'എന്റെ ശരീരം, എന്റെ അവകാശം എന്നതാണ് സ്ത്രീകളുടെ സമീപനമെങ്കിൽ എന്റെ കണ്ണാണ് എന്റെ അവകാശമാണ് എന്ന് കരുതാൻ പുരുഷന്മാർക്കുമാവും'- പറയുന്നത് ഏതെങ്കിലും പുരുഷനല്ല, ഒരു സ്ത്രീയാണ്. തെലുഗു ഗായികയും വോയിസ് ആർട്ടിസ്റ്റുമായ സുനിത ഉപദ്രസ്ത. ഒരു തെലുഗു മാധ്യമത്തിന് നൽകിയ ഇന്ർറർവ്യൂവിലായിരുന്നു വിവാദ പരാമർശം. ഇഷ്ടമുള്ളത് ധരിക്കുക എന്നതാണ് സ്വാതന്ത്ര്യം എന്ന് കരുതുന്നെങ്കിൽ അത് വിഡ്ഢിത്തമാണെന്നാണ് സുനിത പറയുന്നത്. പ്രസ്താവനയിൽ വിമർശനം കടുത്തതോടെ തന്റെ ഭാഗം ന്യായീകരിച്ച് ഇവർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
എന്താണ് സുനിത ഇന്റർവ്യൂവിൽ പറഞ്ഞത്?
ഒരു സിഗരറ്റിന്റെ വെളിച്ചമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ടോർച്ച് എന്ന് വിശ്വസിക്കുന്നവരാണ് സ്ത്രീകൾ. സിഗരറ്റ് വലിക്കുന്നതിനെയൊക്കെ സ്ത്രീസ്വാതന്ത്ര്യത്തോട് ചേർത്തു വായിക്കുന്നതിനോളം വിഡ്ഢിത്തം വേറൊന്നില്ല. സിഗരറ്റ് വലിക്കുന്ന ഒരു പുരുഷന് ചിലപ്പോൾ നഷ്ടപ്പെടുന്നത് ചിലപ്പോൾ മിനിറ്റുകൾ മാത്രമാകാം. പക്ഷേ സ്ത്രീകൾക്ക് അവളുടെ ജീവിതത്തിലെ വിലപ്പെട്ട മണിക്കൂറുകൾ അതിന് വിലയായി നൽകേണ്ടി വന്നേക്കാം.
എന്നെ അതിശയിപ്പിക്കാറുണ്ട്. വെറുതെ സമയം പാഴാക്കുന്നതാണ് അത്തരം സംസാരങ്ങളൊക്കെ. ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മണ്ടത്തരമാണ്. അത് ഫെമിനിസമല്ല. എന്റെ അഭിപ്രായങ്ങൾ ഒരു പുരുഷന്റെ അഭിപ്രായങ്ങൾ പോലെ തന്നെ കണക്കിലെടുക്കപ്പെടണം. അതാണ് പ്രധാനം.
എന്റെ ശരീരം എന്റെ അവകാശം എന്നതാണ് സ്ത്രീകളുടെ സമീപനമെങ്കിൽ, എന്റെ കണ്ണ്, എന്റെ അവകാശം എന്ന് പുരുഷനും ചിന്തിക്കാം. അത് സ്വാതന്ത്ര്യമല്ല. നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന വസ്ത്രങ്ങളാണ് നമ്മൾ ധരിക്കേണ്ടത്. നിങ്ങളെ ആരും രൂക്ഷമായി നോക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ, ആ വസ്ത്രം ധരിക്കാം. മറ്റുള്ളവരെന്ത് വിചാരിക്കും എന്ന് കരുതുന്നതിനേക്കാൾ ഞാൻ സേഫ് ആയിരിക്കണം എന്നാണ് വിചാരിക്കേണ്ടത്. ഇതുകൊണ്ട് നിങ്ങളെന്നെ പഴഞ്ചൻ ചിന്താഗതിക്കാരിയാക്കിയാലും എനിക്കൊരു കുഴപ്പവുമില്ല.
സുനിത ഇപ്പോൾ പറയുന്നതെന്ത്?
എന്റെ പരാമർശം ഒരു തരത്തിലും സ്ത്രീകളോടുള്ള മോശം സമീപനത്തെ ന്യായീകരിക്കാനോ നോർമലൈസ് ചെയ്യാനോ ഉദ്ദേശിച്ചല്ല. ചില പുരുഷന്മാർക്ക് സ്ത്രീകളോടുള്ള സമീപനം ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. അതിലുള്ള ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. തുല്യ അവകാശം, തുല്യ അവസരങ്ങൾ, അന്തസ്സ്, ബഹുമാനം ഇവയിലൊക്കെ മറ്റേതൊരു സ്ത്രീയെയും പോലെ ഞാനും വിശ്വസിക്കുന്നു. മറ്റ് സ്ത്രീകളെ അധിക്ഷേപിക്കുന്നതോ തള്ളിപ്പറയുന്നതോ ആയ ഒരു പ്രസ്താവനയോടും ഞാൻ യോജിക്കുന്നില്ല. എന്റെ വാക്കുകൾ അതിന്റെ ശരിയായ അർഥത്തിലെടുക്കണം എന്ന് അപേക്ഷിക്കുകയാണ്.
തന്റെ ഭാഗം വിശദീകരിച്ചെങ്കിലും സുനിതയുടെ പരാമർശത്തിൽ വലിയ വിവാദമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഗായിക ചിന്മയി അടക്കം സുനിതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ചിന്മയിയുടെ മറുപടി. പുരുഷന്മാർക്ക് കീഴടങ്ങി ജീവിക്കാൻ സുനിത സ്ത്രീകളെ'ബ്രെയിൻവാഷ്' ചെയ്യുകയാണെന്ന് ചിന്മയി വിമർശിച്ചു:
"എനിക്ക് സുനിത ഗാരുവിനെ ഇഷ്ടമാണ്, ഒരു ഗായിക എന്ന നിലയിൽ അവരോട് വലിയ ബഹുമാനവുമുണ്ട്. പക്ഷേ, എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, സ്ത്രീകൾ പുരുഷന്മാരുടെ ഭാഗം ചേർന്ന് സംസാരിക്കുമ്പോൾ, അത് യഥാർത്ഥത്തിൽ സ്ത്രീ സുരക്ഷയെ ബാധിക്കുകയും അവർക്കുള്ള ഇടങ്ങൾ കൂടുതൽ സുരക്ഷിതമല്ലാതാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.
ദുപ്പട്ട ധരിച്ച ഒരു സ്ത്രീയെപ്പോലും മോശം കണ്ണുകളോടെയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ അത് എന്ത് തരം മാനസികാവസ്ഥയാണത്? സമൂഹത്തിൽ സ്വാധീനമുള്ള ആളുകൾ പോലും നിങ്ങളെ പുരുഷന്മാരുടെ കൈപ്പാവകളും ദാസികളുമായിരിക്കാൻ ബ്രെയിൻവാഷ് ചെയ്യുമ്പോൾ, ആ നിലപാടിന് ഒരു വിലയും നൽകാനാവില്ല"
ഇതിന്, താൻ പറഞ്ഞതും ചിന്മയി കേട്ടതും രണ്ടും രണ്ടാണെന്നും, സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോഴുള്ള സമൂഹത്തിന്റെ പ്രതികരണത്തിന് മാറ്റമൊന്നുമില്ല എന്നാണ് താൻ ഉദ്ദേശിച്ചത് എന്നുമായിരുന്നു സുനിതയുടെ പ്രതികരണം.
"If a woman's approach is 'my body, my right', then men can also believe that 'my eyes are my right'."
This wasn't said by a man, but by a woman—Telugu singer and voice artist Sunitha Upadrasta. She made this controversial remark during an interview with a Telugu media outlet. Sunitha stated that if someone believes freedom means wearing whatever they want, it is foolishness. As criticism intensified over her statement, she has come forward to justify her stance.