Entertainment News

ക്യാമ്പ് തീർന്നാലും പ്രണയം തീരൂല്ല! ‘പ്രേംപാറ്റ’ നവംബർ 27ന് തിയേറ്ററുകളിലേക്ക്!

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി.

Entertainment Desk

ക്യാമ്പസ് പ്രണയത്തിന്റെ പുതിയൊരു കഥയുമായി 'പ്രേംപാറ്റ' നവംബർ 27ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ നിന്നെത്തുന്ന ക്യാമ്പസ് പ്രണയചിത്രമെന്ന പ്രത്യേകതയും പ്രേംപാറ്റയ്ക്കുണ്ട്. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവതാരങ്ങൾ അണിനിരന്ന റിലീസ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവർക്കൊപ്പം നാൽപ്പതോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

യുവത്വത്തിന്റെ ആഘോഷങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും പ്രണയവും സൗഹൃദവും ഒരുമിക്കുന്ന ചിത്രമാണ് ‘പ്രേംപാറ്റ’. ഇതിനോടകം തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എൻ എസ് എസ് ക്യാമ്പിലെ പ്രേംപാറ്റകളുടെ കൗതുകമുണർത്തുന്ന ലുക്കാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടിരുന്നത്.

രചനകളിലൂടെ വായനക്കാരെ രസിപ്പിക്കുന്ന ലിജീഷ് കുമാറും ആമിർ പള്ളിക്കലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പ്രേംപാറ്റ’യ്ക്കുണ്ട്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫുൾ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്.

പുതുതലമുറയുടെ സൗഹൃദവും പ്രണയവും ആഘോഷങ്ങളും നിറഞ്ഞ ക്യാംപസ് ജീവിതത്തിന്റെ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമായിരിക്കും ‘പ്രേംപാറ്റ’യെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. യുവത്വത്തിന്റെ കാഴ്ചപ്പാടുകളും പുതിയ കാലത്തിന്റെ സോഷ്യൽ മീഡിയ സംസ്കാരവും സിനിമയുടെ പ്രധാന കഥാപശ്ചാത്തലമാകും.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അങ്കിത് മേനോനാണ്. സുഹൈൽ എം കോയയും മുത്തുവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെ നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ് കൈകാര്യം ചെയ്യുന്നു.

യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിലുണ്ട്. പ്രണയവും ക്യാമ്പസ് ജീവിതവും പശ്ചാത്തലമാക്കുന്ന ചിത്രം നവംബർ 27ന് പ്രേക്ഷകരിലേക്കെത്തും

സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമാതാവാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസിയാണ്. കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്ററാകുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി, കോസ്റ്റ്യൂം – സമീറ സനീഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, മേക്കപ്പ് – സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് – സുഹൈൽ എം., പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് നന്ദിപുലം, വി.എഫ്.എക്സ് – മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, എസ്.എഫ്.എക്സ് – ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് – ശ്രീക് വാര്യർ.

പി.ആർ.ഒ – മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ സ്റ്റിൽസ് സെറീൻ ബാബുവും അമൽ സി. സദാറുമാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. ഡിസൈൻസ് യെല്ലോ ടൂത്ത്സ് നിർവഹിക്കുമ്പോൾ ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ആണ്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സാണ് ‘പ്രേംപാറ്റ’ തിയറ്ററുകളിൽ എത്തിക്കുന്നത്.

Malayalam campus romance film Premapetta is set to release in theatres on November 27. Directed by Aamir Pallikkal, the film features a young ensemble cast alongside established actors and is set against the backdrop of a college NSS camp.