മലയാളം, തമിഴ് ആരാധകർ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ധനുഷ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞെന്നും സിനിമയുടെ ഒടിടി ഡീൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ധനുഷ് ചിത്രത്തിനായി ചെന്നൈയിൽ പോയ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഏതാണ്ട് 30 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി ധനുഷ് ചിത്രത്തിനായി നൽകിയത്. ധനുഷുമായുള്ള കോംബിനേഷൻ സീനുകളാണ് മമ്മൂട്ടിക്ക് പ്രധാനമായും ഉണ്ടായിരുന്നത്.
അതേസമയം ചിത്രത്തിന്റെ ഒടിടി ഡീൽ വമ്പൻ തുകയ്ക്കു നടന്നതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ജൂലൈ പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂർണമായും അവസാനിക്കുമെന്നാണ് വിവരം. ആദ്യമായാണ് മമ്മൂട്ടിയും ധനുഷും ഒന്നിച്ചഭിനയിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ മമ്മൂട്ടി-ദിലീപ് ചിത്രം 'കമ്മത്ത് ആൻഡ് കമ്മത്തി'ൽ ഒരു ഗാനരംഗത്ത് ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു.
D55 എന്ന് താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമരനിലൂടെ ശ്രദ്ധേയനായ രാജ്‌കുമാർ പെരിയസാമിയാണ്. ധനുഷിനും മമ്മൂട്ടിക്കും ഒപ്പം സായ് പല്ലവി, ശ്രീലീല എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തിൽ ധനുഷിന്റെ ഗോഡ് ഫാദർ റോളിലാണ് മമ്മൂട്ടി എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ധനുഷ് തന്നെയാണ് നിർമാണം. ഈ ചിത്രത്തിനായി മമ്മൂട്ടി 24 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
English Summary: The much-awaited film starring Mammootty and Dhanush is progressing steadily, raising expectations among Malayalam and Tamil cinema fans. Reports suggest that Mammootty has already completed shooting his portions for the project. Meanwhile, discussions regarding the film's OTT rights are reportedly underway, with streaming platforms showing keen interest in acquiring the digital rights. The film is considered one of the most anticipated South Indian releases currently in production.