Madism Entertainments

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയിട്ടും 'പേട്രിയറ്റ്' വീണു; തൊട്ടില്ല ആ മാജിക് നമ്പർ !

റിലീസ് ചെയ്തു 14-ാം ദിവസമായ വ്യാഴാഴ്ച ഇന്ത്യൻ ബോക്‌സ്ഓഫീസിലെ ട്രാക്ക്ഡ് കളക്ഷൻ 8.95 ലക്ഷം മാത്രം

Milan George

മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പേട്രിയറ്റ്' ബോക്‌സ്ഓഫീസിൽ വീണു. റിലീസ് ചെയ്തു 14-ാം ദിവസമായ ഇന്ന് ഇന്ത്യൻ ബോക്‌സ്ഓഫീസിലെ ട്രാക്ക്ഡ് കളക്ഷൻ 8.95 ലക്ഷം മാത്രം. സൂപ്പർതാര ചിത്രം ബോക്‌സ്ഓഫീസിൽ പരാജയം രുചിക്കുമെന്ന് ഇതോടെ ഉറപ്പായി.

11.4 ശതമാനം മാത്രമാണ് ഇന്നത്തെ ഒക്യുപ്പെൻസി. 87 നഗരങ്ങളിലായി 237 ഷോകൾ കളിക്കുന്നുണ്ടെങ്കിലും ഒരെണ്ണം പോലും ഹൗസ്ഫുൾ ഷോ കളിക്കുന്നില്ലെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ ട്രാക്ക്ഡ് കളക്ഷൻ 32.06 കോടിയായി. ഓവർസീസ് കളക്ഷൻ ഇതുവരെ 42 കോടി കടന്നു. ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 80 കോടിയിലേക്ക് അടുക്കുന്നു. നിലവിലെ സ്ഥിതി വെച്ച് 80-85 കോടിക്കുള്ളിൽ പേട്രിയറ്റിന്റെ ബോക്‌സ്ഓഫീസ് പ്രകടനം അവസാനിക്കും.

മമ്മൂട്ടിയുടെ ആദ്യത്തെ നൂറ് കോടിക്കായി ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പായി. മമ്മൂട്ടി ചിത്രങ്ങൾ 80-90 കോടിയിൽ കളക്ഷൻ അവസാനിപ്പിക്കുന്നത് തുടർക്കഥയാകുകയാണ്. വൻ മുതൽമുടക്കിലാണ് പേട്രിയറ്റ് ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 125 കോടിയാണ് ചെലവ്. ആന്റോ ജോസഫ് ആണ് നിർമാണം.

അതേസമയം ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 100 കോടി കടക്കും.

English summary:

Patriot, starring Mammootty and Mohanlal, is struggling at the box office despite huge expectations. The film has earned around ₹80 crore worldwide so far but is unlikely to cross the ₹100 crore mark theatrically. Reports say the movie was made on a ₹125 crore budget, though strong OTT rights sales may help recover losses. Occupancy rates have also dropped significantly in its second week. Despite the underperformance in theatres, overall business is expected to improve due to non-theatrical revenues.