യുവനടൻ ജോമോൻ ജ്യോതിരിനെ കേന്ദ്രകഥാപാത്രമാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രേംപാറ്റ' ഒക്ടോബറിൽ തീയറ്ററുകളിലെത്തുന്നു. റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ അനൗൺസ്മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ സംവിധായകൻ ആമിർ പള്ളിക്കൽ തന്നെയാണ് ചിത്രം നിർമിക്കുന്നത്. പ്രമുഖ വിതരണക്കാരായ സെൻട്രൽ പിക്‌ചേഴ്‌സ് ആണ് 'പ്രേംപാറ്റ' തിയറ്ററുകളിൽ എത്തിക്കുക.
തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ജോമോൻ ജ്യോതിരിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്ന് ചിത്രങ്ങളിൽ ഒന്നാണിത്. 'പ്രേംപാറ്റ'യ്ക്ക് പുറമെ 'സന്തോഷ് ട്രോഫി', 'പൂച്ചസർ' എന്നീ സിനിമകളും ജോമോന്റേതായി ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ക്യാരക്ടർ റോളുകളിലൂടെയും കോമഡിയിലൂടെയും ശ്രദ്ധേയനായ താരം കേന്ദ്രകഥാപാത്രമാകുന്ന ഈ പ്രണയചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
English Summary: Actor Jomon Jyothir's upcoming romantic youth entertainer Prempatta is set for a theatrical release in October. Directed and produced by Aamir Pallikkal, the film's makers have unveiled a new announcement poster as post-production work progresses.