പ്രശസ്ത പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നു. ജൂലൈ 3-ന് ന്യൂയോർക്കിലെ വിഖ്യാതമായ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ചാണ് ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് മുന്നോടിയായി ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ സുരക്ഷ ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ജൂലൈ 3-നാണ് ഈ പ്രശസ്ത വേദിയിൽ വെച്ച് ഇരുവരുടെയും വിവാഹം നടക്കാൻ പോകുന്നത് എന്നാണ് സൂചന.
വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വേദിക്കരികിൽ നിരവധി നാഷണൽ ഗാർഡ് അംഗങ്ങൾ എത്തിയെന്നും, വിവാഹ ഒരുക്കങ്ങൾക്കായി ചുറ്റുമുള്ള റോഡുകൾ അടച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊലീസും (NYPD) നാഷണൽ ഗാർഡും സംയുക്തമായി യോഗം ചേർന്നതും ഈ വിവാഹത്തിനായുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണെന്ന് വാർത്തകൾ പരന്നു.
എന്നാൽ, ഈ സുരക്ഷാ ക്രമീകരണങ്ങൾക്ക് വിവാഹവുമായി യാതൊരു ബന്ധവുമില്ലെന്ന് നാഷണൽ ഗാർഡ് വക്താവ് വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിൽ ദിവസേന ആയിരത്തോളം നാഷണൽ ഗാർഡ് അംഗങ്ങൾ ഡ്യൂട്ടിയിലുണ്ടാകാറുണ്ടെന്നും മാഡിസൺ സ്ക്വയർ ഗാർഡന് സമീപമുള്ള പെൻ സ്റ്റേഷൻ, ഗ്രാൻഡ് സെൻട്രൽ ടെർമിനൽ തുടങ്ങിയ പ്രധാന ഗതാഗത കേന്ദ്രങ്ങളിലെ പതിവ് പരിശോധനയുടെ ഭാഗമാണിതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം, കനത്ത സുരക്ഷാ വലയത്തിലാകും ജൂലൈ 3-ലെ വിവാഹ ചടങ്ങുകൾ നടക്കുകയെന്നാണ് വിവരം. ആയിരത്തോളം അതിഥികൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അതിഥികൾക്ക് നോൺ-ഡിസ്ക്ലോഷർ അഗ്രിമെന്റുകൾ നൽകിയിട്ടുണ്ടെന്നും, വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ഡിജിറ്റൽ വാട്ടർമാർക്കുള്ള പ്രത്യേക ക്ഷണക്കത്തുകളാണ് ഉപയോഗിക്കുന്നതെന്നും വിവരമുണ്ട്.
2023-ലാണ് ടെയ്‌ലറും ട്രാവിസും ഡേറ്റിംഗ് ആരംഭിക്കുന്നത്. ആ വർഷം സെപ്റ്റംബറിൽ കൻസാസ് സിറ്റി ചീഫ്സിന്റെ മത്സരം കാണാൻ ടെയ്‌ലർ എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറംലോകം അറിയുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവരുടെ നിശ്ചയവും കഴിഞ്ഞിരുന്നു.
Rumors surrounding the wedding of Taylor Swift and Travis Kelce have intensified after videos showed National Guard personnel near Madison Square Garden. However, officials have stated that the deployment is part of routine security operations and is not directly connected to the couple's reported wedding plans