Entertainment News

IFFKക്ക് ഇനി മൂന്ന് മാസം മാത്രം; ചെയർമാൻ ഇല്ലാതെ ചലച്ചിത്ര അക്കാദമി, എങ്ങുമെത്താതെ മുന്നൊരുക്കങ്ങൾ

ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഡയറക്ടറെയോ ക്യൂറേറ്ററെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല

Entertainment Desk

31ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മൂന്ന് മാസം മാത്രം ശേഷിക്കേ, എങ്ങുമെത്താതെ മുന്നൊരുക്കങ്ങൾ. അധ്യക്ഷനോ, സെക്രട്ടറിയോ, ഭരണസമിതിയോ ഇല്ലാതെ, നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി. മേളയുടെ ഫെസ്റ്റിവൽ ഡയറക്ടറെയോ ക്യൂറേറ്ററെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനുപുറമേ, കഴിഞ്ഞ ഒരു ദശകമായി ഐ.എഫ്.എഫ്.കെ സംഘാടനത്തിൽ സുപ്രധാന പങ്കുവഹിച്ച ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എച്ച് അക്കാദമിയിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതും പ്രതിസന്ധിയുടെ ആഘാതം വർധിപ്പിച്ചിട്ടുണ്ട്.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക്, സംവിധായകരായ ബ്ലെസിയുടെയും ഡോ. ബിജുവിന്റെയും പേരുകളാണ് അന്തിമ പരിഗണനാ പട്ടികയിലുള്ളത്. സംവിധായകൻ കെ. മധു സ്ഥാനമൊഴിഞ്ഞ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) ചെയർമാൻ പദവിയിലേയ്ക്ക് ഇവരിലൊരാൾ എത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പേരും കെ.എസ്.എഫ്.ഡി.സി. ചെയർമാൻ സ്ഥാനത്തേയ്ക്ക് കേൾക്കുന്നുണ്ട്.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശങ്കർ മോഹന്റെ പേരും നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും, അദ്ദേഹത്തിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. സെക്രട്ടറിയുടെ കാര്യത്തിൽ, നിലവിൽ അക്കാദമിയിലെ ഫിനാൻസ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് ചുമതല.

സാധാരണയായി പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്നാണ് സെക്രട്ടറിമാരെ നിയമിക്കാറുള്ളതെങ്കിലും, ഇത്തവണ ചില മുതിർന്ന വ്യക്തികളും ഈ പദവി ലക്ഷ്യമിടുന്നുണ്ട്. മുൻ ഉമ്മൻ ചാണ്ടി സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രാജേന്ദ്രൻ നായർ, പി. ടി. ചാക്കോ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പ്രചരിക്കുന്നത്.

യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മൂന്ന് മാസത്തിലേറെ കഴിഞ്ഞിട്ടും അക്കാദമി ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും നിയമിക്കാൻ കോൺഗ്രസ് പ്രയാസപ്പെടുകയാണ്. സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള ഭാരവാഹികളുടെ പേരുകൾ അന്തിമമാക്കുന്നതിനായി സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്, കെ.പി.സി.സി സംസ്കാര സാഹിതി ചെയർമാൻ സി. ആർ. മഹേഷ് എം.എൽ.എ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ എന്നിവരടങ്ങിയ കോർ കമ്മിറ്റിക്ക് പാർട്ടി രൂപം നൽകിയിട്ടുണ്ട്. പദവികൾക്കായി നിരവധിയാളുകൾ താല്പര്യം പ്രകടിപ്പിച്ച് എത്തുന്നതുകൊണ്ട് മാത്രമല്ല, ഭരണകക്ഷിക്കുള്ളിലെ രാഷ്ട്രീയ തർക്കങ്ങളും ഗ്രൂപ്പ് താല്പര്യങ്ങളും കാരണവും പാനൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ചലച്ചിത്രമേള കൈയെത്തും ദൂരത്തെത്തിയിട്ടും അക്കാദമി ഇതുവരെ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടില്ല. വൈകിയോടുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള എന്നിവ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ജൂറി, സിനിമകളുടെ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് ഒരുപാട് സമയമെടുക്കും എന്നതിനാൽ ഇനി വൈകുന്ന ഓരോ നിമിഷവും നിർണ്ണായകമാണ്.

അക്കാദമി ഇതുവരെ മേളയ്ക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുപോലുമില്ല. എല്ലാവരും ഇപ്പോൾ സെപ്റ്റംബർ അവസാനം നടക്കാനിരിക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ തിരക്കിലാണെന്നാണ് വിവരം.

അവസാന നിമിഷത്തെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടനടി ഇടപെടണമെന്ന് മുതിർന്ന സംവിധായകരും അക്കാദമി മുൻ ഭാരവാഹികളും ചൂണ്ടിക്കാട്ടുന്നുണ്ട്. "ഉടൻ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട സമയമാണിത്. അനുയോജ്യമായ രീതിയിൽ അക്കാദമി ഇപ്പോഴെങ്കിലും ഐ.എഫ്.എഫ്.കെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അനാവശ്യ കാലതാമസം നല്ലതല്ല," മുൻ ഫെസ്റ്റിവൽ ഡയറക്ടർ ബീനാ പോൾ അഭിപ്രായപ്പെടുന്നു.

സെപ്റ്റംബർ ആദ്യ വാരത്തോടെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലവന്മാരുടെ പ്രാഥമിക പട്ടിക പുറത്തിറക്കാൻ സർക്കാർ തയ്യാറെടുക്കുന്നുണ്ടെന്നും അതിൽ ചലച്ചിത്ര അക്കാദമി ചെയർമാനും ഉപ്പിടുമെന്നാണ് വിവരങ്ങൾ.

With just three months left for the 31st International Film Festival of Kerala (IFFK), preparations are still nowhere near completion. The Kerala State Chalachitra Academy has been left virtually leaderless, with no chairperson, secretary, or governing body in place.

The festival director or curator for the event has also not yet been appointed. Adding to the uncertainty, Shaji H., the academy’s festival deputy director who has played a key role in organising the IFFK over the past decade, has decided to step down, further deepening the crisis.