കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 2016 മുതൽ 2022 വരെയുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു. മമ്മൂട്ടിയുടെയും ബാലതാരം സാദനയുടെയും പ്രകടനം പ്രശംസിക്കപ്പെട്ട 'പേരൻപ്' തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി അവഗണിച്ചെന്ന് വിമർശനം. ഇവരുടെ മികവുറ്റ അഭിനയത്തോട് അനാദരവ് കാണിച്ചെന്നാണ് ആരാധകരുടെ വ്യാപക പരാതി. 2018 ലെത്തിയ ചിത്രത്തിന്റെ പോസ്റ്ററുകളും സീനുകളും സഹിതം പോസ്റ്റ് ചെയ്താണ് ആരാധകർ അഭിപ്രായം പറയുന്നത്.
എക്‌സിലൂടെയാണ് ആരാധകരുടെ പ്രതികരണം. പേരൻപ്' കാണാതെ ജൂറിയാണ് പുരസ്‌കാരങ്ങൾ നൽകിയതെന്നും ആരാധകർ വിമർശിക്കുന്നുണ്ട്. അസുഖബാധിതയായ മകൾക്കൊപ്പം അവൾക്കായി ജീവിക്കുന്ന പിതാവും നിറഞ്ഞു നിന്ന സിനിമയിൽ, ഇവരുടെ മാനസിക, ശാരീരിക പ്രയാസങ്ങൾ ഇരുവരും മികച്ചതായി അവതരിപ്പിച്ചിരുന്നു. ഭാവ വ്യത്യാസങ്ങൾക്കൊണ്ടും രൂപം കൊണ്ടും ഇവരുവരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലവിൽ 2018 ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത് വടചെന്നൈയിലെ അഭിനയത്തിന് ധനുഷിനാണ്. എന്നാൽ മമ്മൂട്ടിയുടെ പ്രകടനയുമായി താരതമ്യം ചെയ്യുമ്പോൾ മമ്മൂട്ടിയാണ് മികച്ചതെന്നാണ് എക്‌സിൽ പോസ്റ്റുകൾ വരുന്നത്.
'തങ്കമീന്‍കള്‍', 'തരമണി' എന്നീ ചിത്രങ്ങളുടെ സംവിധായകൻ റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'പേരൻപ്'. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും മികച്ച പ്രതികാരങ്ങൾ ആയിരുന്നു ഉണ്ടായത്. ഫാമിലി ഡ്രാമ ഴോനാറിലെത്തിയ ചിത്രം നിർമ്മിച്ചത് പി എൽ തേനപ്പനായിരുന്നു.
English Summary: Fans have strongly criticized the Tamil Nadu State Film Awards jury for overlooking Mammootty’s critically acclaimed performance in Peranbu.