Entertainment News

'മക്കളെ വളർത്തണമെങ്കിൽ ഇങ്ങനെ വളർത്തണം'; ലാലേട്ടന്റെ മക്കളെ പലരും കണ്ടു പഠിക്കണമെന്ന് നന്ദു പൊതുവാൾ

പ്രണവിന്റേയും വിസ്മയയുടെയും താര ജാഡയില്ലാത്ത പെരുമാറ്റത്തെ പ്രശംസിച്ച് നന്ദു പൊതുവാൾ

Entertainment Desk

മോഹൻലിന്റെ മക്കളായ പ്രണവിന്റെയും വിസ്മയയുടെയും പെരുമാറ്റം കണ്ടുപഠിക്കണമെന്ന് നടനും പ്രൊഡക്ഷൻ കോൺട്രോളറുമായ നന്ദു പൊതുവാൾ. താര ജാഡയില്ലാതെയാണ് ഇരുവരും എല്ലാവരോടും പെരുമാറുന്നതെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു. പലരും കണ്ടു പഠിക്കേണ്ടുന്ന പ്രത്യേകതകൾ നിറഞ്ഞതാണ് വിസ്മയയുടെ പെരുമാറ്റം. മാത്രവുമല്ല, ലാൽ സാറിന്റെ എല്ലാ കഴിവുകളും വിസ്മയക്കുണ്ട്, ആ കുട്ടി സിനിമയിൽ രക്ഷപെടുമെന്നുറപ്പാണ്. കാരണം ലാലേട്ടനെ പോലെ തന്നെ ചെയ്യുന്ന ജോലിയോട് വളരെ ആത്മാർത്ഥയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ മനസുള്ളതുമായ കുട്ടിയാണ് വിസ്മയ. നന്ദു പൊതുവാള്‍ പറഞ്ഞു.

വളരെ സമയമെടുത്ത് പ്രധാന കഥാപാത്രത്തിലേക്കാണ് വിസ്മയ കടന്നു വന്നിരിക്കുന്നത്. പ്രതീക്ഷകൾക്കും അപ്പുറമാണ് അവരുടെ കഴിവ് എന്നത് കൂടെ അഭിനയിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടതാണ്. മറ്റൊന്ന് വിസ്മയുടെ പെരുമാറ്റമാണ്. വളരെ വിനയപൂർവ്വം എല്ലാവരോടും ഒരേ പോലെയാണ് ആ കുട്ടി ഇടപെടുന്നത്. വിസ്മയയെ കുറിച്ച് മറക്കാനാവാത്ത ഒരു സംഭവമാണ് എനിക്ക് ഭക്ഷണം വിളമ്പി തന്നതെല്ലാമെന്നും നന്ദു വ്യക്തമാക്കി.

'വിസ്മയയുടെ സമാന പ്രത്യേകതകൾ ഉള്ള വ്യക്തിയാണ് പ്രണവ്. വളരെ സാധാരണക്കാരനായ യുവാവിനെ പോലെയാണ് പെരുമാറ്റം. 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി പ്രണവിനെ കാണുന്നത്. കുറച്ചു വൈകി, ആരോ പറഞ്ഞ് ലാൽ സാറിന്റെ മകനാണ് അതെന്ന് അറിഞ്ഞപ്പോഴേക്കും അമ്പരന്നു പോയി. പ്രണവ് സെറ്റിൽ വരുകയും വലുപ്പ വ്യത്യാസം കാണിക്കാതെ എല്ലാവരുടെയും കൂടെ ഇരിക്കുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്യും. സെറ്റിലെ ഗ്രൂപ്പുമായി ചേർന്ന് പ്രത്യേക പരിഗണനകൾ ഒന്നും തന്നെ ഇഷ്ടപ്പെടാതെ ജാഡ കാണിക്കാതെയാണ് തുടരുന്നത്. പെരുമാറ്റം കണ്ടാൽ ലാൽ സാറിന്റെ മകനാണെന്ന് ഒരിക്കലും പറയില്ല. ലാലേട്ടന്റെ രണ്ട് മക്കളും വളരെ ലാളിത്യം നിറഞ്ഞവരാണ്. എത്ര വേണമെങ്കിലും ആഡംബരത്തിൽ ജീവിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും ഇത്രത്തോളം വിനയപൂർവ്വം ജീവിക്കാൻ ശ്രമിക്കുന്നത് വലിയ കാര്യം തന്നെയാണ്'. നന്ദു അഭിപ്രായപ്പെട്ടു.

ജൂഡ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'തുടക്ക'ത്തിലൂടെ സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. ഒരു എഴുത്തുകാരി കൂടിയായ വിസ്മയ 2021ൽ 'ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന തന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തിരുന്നു. സഹോദരൻ പ്രണവ് മോഹൻലാൽ അഭിനേതാവും സഹസംവിധായകനുമാണ്. 'ഒന്നാമൻ' എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച'ആദി' എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യ നായകവേഷം ചെയ്തത്. പിന്നീട്, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം, ബറോസ്, വർഷങ്ങൾക്ക് ശേഷം, ഡിയസ് ഇറെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. നടൻ എന്ന നിലയിലും പ്രണവ് നടത്തുന്ന യാത്രകളുടെയും ലളിതമായ ജീവിത രീതിയുടെയും ആരാധകരാണ് സിനിമാ ലോകത്തുള്ളവരും മലയാളികളും.

English Summary: Actor and production controller Nandu Poduval praised Pranav and Vismaya Mohanlal for their humility and simplicity. Despite being Mohanlal’s children, both are known for their grounded behavior and dedication to their craft, earning admiration from colleagues.