‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി ആദരിക്കപ്പെടുന്ന വേളയിലും, ഒരു കലാകാരന്റെ മതം തിരയുന്ന സങ്കുചിത മനോഭാവം അവസാനിപ്പിക്കണമെന്ന് നടനും സംവിധായകനുമായ ഹരിശ്രീ യൂസഫ്. ഗുജറാത്തിലെ സ്വീകരണച്ചടങ്ങിൽ മമ്മൂട്ടിക്കായി ഒരുക്കിയ പരമ്പരാഗത സ്വീകരണത്തെ പോലും വർഗീയ കണ്ണടയിലൂടെ നോക്കിക്കണ്ടവർക്കെതിരെ ശക്തമായ ഭാഷയിലാണ് യൂസഫ് പ്രതികരിച്ചത്. ഇത്തരക്കാർ ‘കിണറ്റിലെ തവളകൾ’ ആണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ മമ്മൂട്ടിയെ ഒരു സ്ത്രീ പൂച്ചെണ്ട് നൽകിയും നെറ്റിയിൽ തിലകം ചാർത്തിയും പൊന്നാട അണിയിച്ചും സ്വീകരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തനിക്കു നൽകിയ ആതിഥ്യമര്യാദയെ പുഞ്ചിരിയോടെ സ്വീകരിച്ച മമ്മൂട്ടിയുടെ സംസ്കാരത്തെ പ്രശംസിക്കുന്നതിന് പകരം, അദ്ദേഹം സ്വീകരിച്ച തിലകക്കുറിയിലാണ് ചിലർ വിവാദം കണ്ടെത്തിയത്.
സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ മമ്മൂട്ടിയെ ഒരു സ്ത്രീ പൂച്ചെണ്ട് നൽകിയും നെറ്റിയിൽ തിലകം ചാർത്തിയും തോർത്ത് അണിയിച്ചും സ്വീകരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തനിക്കുനേരെ നീണ്ട ആതിഥ്യമര്യാദയെ മനോഹരമായ പുഞ്ചിരിയോടെ സ്വീകരിച്ച മഹാനടന്റെ സംസ്കാരത്തെ പ്രശംസിക്കുന്നതിന് പകരം, അദ്ദേഹം സ്വീകരിച്ച തിലകക്കുറിയാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചതെന്നും ആരാധകർ ചൂണ്ടിക്കാട്ടി. ഇത്തരം ഇടുങ്ങിയ ചിന്തകൾക്ക് പ്രോത്സാഹനം നൽകുന്നതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
ഒരു മുസ്ലിമായ മമ്മൂട്ടി എങ്ങനെ തിലകം ചാർത്താൻ അനുവദിച്ചു എന്ന ചോദ്യവുമായി ചിലർ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയതിനുപിന്നാലെയാണ് മതത്തെ മുൻനിർത്തി ഒരു കലാകാരന്റെ പെരുമാറ്റത്തെ വിലയിരുത്തുന്ന ഇത്തരം സമീപനങ്ങൾ അനുവതിക്കരുത് എന്ന് ഹരിശ്രീ യൂസഫ് പ്രതികരിച്ചത്. "മതം ഭിന്നിപ്പിക്കാനുള്ളതല്ല, മനുഷ്യനാകാനുള്ളതാണ്," എന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഹരിശ്രീ യൂസഫ് നിലപാട് വ്യക്തമാക്കിയത്. “കുരിശ് വരയ്ക്കുന്നതോ, തിലകം ചാർത്തുന്നതോ, കുമ്പിട്ട് പ്രാർഥിക്കുന്നതോ എന്തായാലും അതെല്ലാം ചെന്നെത്തുന്നത് ഒരേയൊരു സൃഷ്ടാവിലേക്കാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിഥികളെ ആദരിക്കുന്ന പാരമ്പര്യത്തെയും സ്നേഹപ്രകടനങ്ങളെയും വർഗീയതയുടെ അളവുകോൽ ഉപയോഗിച്ച് വിലയിരുത്തുന്നത് നാടിന്റെ ഐക്യത്തെ തകർക്കുമെന്നും യൂസഫ് ചൂണ്ടിക്കാട്ടി. മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കാനല്ല, മറിച്ച് മികച്ച മനുഷ്യരായി ജീവിക്കാനാണ് മതം പ്രേരിപ്പിക്കേണ്ടത്. ഇത്തരം തുച്ഛമായ വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് നാടിന്റെ സൗഹാർദ്ദം തകർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Actor and filmmaker Harisree Yusuf has defended Mammootty amid criticism over the actor accepting a traditional tilak during a reception in Gujarat. Yusuf said religion should not become a reason for division and stressed that gestures of respect and hospitality should be viewed beyond religious identities, urging people to embrace humanity