Entertainment News

'ഒരു ഘട്ടത്തില്‍ ഞാനവളെ ഒഴിവാക്കി, 20 വയസ്സിന്റെ പ്രായവ്യത്യാസം'; ശുഭ്രയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ്സുതുറന്ന് അനുരാഗ് കശ്യപ്

പുസ്തകങ്ങള്‍, സിനിമകള്‍, ചലച്ചിത്രമേളകള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് തങ്ങളുടെ ബന്ധം വളര്‍ന്നതെന്ന് കശ്യപ്

Entertainment Desk

സംവിധായകനും നടനുമായ അനുരാഗ് കശ്യപും ശുഭ്ര ഷെട്ടിയും കഴിഞ്ഞ 11 വര്‍ഷത്തോളമായി ഒന്നിച്ച് ജീവിക്കുകയാണെങ്കിലും ഇവരുടെ വ്യക്തിജീവിതം പലപ്പോഴും ലൈംലൈറ്റില്‍ നിന്ന് മാറിനിന്നിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ ജീവിതയാത്രയെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇരുവരുടെയും 20 വയസ്സിന്റെ പ്രായവ്യത്യാസത്തെ കുറിച്ചും ആദ്യകാലത്ത് പ്രണയം രഹസ്യമായി സൂക്ഷിച്ചതും എങ്ങനെയാണ് ഒരുമിച്ച് ജീവിതം കെട്ടിപ്പടുത്തത് എന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.

ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുരാഗ് ശുഭ്രയോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഇവരുടെ ബന്ധം പരസ്യമാകുന്നത്. മാധ്യമ ശ്രദ്ധയില്‍പ്പെടാതെ തങ്ങളുടെ പ്രണയം കാത്തുസൂക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നുവെന്ന് ശുഭ്ര വ്യക്തമാക്കി. തങ്ങള്‍ പാര്‍ട്ടികളിലും ചടങ്ങുകളിലും ഒരുമിച്ചു പങ്കെടുക്കുമായിരുന്നെങ്കിലും പൊതുജനശ്രദ്ധ നേടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

അനുരാഗുമായി പ്രണയത്തിലാകുമ്പോള്‍ ശുഭ്രയ്ക്ക് 20 വയസ്സായിരുന്നു പ്രായം. അനുരാഗ് കശ്യപിന് പ്രായം കൂടുതലായിരുന്നുവെന്ന് മാത്രമല്ല, അദ്ദേഹം ഇതിനകം രണ്ട് തവണ വിവാഹം കഴിച്ചതും ഒരു കുട്ടിയുടെ പിതാവുമായിരുന്നു. അതിനാല്‍ മാതാപിതാക്കള്‍ക്ക് സ്വാഭാവികമായ ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ തങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നുവെന്ന് ശുഭ്ര പറഞ്ഞു. മുംബൈയിലെ ജീവിതം അവസാനിപ്പിച്ച് ഇരുവരും ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം.

തങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് ബന്ധത്തിന്റെ തുടക്കത്തില്‍ ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു എന്ന് അനുരാഗ് പറയുന്നു. ആളുകള്‍ പരിഹസിക്കുന്നത് കൊണ്ടല്ല, മറിച്ച് പ്രായംകുറഞ്ഞ പെണ്‍കുട്ടിയെ ഡേറ്റ് ചെയ്യാന്‍ മടി ഉള്ളത് കൊണ്ടായിരുന്നു ആ ആശയക്കുഴപ്പം എന്ന് അനുരാഗ് വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ ശുഭ്രയെ അകറ്റിനിര്‍ത്താന്‍ പോലും ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്റെ പ്രണയം ആദ്യം തുറന്നുപറഞ്ഞെങ്കിലും, ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ ആവശ്യത്തിന് സമയം എടുക്കാമെന്ന് പറഞ്ഞിരുന്നുവെന്നും ശുഭ്ര പറഞ്ഞു.

പുസ്തകങ്ങള്‍, സിനിമകള്‍, ചലച്ചിത്രമേളകള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് തങ്ങളുടെ ബന്ധം വളര്‍ന്നതെന്ന് കശ്യപ് പറഞ്ഞു. തനേക്കാള്‍ കൂടുതല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ശുഭ്ര പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരിഞ്ഞുനോക്കുമ്പോള്‍, താന്‍ ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി ശുഭ്ര തന്നെയാണെന്ന് ഒടുവില്‍ തനിക്ക് ഉറപ്പായതായി അനുരാഗ് കശ്യപ് പറഞ്ഞു. അനുരാഗിന്റെ നിര്‍മാണ കമ്പനിയായ ഫാന്റം ഫിലിംസില്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ആയിരുന്നു ശുഭ്ര.

Filmmaker and actor Anurag Kashyap and Shubhra Shetty have opened up about their relationship and the 20-year age gap between them in a recent interview. The couple, who have been together for around 11 years, initially kept their relationship away from the public eye. Shubhra said they deliberately avoided media attention despite attending parties and events together. Shubhra was 20 when she began dating Kashyap, who had already been married twice and had a child. Kashyap revealed that he was initially hesitant about dating someone much younger and even tried to distance himself from her at one point. Their relationship reportedly grew through shared interests in books, films and film festivals. Shubhra had also worked as an assistant director at Kashyap's production company, Phantom Films.