തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജോഡികളാണ് അനുപമ പരമേശ്വരനും ധ്രുവ് വിക്രമും. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പ്രണയം പരസ്യമായി തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഇവരുടെ കെമിസ്ട്രി. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരാധകരെ വലിയ നിരാശയിലാഴ്ത്തുന്നതാണ്. അനുപമയും ധ്രുവും തമ്മിലുള്ള പ്രണയം തകർച്ചയിലാണെന്നും ഇരുവരും വേർപിരിഞ്ഞു എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അനുപമ പങ്കുവെക്കുന്ന പോസ്റ്റുകളാണ് ഇത്തരമൊരു സംശയത്തിന് വഴിതുറന്നത്
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയ അനുപമ കുറിച്ച വരികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാധാനം കണ്ടെത്തുന്നതിനെക്കുറിച്ചും, സ്വയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും, 'ഡെഡ് എൻഡുകൾ' ഉപേക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അനുപമയുടെ പോസ്റ്റുകൾ. ഇതിന് പിന്നാലെ താരം പങ്കുവെച്ച മറ്റൊരു കുറിപ്പ് വേർപിരിയൽ വാർത്തകൾക്ക് ആക്കം കൂട്ടി
ഊപ്‌സ്! ഫോട്ടോ ഡമ്പിന് മാപ്പ്. അപ്രൂവലുകൾക്കും പാട്ടിന്റെ സെലക്ഷനും മറ്റൊരാൾ നൽകുന്ന ക്യാപ്ഷനും കാത്തിരിക്കേണ്ടതില്ലാതെ വരുമ്പോൾ പോസ്റ്റ് ചെയ്യുക എന്നത് കൂടുതൽ രസകരമാണ്...
മറ്റൊരാളുടെ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രയായി എന്ന സൂചന നൽകുന്നതായിരുന്നു ഈ കുറിപ്പ്. ഇതോടെയാണ് ധ്രുവുമായി അനുപമ അകന്നു എന്ന വാർത്തകൾ ശക്തമായത്. വേർപിരിയൽ വാർത്തകൾക്ക് പിന്നാലെ ഏറെ ഞെട്ടിക്കുന്ന മറ്റ് ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചെന്നൈയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് അനുപമയും ധ്രുവും തമ്മിൽ വലിയ വാക്കുതർക്കമുണ്ടായെന്നും, ധ്രുവിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത അനുപമ നടനെ ചെരുപ്പൂരി അടിച്ചെന്നുമാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. തർക്കത്തിന് പിന്നാലെ അനുപമ ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോവുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തുവെന്ന് 'മിഡ് ഡേ' റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണെങ്കിലും, പ്രണയത്തെക്കുറിച്ചോ ഇപ്പോൾ പ്രചരിക്കുന്ന തർക്കങ്ങളെക്കുറിച്ചോ അനുപമയോ ധ്രുവോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Rumors suggest that actors Anupama Parameswaran and Dhruv Vikram have ended their relationship after being linked for years. Recent social media posts by Anupama and unverified reports of an alleged altercation have fueled speculation, though neither actor has officially commented.