ്യങ്ങളിലൂടെയും മറ്റും മികച്ച വരുമാനം നേടുന്നുണ്ട്. എന്നാൽ നിർമാണ കമ്പനികളുമായി ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ സഹകരിക്കാൻ അജിത് തയ്യാറാകുന്നില്ല. ഇതിന് തയ്യാറായാൽ താരത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾ തമിഴ് സിനിമയ്ക്ക് ലഭിക്കും എന്നും സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നു.

റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്‌സ്, സൺ പിക്‌ചേഴ്‌സ്, വെൽസ് എന്റർടൈൻമെന്റ്‌സ് എന്നിവയാണ് തമിഴിലെ പ്രധാന നിർമാതാക്കൾ. പക്ഷേ ലാഭവിഹിതം പങ്കുവയ്ക്കാത്ത വിധത്തിൽ വലിയ റിസ്‌കുകൾ എടുക്കാൻ താൽപ്പര്യമില്ലെന്നും സുബ്രഹ്മണ്യം വ്യക്തമാക്കുന്നു. 2025ൽ വിടാമുയർച്ചിക്ക് ശേഷം ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിടാമുയർച്ചി ലോകവ്യാപകമായി 135.89 കോടി രൂപ മാത്രമാണ് നേടിയതെങ്കിൽ, 248.25 കോടി രൂപയായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ ആഗോള കളക്ഷൻ.

Prominent Tamil film financier and distributor, Tiruppur Subramaniam, recently revealed why superstar Ajith Kumar hasn't signed new projects despite the massive success of Good Bad Ugly. Ajith strictly demands a fixed salary ranging between 110 to 120 crores per film. He is unwilling to cooperate with production houses on a profit-sharing basis, insisting only on his set fee. Subramaniam stated that Ajith's rigid stance hinders the continuity of his films and fails to support the financial health of the Tamil film industry.