മലയാള സിനിമയിലേക്ക് വീണ്ടുമൊരു 'ഒടിയൻ' കൂടി എത്തുകയാണ്. പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ പൃഥ്വിരാജാണ് നായകനായി എത്തുന്നത്. മോഹൻലാൽ നായകനായ പഴയ ഒടിയൻ സിനിമയിലെ നായികയായിരുന്ന മഞ്ജു വാര്യർ തന്നെയാണ് പുതിയ ചിത്രത്തിലും നായികാ വേഷം കൈകാര്യം ചെയ്യുന്നത്. ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം.
'ഭൂതകാലം', 'റെഡ് റെയ്ൻ' തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ പ്രമുഖ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും സംയുക്തമായിട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഒരു പേരിനപ്പുറം മറ്റൊരു ‘ഒടിയൻ’
മലയാള സിനിമയിൽ മുൻപും ഒടിയൻ എന്ന പേരിൽ ഒരു സിനിമ എത്തിയിട്ടുണ്ടെങ്കിലും, രാഹുൽ സദാശിവന്റെ പുതിയ ചിത്രം അതിന്റെ തുടർച്ചയല്ല. കേരളത്തിന്റെ നാടോടി വിശ്വാസങ്ങളിലും പുരാണസമാനമായ കഥകളിലും നിലനിന്നിരുന്ന ഒടിയൻ സങ്കൽപ്പത്തെ പുതിയൊരു സിനിമാറ്റിക് ലോകത്തിൽ അവതരിപ്പിക്കുകയാണ് ചിത്രം.
'സത്യവും മായയും തമ്മിലുള്ള യുദ്ധം' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ്‌ലൈൻ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ വളരെ ചെറുതാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 19-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലവും നാടോടി വിശ്വാസങ്ങളും സിനിമയുടെ ലോകത്തിന് പ്രചോദനമാകുന്നുണ്ട്.
രാഹുൽ സദാശിവന്റെ അടുത്ത പരീക്ഷണം
‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഇറേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തരീക്ഷത്തെയും ഭയത്തെയും മനഃശാസ്ത്രപരമായ സംഘർഷങ്ങളെയും സിനിമയുടെ പ്രധാന ഘടകങ്ങളാക്കിയ സംവിധായകനാണ് രാഹുൽ സദാശിവൻ. അതുകൊണ്ടുതന്നെ ‘ഒടിയൻ’ ഒരു സാധാരണ മിത്തോളജിക്കൽ കഥയായി മാറുമോ എന്നതിലുപരി, കേരളത്തിന്റെ നാടോടി ലോകത്തെ രാഹുൽ സദാശിവൻ എങ്ങനെയാണ് തന്റെ സിനിമാഭാഷയിലേക്ക് മാറ്റുന്നത് എന്നതാണ് സിനിമാപ്രേമികളുടെ പ്രധാന കൗതുകം.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രാഹുൽ സദാശിവൻ തന്നെയാണ് നിർവഹിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. അതേസമയം, സിനിമയുടെ കേന്ദ്രബിന്ദു കേരളത്തിന്റെ സ്വന്തം മിത്തും നാടോടി വിശ്വാസങ്ങളുമാണ് എന്നതാണ് ശ്രദ്ധേയം. പ്രാദേശികമായ ഒരു കഥയെ വലിയ ക്യാൻവാസിൽ അവതരിപ്പിക്കുമ്പോഴും അതിന്റെ സാംസ്കാരിക വേരുകൾ കൈവിടാതിരിക്കുക എന്ന വെല്ലുവിളിയാണ് രാഹുൽ സദാശിവന് മുന്നിലുള്ളത്.
മലയാളത്തിൽ ഒരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. അതേസമയം, സിനിമയുടെ കേന്ദ്രബിന്ദു കേരളത്തിന്റെ സ്വന്തം മിത്തും നാടോടി വിശ്വാസങ്ങളുമാണ് എന്നതാണ് ശ്രദ്ധേയം. പ്രാദേശികമായ ഒരു കഥയെ വലിയ ക്യാൻവാസിൽ അവതരിപ്പിക്കുമ്പോഴും അതിന്റെ സാംസ്കാരിക വേരുകൾ കൈവിടാതിരിക്കുക എന്ന വെല്ലുവിളിയാണ് രാഹുൽ സദാശിവന് മുന്നിലുള്ളത്.
‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ ഒരു സിനിമയുടെ പൂജയോടെ മാത്രമല്ല, മലയാള സിനിമയിലെ കൗതുകകരമായ ഒരു പുതിയ കൂട്ടുകെട്ടിന്റെ തുടക്കത്തോടെയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. എമ്പുരാൻ, ലൂസിഫർ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും മഞ്ജുവും ഒന്നിക്കുന്ന ചിത്രമായിരിക്കും ഒടിയൻ.
Prithviraj Sukumaran and Manju Warrier reunite for Odiyan: The Age of Illusion, directed by Rahul Sadasivan. Inspired by Kerala’s folklore and 19th-century cultural landscape, the film explores truth and illusion. Backed by Dharma Productions and Prithviraj Productions, the project marks Dharma Productions’ Malayalam cinema debut.