തമിഴ് ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയില് ആശുപത്രിയില് ചികില്സയിലിരിക്കെയാണ് അന്ത്യം. സംഗീതം നല്കിയത് ദേവയാണ്. തമിഴ് സിനിമയില് 'തേനിസൈ തെന്ട്രല്' എന്ന വിശേഷണത്തില് അറിയപ്പെടുന്ന ദേവ നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിലൂടെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങള്ക്ക് സംഗീതം നല്കി. രജനീകാന്തിനെ സൂപ്പര്സ്റ്റാര് പദവിയിലേയ്ക്ക് ഉയര്ത്തിയ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളായ 'ബാഷ', 'അണ്ണാമലൈ' തുടങ്ങിയ സിനിമകള്ക്ക് ദേവയാണ് സംഗീതം നല്കിയത്.
1950 നവംബര് 20-ന് ദേവനേശന് ചൊക്കലിംഗം എന്ന പേരില് ജനിച്ച ദേവ, തമിഴ് സിനിമയിലെ എക്കാലത്തെയും പ്രമുഖ സംഗീത സംവിധായകരില് ഒരാളാണ്. നാടോടി ശൈലിയിലുള്ള സംഗീതം അവതരിപ്പിച്ച് സിനിമാ പ്രവേശനം നടത്തിയ ദേവ, 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലുമാണ് തമിഴ് സിനിമയില് തന്റേതായ ഇടം നേടിയെടുക്കുന്നത്. പ്രമുഖ സംവിധായകര്ക്കും നടന്മാര്ക്കും അദ്ദേഹം നിരവധി മികച്ച സൗണ്ട് ട്രാക്കുകള് സമ്മാനിച്ചു. സംഗീതം നല്കിയ ആസൈ, കാതല് കോട്ടൈ, നേര്ക്കു നേര്, നിനൈത്തേന് വന്തായ്, പ്രിയമുടന്, വാലി, ഖുശി എന്നീ സിനിമകളിലെ പാട്ടുകള് ഇന്നും ട്രെന്ഡിംഗ് ആണ്.
ചെന്നൈയുടെ ഗാനാ പാരമ്പര്യത്തിന്റെ താളങ്ങള് മുഖ്യധാരാ തമിഴ് ചലച്ചിത്ര സംഗീതത്തിലേക്ക് കൊണ്ടുവന്നതിനാണ് അദ്ദേഹം പ്രത്യേകമായി അംഗീകരിക്കപ്പെട്ടത്. നാടോടി സ്വാധീനമുള്ള ഈരടികള് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. ഇതോടൊപ്പം ഹിറ്റ് റൊമാന്റിക് മെലഡികളും ഭക്തിഗാനങ്ങളും അദ്ദേഹം ഒരുക്കി വിവിധ വിഭാഗങ്ങളിലെ തന്റെ വൈവിധ്യം തെളിയിക്കുകയും ചെയ്തു. തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി പുരസ്കാരം ഉള്പ്പെടെ നിരവധി അംഗീകാരങ്ങള് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്ഡും അദ്ദേഹത്തിനെ തേടിയെത്തി.
ദേവയുടെ സംഗീത പാരമ്പര്യം അദ്ദേഹത്തിന്റെ അടുത്ത തലമുറയിലേയ്ക്കും കൈമാറപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന് ശ്രീകാന്ത് ദേവ ചലച്ചിത്ര സംഗീത സംവിധായകനാണ്. കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്മാരായ സബേഷ്, മുരളി എന്നിവരും ചലച്ചിത്ര സംഗീത രംഗത്ത് പ്രവര്ത്തിച്ചിട്ടുണ്ട്.
Veteran Tamil film music composer and playback singer Deva has died at the age of 75 while undergoing treatment at a hospital in Chennai. Popularly known as Thenisai Thendral, Deva enjoyed a career spanning more than four decades and composed music for over 400 films across Tamil, Telugu, Kannada and Malayalam cinema. He is best known for his memorable soundtracks for Rajinikanth-starrers such as Baashha and Annamalai, which became major hits.