Entertainment News

'പ്രേമം' ഡയലോഗ് ഇട്ടത് ട്രോളാൻ വേണ്ടി; അല്‍ഫോണ്‍സ് പുത്രന്‍ പ്രീ-പൊഡക്ഷന്‍ തിരക്കിലാണ്

പ്രേമം' ഡയലോഗുകൾ ഉൾപ്പെടുത്തിയത് അൽഫോൺസിനെ ട്രോളാൻ വേണ്ടിയാണെന്ന് വാഴ-2 തിരക്കഥാകൃത്ത് വിപിൻ ദാസ്

Entertainment Desk

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ അൽഫോൺസ് പുത്രനും ഹിറ്റ് മേക്കർ വിപിൻ ദാസും ഒന്നിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 'വാഴ 2' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന രസകരമായ സംഭാഷണത്തിനിടെയാണ് അൽഫോൺസ് പുത്രനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. പ്രേമം എന്ന ചിത്രത്തിന് ശേഷം സംവിധായകന് നേരിടേണ്ടി വന്ന ചില ചോദ്യങ്ങളും അതിനോടുള്ള വിപിൻ ദാസിന്റെ പ്രതികരണവുമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് അൽഫോൺസ് പുത്രനെ തങ്ങളുടെ ചിത്രത്തിന്റെ ഭാഗമാക്കിയത്. പ്രേമം എന്ന ചിത്രം മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. ചിത്രീകരണ വേളയിൽ അൽഫോൺസിനോട് വളരെ അടുപ്പത്തോടെ പെരുമാറാനും തമാശകൾ പങ്കുവെക്കാനും എനിക്ക് കഴിഞ്ഞിരുന്നു. പുത്രനെ ട്രോളാനുള്ള സ്വാതന്ത്ര്യം പോലും തങ്ങൾക്കുണ്ടായിരുന്നു, അത്തരത്തിൽ ഉടലെടുത്ത ചില നിമിഷങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിപിൻ ദാസ് പറഞ്ഞു.

ലൈവ് വീഡിയോ കോളിലൂടെ അൽഫോൺസ് പുത്രനെ ആരാധകരുടെ മുന്നിലെത്തിച്ചു. ലൈവ് ലിസണിംഗ് സെഷനിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണം അൽഫോൺസ് വ്യക്തമാക്കുകയും ചെയ്തു. നിലവിൽ തന്റെ പുതിയ സിനിമയുടെ പ്രീ-പൊഡക്ഷന്‍ തിരക്കുകളിലാണ് താനെന്നും, പുതിയ സിനിമയയാ ടിക്കി ടാക്ക ചീത്രീകരണവും പുരോഗമിക്കുകയാണെന്നും അൽഫോൺസ് പറഞ്ഞു. അടുത്ത പടത്തിന് എല്ലാവരും വെയിറ്റിംഗ് ആണെന്ന് വിപിനും.

അൽഫോൺസ് പുത്രന്റെ പ്രേമം 2 ന്റെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ സജീവമായി നടക്കുകയാണെന്ന് അദ്ദേഹം തന്നെ അറിയിച്ചത് ആരാധകർക്ക് ആവേശം നൽകുന്നുണ്ട്. 'ഗോൾഡ്' എന്ന ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ തന്റെ മാജിക് വീണ്ടും സ്ക്രീനിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

English Summary: Director Alphonse Puthren is currently busy with pre-production work for his upcoming projects. During Vaazha 2 promotions, fun moments and trolling references to Premam sparked social media buzz. Fans are now eagerly waiting for his next big film, possibly Premam 2.