വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ വ്യാഴാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ 'ജനനായകൻ' റിലീസായത്. ചിത്രം പ്രദർശനം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ജനനായകന്റെ വിജയത്തിനായി പൂജകൾ തുടരുകയാണ് തമിഴ്നാട്ടിലെ ടിവികെ എംഎൽഎമാർ.
തമിഴ്നാട്ടിലെ പ്രസിദ്ധമായ തിരുപ്പറൻകുന്ദ്രം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ. മധുര നോർത്ത് എംഎൽഎയും ടിവികെ നോർത്ത് ജില്ലാ സെക്രട്ടറിയുമായ വിജയ് അൻബൻ കല്ലനൈയുടെ നേതൃത്വത്തിൽ പാർട്ടി ഭാരവാഹികൾ, ഏരിയാതല ഭാരവാഹികൾ, ആരാധകർ എന്നിവരുടെ നേതൃത്വത്തിലാണ് ജനനായകന് വേണ്ടി പൂജ നടത്തിയത്. ടിവികെയുടെ ജില്ലാ, ഏരിയ, വാർഡ് തല ഭാരവാഹികൾ, പാർട്ടി പ്രവർത്തകർ, ആരാധകർ തുടങ്ങി നിരവധി പേർ പൂജയിൽ പങ്കെടുത്തു.
തങ്ങളുടെ നേതാവിന്റെ ദീർഘായുസ്സിനും ജനങ്ങളുടെ സ്നേഹവും ദൈവാനുഗ്രഹവും അദ്ദേഹത്തിന് എപ്പോഴും ലഭിക്കാനും വേണ്ടിയാണ് പ്രാർത്ഥനകൾ അർപ്പിച്ചതെന്ന് എംഎൽഎ വിജയ് അൻബൻ കല്ലനൈ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയുടെ വിജയത്തിനായി സ്വർണ്ണ രഥം വലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് നായകനായി അഭിനയിക്കുന്ന അവസാന ചിത്രമാണ് ജനനാകൻ എന്ന നിലയിൽ ചിത്രത്തിന്റെ റിലീസിനായുള്ള വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ജനനായകൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ദിവസം ഇന്ത്യയിൽ 42.7 കോടി രൂപയാണ് ചിത്രം നേടിയത്. എങ്കിലും വെള്ളിയാഴ്ച ചിത്രത്തിന്റെ കളക്ഷനിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ജനനായകൻ രണ്ടാം ദിവസം 21.15 കോടി രൂപയാണ് നേടിയത്. ഇന്ത്യയിലെ മൊത്തം കളക്ഷൻ 63.85 കോടി രൂപയും ആഗോള തലത്തിൽ ചിത്രം 112.50 കോടി രൂപയും നേടി.
TVK leaders, led by Madurai North MLA Vijay Anban Kallanai, offered special prayers and pulled the Golden Chariot at the Thiruparankundram Arulmigu Subramaniya Swamy Temple, seeking divine blessings for Vijay's well-being and the blockbuster success of jananayagan. Touted as Vijay's final film as a lead actor, jananayagan opened with ₹42.7 crore in India on its first day and earned ₹63.85 crore domestically and ₹112.5 crore worldwide in its first two days, despite a decline in collections on the second day.