Entertainment News

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; മാക്ട - ഓക്സിജൻ സിനിമാ അവാർഡുകൾ വരുന്നു

2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്യപ്പെട്ട സിനിമകളായിരിക്കും അവാർഡിന് പരിഗണിക്കുക

Entertainment Desk

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ആദ്യത്തെ സംഘടനയും സാംസ്കാരിക കൂട്ടായ്മയുമായ മാക്ടയും (Malayalam Cine Technician's Association) ഇലക്ട്രോണിക്സ് - ഗൃഹോപകരണ വ്യാപാരരംഗത്തെ പ്രമുഖരായ ഓക്സിജൻ ഗ്രൂപ്പും ചേർന്ന് മലയാള സിനിമകൾക്കായി 'മാക്ട - ഓക്സിജൻ സിനിമാ അവാർഡ്' സംഘടിപ്പിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന മാക്ടയുടെ പ്രവർത്തന പാരമ്പര്യത്തിലെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.

മികച്ച സിനിമകളെയും സിനിമാ പ്രവർത്തകരെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. മികച്ച സിനിമയുടെ നിർമ്മാതാവിനും സംവിധായകനും മികച്ച സംവിധായകനും ഉൾപ്പെടെ അഭിനേതാക്കൾക്കും ഗായകർക്കും മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർക്കുമെല്ലാം വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നൽകും. ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും അവാർഡ്.

2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്യപ്പെട്ട സിനിമകളായിരിക്കും അവാർഡിന് പരിഗണിക്കുക. തീയേറ്ററുകളിൽ റിലീസ് ആവാത്ത ചിത്രങ്ങളും അവാർഡിന് പരിഗണിക്കും. അവാർഡിന് അപേക്ഷിക്കുവാനുള്ള നിശ്ചിത ഫോമും നിബന്ധനകളും മറ്റ് വിശദവിവരങ്ങളും ജൂൺ 20 മുതൽ മാക്ട ഓഫീസിൽ നിന്നും മാക്ടയുടെ വെബ്സൈറ്റിൽ നിന്നും ലഭ്യമാകും.

മാക്ട തിരക്കഥാ മത്സര പുരസ്കാര വിതരണം

പുതിയ എഴുത്തുകാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച, മാക്ട സംഘടിപ്പിച്ച തിരക്കഥാ മത്സരത്തിൽ വിജയികളായവർക്കുള്ള പുരസ്കാര വിതരണം ജൂൺ 27 ന് എറണാകുളത്ത് വെച്ച് നടക്കും. മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, തിരക്കഥാ മത്സരത്തിന്റെ ജൂറി ചെയർമാനും സംവിധായകനുമായ ഭദ്രൻ, പ്രമുഖ നിർമ്മാതാക്കൾ, മറ്റ് സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

The Malayalam Cine Technicians' Association (MACTA), India's first such cultural collective established in 1994, is partnering with the Oxygen Group to organize the 'MACTA - Oxygen Cinema Awards' to honor excellence in Malayalam cinema. Marking a major milestone in MACTA's three-decade history, the awards will recognize producers, directors, actors, singers, and technical crew with a cash prize, trophy, and citation. Films censored between January 1 and December 31, 2025 (including unreleased direct-to-OTT/theatre-skipped movies) are eligible.