Entertainment News

‘ബാച്ച്ലർ പാർട്ടി D’യൂസ്’ ലെ നസ്ലെന്റെ നായികയോ? പ്രതികരണവുമായി ഹൻസിക

ചിത്രത്തിൽ നസ്ലെന്റെ നായികയായി എത്തുന്നത് നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണയാണെന്ന തരത്തിൽ നിരവധി ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്

Entertainment Desk

മലയാള സിനിമയിൽ വ്യത്യസ്ത ആവിഷ്കരണംകൊണ്ട് ആഘോഷിക്കപ്പെട്ട സിനിമയാണ് അമൽ നീരദ് സംവിധാനം ചെയ്ത ബാച്ച്ലർ പാർട്ടി. 2012ൽ എത്തിയ ചിത്രത്തിൽ ആസിഫ് അലി, കലാഭവൻ മാണി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, പൃഥ്വിരാജ്, ആശിഷ് വിദ്യാർഥി, നിത്യ മേനോൻ, രമ്യ നമ്പീശൻ, പത്മപ്രിയ തുടങ്ങീ വന്‍ താരനിരയിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അമല്‍ നീരദ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് 'ബാച്ച്ലർ പാർട്ടി D’യൂസ്' എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിൽ നസ്ലെന്റെ നായികയായി എത്തുന്നത് നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണയാണെന്ന തരത്തിൽ നിരവധി ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ, ഇപ്പോഴിതാ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഹൻസിക. ചർച്ചകളെ സംബന്ധിച്ച് നിലവിൽ ഒന്നും പറയാനായിട്ടില്ലെന്നും സമയമാവുമ്പോൾ പറയുമെന്നാണ് ഹൻസിക പറയുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം, അതിനെക്കുറിച്ചൊന്നും പറയാനായിട്ടില്ല. എനിക്ക് ഉറപ്പില്ല, സമയമാവുമ്പോൾ പറയാമെന്നുമാണ് ഹൻസിക പ്രതികരിച്ചത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതാ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ ഗാനങ്ങൾ എല്ലാം വളരെ വ്യത്യസ്‍തവും വമ്പൻ ഹിറ്റുകളും ആയിരുന്നതിനാൽ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്ന സർപ്രൈസുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

English Summary: Director Amal Neerad announced the sequel Bachelor Party D’Use featuring stars like Naslen K Gafoor, Tovino Thomas and Kunchacko Boban. Amid speculation about Hansika Krishna playing the female lead, she clarified that nothing is confirmed yet.