ഷവറിലെ ആ കത്തി ശരീരത്തില്‍ തൊട്ടിട്ടേയില്ല! 66 വര്‍ഷത്തിനുശേഷവും നമ്മളെ ഭയപ്പെടുത്തുന്ന 'സൈക്കോ'യിലെ ആ രഹസ്യം!

66 വര്‍ഷം മുന്‍പ്, ലോകസിനിമ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കൊലപാതക രംഗം ഒരു സംവിധായകന്‍ തിയേറ്ററുകളില്‍ എത്തിച്ചു
ഷവറിലെ ആ കത്തി ശരീരത്തില്‍ തൊട്ടിട്ടേയില്ല! 66 വര്‍ഷത്തിനുശേഷവും നമ്മളെ ഭയപ്പെടുത്തുന്ന 'സൈക്കോ'യിലെ ആ രഹസ്യം!
Published on

ഹോളിവുഡ് സിനിമകളില്‍ ചോരയിറ്റുന്ന കൊലപാതക രംഗങ്ങളും ക്രൂരമായ അക്രമങ്ങളും കാണിക്കുന്നത് പുത്തരിയല്ല. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന ക്രൈം സീരീസുകളില്‍ പോലും മനുഷ്യശരീരം വെട്ടിമുറിക്കുന്നതും ചോര ഒലിക്കുന്നതുമൊക്കെ ക്യാമറകള്‍ ഒട്ടും മറയില്ലാതെ കാണിക്കാറുണ്ട്. എന്നാല്‍ കൃത്യം 66 വര്‍ഷം മുന്‍പ്, ലോകസിനിമയില്‍ ഇന്നുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ ഒരു കൊലപാതക രംഗം ഒരു സംവിധായകന്‍ തിയേറ്ററുകളില്‍ എത്തിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളില്‍, പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേട്ട വയലിന്‍ സംഗീതത്തിന്റെ വന്യതയില്‍ പ്രേക്ഷകരെ ഭയത്തിലേക്ക് എത്തിച്ച ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ 'സൈക്കോ' (Psycho) എന്ന ഹൊറര്‍ ക്ലാസിക് ചിത്രത്തിലെ ആ വിഖ്യാതമായ 'ഷവര്‍ രംഗം' ആയിരുന്നു അത്.

ഇന്ന്, 2026 ജൂണ്‍ 17-ന് ആ സിനിമ റിലീസ് ചെയ്തിട്ട് കൃത്യം 66 വര്‍ഷങ്ങള്‍ തികയുമ്പോഴും ആ രംഗം ചലച്ചിത്ര ലോകത്തെ ഒരു അത്ഭുതമായി അവശേഷിക്കുന്നു. എന്നാല്‍ ആ രംഗത്തിന് പിന്നില്‍ ഹിച്ച്‌കോക്ക് ഒളിപ്പിച്ചുവെച്ച ഏറ്റവും വലിയ രഹസ്യം എന്തെന്നറിയാമോ? ആ കൊലപാതക രംഗത്തില്‍ ഒരിടത്ത് പോലും ആ അക്രമിയുടെ കത്തി ഇരയുടെ ശരീരത്തില്‍ തൊടുന്നതേയില്ല!

1960 ജൂണ്‍ 16-ന് ഹിച്ച്‌കോക്ക് തിയേറ്ററുകളില്‍ എത്തിച്ച യഥാര്‍ത്ഥ സിനിമയില്‍ ഒരൊറ്റ ഫ്രെയിമില്‍ പോലും കത്തി മനുഷ്യശരീരത്തില്‍ ആഴ്ന്നിറങ്ങുന്നത് കാണിച്ചിട്ടില്ല. മൂന്നു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ആ കൊലപാതക രംഗത്തിനായി ഹിച്ച്‌കോക്ക് ഉപയോഗിച്ചത് 78 കട്ടിങ്ങുകളും 52 ഷോട്ടുകളും!

കാണികളുടെ ഭാവനയെ ഭയപ്പെടുത്തിയ മാസ്റ്റര്‍ ക്രാഫ്റ്റ്

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ ഹിറ്റ് പരമ്പരയായ 'മോണ്‍സ്റ്റര്‍: ദി എഡ് ഗെയ്ന്‍ സ്റ്റോറി' (Monster: The Ed Gein Story) കണ്ടവര്‍ക്കറിയാം, അതില്‍ ഈ ഷവര്‍ രംഗം പുനര്‍നിര്‍മിച്ചിരിക്കുന്നത് അങ്ങേയറ്റം ക്രൂരവും ചോര ചീറ്റുന്നതുമായാണ്. എന്നാല്‍ 1960 ജൂണ്‍ 16-ന് ഹിച്ച്‌കോക്ക് തിയേറ്ററുകളില്‍ എത്തിച്ച യഥാര്‍ത്ഥ സിനിമയില്‍ ഒരൊറ്റ ഫ്രെയിമില്‍ പോലും കത്തി മനുഷ്യശരീരത്തില്‍ ആഴ്ന്നിറങ്ങുന്നത് കാണിച്ചിട്ടില്ല. മൂന്നു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ആ കൊലപാതക രംഗത്തിനായി ഹിച്ച്‌കോക്ക് ഉപയോഗിച്ചത് 78 കട്ടിങ്ങുകളും 52 ഷോട്ടുകളും!

സൈക്കോയിൽനിന്നുള്ള രംഗം
സൈക്കോയിൽനിന്നുള്ള രംഗം

നായിക കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് സ്‌ക്രീനിലേക്കു കടന്നുവരുന്ന നിഴല്‍രൂപം, ഉയരുന്ന കത്തി, ഭയന്നുവിറച്ച നായികയുടെ മുഖം, ബാത്ത് ടബ്ബിലെ വെള്ളത്തിലൂടെ ഒലിച്ചിറങ്ങുന്ന ചോര-ഇത്രയും കാര്യങ്ങള്‍ മാത്രമാണ് ഹിച്ച്‌കോക്ക് ക്യാമറയിലൂടെ കാണിച്ചത്. കത്തി ശരീരത്തില്‍ കയറുന്ന ദൃശ്യം കാണിക്കാതെ തന്നെ, ആ കത്തി നായികയുടെ ശരീരത്തില്‍ ആഴ്ന്നിറങ്ങുകയാണെന്ന തോന്നല്‍ പ്രേക്ഷകരുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ ഹിച്ച്‌കോക്കിനു സാധിച്ചു. ബാക്കി ക്രൂരതകള്‍ മുഴുവന്‍ കാണികളുടെ ഭാവനയ്ക്കു വിട്ടുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. നേരിട്ടു കാണിക്കുന്ന ദൃശ്യങ്ങളെക്കാള്‍ ഭീകരമായിരിക്കും മനുഷ്യന്റെ ഭാവനയെന്ന് ഹിച്ച്‌കോക്ക് എന്ന പ്രതിഭയ്ക്ക് കൃത്യമായി അറിയാമായിരുന്നു.

ഷവറിലെ ആ കത്തി ശരീരത്തില്‍ തൊട്ടിട്ടേയില്ല! 66 വര്‍ഷത്തിനുശേഷവും നമ്മളെ ഭയപ്പെടുത്തുന്ന 'സൈക്കോ'യിലെ ആ രഹസ്യം!
'ചുവന്ന കൊടിക്ക് പിന്നാലെ പായുന്ന കാളയുടെ അതേ അവസ്ഥ'; 'റെഡ് ഫ്‌ളാഗ്' പോസ്റ്റുമായി നസ്രിയ

ചോരയ്ക്ക് പകരം ചോക്ലേറ്റ് സിറപ്പ്!

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായതുകൊണ്ടു തന്നെ ചോരയുടെ യഥാര്‍ത്ഥ നിറം വരാന്‍ ഹിച്ച്‌കോക്ക് ഉപയോഗിച്ചത് അക്കാലത്ത് വിപണിയില്‍ കിട്ടിയിരുന്ന 'ബോഷ്‌സ് ചോക്ലേറ്റ് സിറപ്പ്' ആയിരുന്നു. വെളുത്ത ടബ്ബിലൂടെ കറുത്ത ചോക്ലേറ്റ് സിറപ്പ് ഒലിച്ചിറങ്ങിയപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ക്രീനില്‍ അത് യഥാര്‍ത്ഥ ചോരയേക്കാള്‍ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ച്ചയായ ഒരാഴ്ചയോളമെടുത്താണ് ഈ ഒരൊറ്റ രംഗം മാത്രം ഹിച്ച്‌കോക്ക് ചിത്രീകരിച്ചത്.

ഈ രംഗത്തിന് ഭീതിയുടെ പൂര്‍ണത നല്‍കിയത് ബെര്‍ണാഡ് ഹെര്‍മാന്‍ ഒരുക്കിയ ആ വിഖ്യാതമായ പശ്ചാത്തല സംഗീതമാണ്. വയലിന്‍ കമ്പികളില്‍ അതിവേഗത്തില്‍ വില്ലുകൊണ്ട് ഉരസി ഉണ്ടാക്കിയ ആ ശബ്ദം തിയേറ്ററുകളില്‍ ഇരുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടി. ആദ്യം ഈ രംഗത്തില്‍ സംഗീതം വേണ്ടെന്നായിരുന്നു ഹിച്ച്‌കോക്കിന്റെ തീരുമാനം. എന്നാല്‍ ഹെര്‍മാന്‍ ഒരുക്കിയ മ്യൂസിക് ട്രാക്ക് കേട്ടയുടന്‍ ഹിച്ച്‌കോക്ക് തന്റെ തീരുമാനം മാറ്റുകയായിരുന്നു.

തിയേറ്ററുകളില്‍ വിജയിച്ച ഹിച്ച്‌കോക്കിന്റെ ആ ബുദ്ധി

റോബര്‍ട്ട് ബ്ലോച്ചിന്റെ 'സൈക്കോ' എന്ന നോവലില്‍ നായകനായ നോര്‍മന്‍ ബേറ്റ്സ് എന്നത് അല്പം പ്രായമുള്ള, അമിതവണ്ണമുള്ള, മദ്യപാനിയായ ഒരു വിരൂപനായിരുന്നു. കണ്ടാലേ സംശയം തോന്നുന്ന രൂപം. എന്നാല്‍ ഹിച്ച്‌കോക്ക് സിനിമയെടുത്തപ്പോള്‍ നോവലിലെ ആ രൂപം പൂര്‍ണമായി മാറ്റിമറിച്ചു. പകരം ഇരുപതുകളിലെത്തി നില്‍ക്കുന്ന, സുന്ദരനായ, ആരോടും ശാന്തമായി സംസാരിക്കുന്ന അന്തോണി പെര്‍കിന്‍സ് എന്ന യുവാവിനെയാണ് അദ്ദേഹം ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തത്.

ഷവറിലെ ആ കത്തി ശരീരത്തില്‍ തൊട്ടിട്ടേയില്ല! 66 വര്‍ഷത്തിനുശേഷവും നമ്മളെ ഭയപ്പെടുത്തുന്ന 'സൈക്കോ'യിലെ ആ രഹസ്യം!
ഗർഭിണിയുടെ ഭ്രൂണമുപയോഗിച്ച് രൂപം മാറുന്ന ഒടിയൻ; മലയാളി ഒടിയനെ കണ്ടത് ഇതിന് മുമ്പ് രണ്ടുതവണ, പുതിയ ഒടിയനിൽ പ്രതീക്ഷകളേറും!

ഇത്രയും നിഷ്‌കളങ്കനായ ഒരു യുവാവിന് ഉള്ളില്‍ മറ്റൊരു ക്രൂരമായ മുഖമുണ്ടെന്ന് പ്രേക്ഷകര്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള ഒരു സര്‍പ്രൈസ് എലമെന്റ് കൊടുക്കാന്‍ വേണ്ടിയായിരുന്നു ഹിച്ച്‌കോക്കിന്റെ ആ തന്ത്രം. അത് തിയേറ്ററുകളില്‍ നൂറു ശതമാനം വിജയിക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്ത് 66 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, വില്ലന്‍ വേഷങ്ങളുടെയും സൈക്കോ ത്രില്ലറുകളുടെയും മാതൃകയായി നോര്‍മന്‍ ബേറ്റ്സ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം സിനിമ നേരിട്ട് കാണിച്ച ചോരക്കറകളല്ല; മറിച്ച് കാണികളുടെ മനസ്സില്‍ ഹിച്ച്‌കോക്ക് വിതറിയ ആ അദൃശ്യമായ ഭയത്തിന്റെ വിത്തുകളായിരുന്നു!

ചരിത്രം തിരുത്തിക്കുറിച്ച ക്ലാസിക്

വെറുമൊരു ത്രില്ലര്‍ എന്നതിനപ്പുറം, ആഗോള ഹൊറര്‍ ചലച്ചിത്ര ശാഖയുടെ ഗതി തന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ച വിപ്ലവമായിരുന്നു 'സൈക്കോ'.അതുവരെ ഹൊറര്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വന്നിരുന്ന കൊട്ടാരങ്ങളിലെ പ്രേതബാധകളും, അമാനുഷിക ശക്തികളും, ഭീകരരൂപികളായ രാക്ഷസന്മാരുമൊക്കെയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഭയം നിലകൊള്ളുന്നത് മനുഷ്യന്റെ വികൃതമായ മാനസികാവസ്ഥകളിലാണെന്നും, നമുക്കിടയില്‍ ജീവിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരാള്‍ക്കുപോലും ഒരു ക്രൂരനായ കൊലയാളിയാകാന്‍ കഴിയുമെന്നും ഹിച്ച്കോക്ക് തെളിയിച്ചു.

ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്
ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്

'സൈക്കോ അനാലിസിസ്'എന്ന മനശാസ്ത്ര ശാഖയെ ഇത്രത്തോളം ഫലപ്രദമായി ദൃശ്യവല്‍ക്കരിച്ച മറ്റൊരു സിനിമ അതുവരെ ഉണ്ടായിട്ടില്ല. ഹോളിവുഡിലെ സെന്‍സര്‍ഷിപ്പ് നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, ലൈംഗികതയും അക്രമവും ഭയവും സമര്‍ത്ഥമായി സമന്വയിപ്പിച്ച ഈ ചിത്രം പില്‍ക്കാലത്ത് ഇറങ്ങിയ 'സ്ലാഷര്‍' വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ക്ക് ഒരു മാതൃകയായി മാറി.

ഷവറിലെ ആ കത്തി ശരീരത്തില്‍ തൊട്ടിട്ടേയില്ല! 66 വര്‍ഷത്തിനുശേഷവും നമ്മളെ ഭയപ്പെടുത്തുന്ന 'സൈക്കോ'യിലെ ആ രഹസ്യം!
മോഹൻലാലിന്റെ 'ഒടിയൻ' എങ്ങനെ പൃഥ്വിരാജിനു കിട്ടും? പ്രഖ്യാപനം അത് ഉറപ്പിച്ചശേഷം!

ചുരുക്കത്തില്‍, തിയേറ്ററുകളിലെ ഇരുട്ടിലേക്കു പ്രേക്ഷകനെ പിടിച്ചിരുത്തി അവന്റെ അബോധമനസ്സിനെ ഭയപ്പെടുത്താന്‍ പഠിപ്പിച്ചത് 'സൈക്കോ' എന്ന ഈ ഒറ്റ ചിത്രമാണ്; അതുകൊണ്ട് തന്നെയാണ് ലോകസിനിമയുടെ ചരിത്രം സൈക്കോയ്ക്ക് മുമ്പും സൈക്കോയ്ക്ക് ശേഷവും' എന്ന് ഇന്നും രേഖപ്പെടുത്തപ്പെടുന്നത്.

Summary

Even after 66 years, Alfred Hitchcock's Psycho continues to terrify audiences purely through the brilliance of its filmmaking, despite being made in an era without modern technology. The film's iconic shower scene remains a masterclass in cinematic illusion, using editing, camera angles, and suspense to create fear that still captivates viewers today.

Madism Digital
madismdigital.com