വേദിയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുന്ന എംജി ശ്രീകുമാറിനെ അതേപടി അനുകരിച്ച് കയ്യടിവാങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. ലണ്ടനില്‍ വച്ച് നടന്ന ആനന്ദ് ടിവി അവാര്‍ഡ് വേദിയിലാണ് രസകരമായ സംഭവം. 'വീണുടഞ്ഞ താഴികക്കുടം' എന്ന പാട്ട് ആലപിക്കുന്ന എംജി ശ്രീകുമാറിന്റെ മാനറിസങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്ന മമ്മൂട്ടിയുടെ ആക്ഷനാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.
ലണ്ടനില്‍ എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സൈബറിടത്ത് വൈറലായി തുടരുന്നതിനിടെയാണ് പുതിയ വിഡിയോ എത്തിയിരിക്കുന്നത്. മമ്മുക്ക ഫണ്‍ മോഡ് ഓണാക്കി എന്നുള്‍പ്പെടെയാണ് കമന്റുകള്‍. വിഡിയോ ദൃശ്യങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു ആരാധകര്‍.
കഴിഞ്ഞ ദിവസവും ലണ്ടനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ വൈറല്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ നിരത്തില്‍ നടന്നു പോകുന്ന മമ്മൂട്ടിയെ തിരിച്ചറിഞ്ഞ ആരാധിക പങ്കുവച്ചതായിരുന്നു ആ വിഡിയോ. മമ്മൂട്ടിക്ക് ഒപ്പം നില്‍ക്കുന്ന സെല്‍ഫി ഉള്‍പ്പെടെയുണ് ആരാധിക പങ്കുവച്ചത്.
Mammootty delighted audiences at the Anand TV Awards in London by playfully imitating singer MG Sreekumar while he performed 'Veenudanja Thazhikakkudam'. The viral video is winning hearts on social media.