Entertainment News

ആക്ഷനും കട്ടിനുമിടയിൽ ജീവിക്കുന്ന നടനാണ് ധനുഷ്; പ്രശംസിച്ച് മമിത ബൈജു

നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലുമൊക്കെ സിനിമയോട് വലിയ താല്പര്യമുള്ള വ്യക്തിയാണ് ധനുഷ്

Entertainment Desk

ആക്ഷനും കട്ടിനുമിടയിൽ ജീവിക്കുന്നൊരു നടനാണ് ധനുഷെന്ന് മമിത ബൈജു. ഷൂട്ടിന്റെ ഇടവേളകളിൽ അദ്ദേഹം സംസാരിക്കുന്നത് തന്നെ വളരെ പ്രസന്നമായും യുക്തിയുക്തമായുമൊക്കെയാണ് സിനിമയെ കുറിച്ച് നമ്മളോട് സംസാരിക്കുന്നത് പോലും. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലുമൊക്കെ സിനിമയോട് എത്രത്തോളം താല്പര്യമുള്ളൊരു വ്യക്തിയാണ് ധനുഷ് എന്നത് ഓരോ തവണയും നമുക്ക് അദ്ദേഹത്തിന്റെ മുഖത്ത് കാണാൻ സാധിക്കുമെന്നും മമിത പറഞ്ഞു.

മമിതയുടെ വാക്കുകൾ:

ഡയറക്ടർ പറയുന്ന ഒരു ആക്ഷനും കട്ടിനുമിടയിൽ ജീവിക്കുന്ന അഭിനേതാവാണ് ധനുഷ്. അദ്ദേഹം അഭിനയിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. സ്വിച്ചിടുന്നത് പോലെയാണ് കഥാപാത്രത്തിലേക്കും തിരിച്ചും അദ്ദേഹം മാറുന്നത്. ഷൂട്ടിന്റെ ഇടവേളകളിൽ അദ്ദേഹം സംസാരിക്കുന്നത് തന്നെ വളരെ പ്രസന്നമായും യുക്തിയുക്തമായുമൊക്കെയാണ് സിനിമയെ കുറിച്ച് നമ്മളോട് സംസാരിക്കുന്നത് പോലും. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലുമൊക്കെ സിനിമയോട് എത്രത്തോളം താല്പര്യമുള്ളൊരു വ്യക്തിയാണ് ധനുഷ് എന്നത് ഓരോ തവണയും നമുക്ക് അദ്ദേഹത്തിന്റെ മുഖത്ത് കാണാൻ സാധിക്കും. സിനിമ വളരെ പ്രകടമായി തന്നെ അദ്ദേഹത്തിലുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്കെപ്പോഴും അദ്ദേഹത്തിൽ ഇഷ്ടമുള്ള കാര്യം അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്.

'കര'യുടെ ചിത്രീകരണം നടക്കുമ്പോൾ തന്നെ മറ്റു ഇഡിലിക്കട' അടക്കമുള്ള പ്രോജക്ടുകളുടെ ജോലികളും നടക്കുകയിരുന്നു. ഇത്തരത്തിൽ ഒരു ഒഴുവു സമയവുമില്ലാതെയാണ് അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നത്. ചെയ്യുന്നത് എന്ത് കാര്യവുമായിക്കൊള്ളട്ടെ അദ്ദേഹമതിലെല്ലാം തന്റെ നൂറ് ശതമാനവും നൽകിയാണ് പ്രവർത്തിക്കുന്നത്. ധനുഷിന്റെ ജോലിയോടുള്ള ആത്മാർത്ഥത കണ്ടതോടെ എന്നിൽ സംഭവിച്ച മാറ്റം 'എനിക്ക് ചെയ്യാൻ സാധിക്കില്ല' എന്ന പരാതി പറയൽ പൂർണമായും അവസാനിപ്പിച്ചു എന്നതാണ്.

ധനുഷിനൊപ്പമുള്ള 'കര'യാണ് മമിതയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.'പോർ തൊഴിൽ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന 'കര' ഒരു ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ജി.വി. പ്രകാശും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഏപ്രിൽ 30-നാണ് 'കര' തീയേറ്ററുകളിലേക്ക് എത്തുന്നത്. ട്രെയിലർ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ധനുഷ് ആരാധകർ. വിമർശനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.

English Summary: Actress Mamitha Baiju praises Dhanush’s dedication and versatility, describing him as an actor who lives between “action and cut.” She highlights his hard work and passion for cinema while speaking about their upcoming film Kara.