മൈസൂരിലെ ചരിത്രപ്രസിദ്ധമായ അലോക പാലസിൽ നടന്ന പൂജാ ചടങ്ങോടെ ഷറഫുദ്ദീനും അലൻ ബിൻ സിറാജും ഒന്നിക്കുന്ന കുടുംബചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. നിർമാതാവ് ടിപ്പു ഷാൻ വി.ഇ ആദ്യദീപം തെളിച്ചു. സംവിധായകന്റെ മാതാവ് ഷൈലജ സുനിൽകുമാർ സ്വിച്ച്ഓണ്‍ നിർവഹിച്ചപ്പോൾ ഷറഫുദ്ദീൻ ആദ്യ ക്ലാപ്പ് നൽകി. ടിപ്പു ഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ ‘കോളേജ് മുക്ക്’ എന്ന ഹ്രസ്വചിത്രത്തിലൂടെ പരിചിതനായ സംവിധായകനാണ് ജിതേഷ് എസ്. റാം. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കോമഡി എന്റർടെയ്‌നറായാണ് പുതിയ ചിത്രം ഒരുക്കുന്നത്. സിനിമയുടെ പേരും മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങളും വൈകാതെ പ്രഖ്യാപിക്കും. വൈശാഖ് സി. വടക്കേവീടാണ് പ്രോജക്ട് ഡിസൈനർ. പ്രണവ് പറശ്ശിനി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഷിബു സി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് പി.ആർ.ഒമാർ.
Indian Cinema Company has officially launched its third production with a pooja ceremony at Mysore’s historic Aloka Palace. Directed by Jithesh S. Ram, the untitled family comedy entertainer stars Sharafudheen and Alan Bin Siraj. Produced by Tippu Shan V.E. and Shiyas Hassan, further cast and crew details will follow soon.