ഷണ്മുഖനെ കടത്തിവെട്ടി ജോർജുകുട്ടി; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് മൂന്ന് കോടി കടന്ന് 'ദൃശ്യം 3'

മോഹൻലാൽ മാജിക് വീണ്ടും; കേരള പ്രീ സെയിലിൽ റെക്കോർഡിട്ട് ദൃശ്യം 3
ഷണ്മുഖനെ കടത്തിവെട്ടി ജോർജുകുട്ടി; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് മൂന്ന് കോടി കടന്ന് 'ദൃശ്യം 3'
Published on

റിലീസിന് മുമ്പേ തന്നെ റെക്കോർഡ് നേട്ടവുമായി മുന്നേറുകയാണ് ദൃശ്യം 3. കേരള പ്രീ സെയിൽ കളക്ഷനിൽ മാത്രം ചിത്രം മൂന്ന് കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. ഇതോടെ മോഹൻലാൽ ചിത്രങ്ങളിലെ ഏറ്റവും ഉയർന്ന പ്രീ സെയിൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ദൃശ്യം 3 മൂന്നാം സ്ഥാനത്തെത്തി. എമ്പുരാനും മലൈക്കോട്ടൈ വാലിബനും മാത്രമാണ് നിലവിൽ ദൃശ്യം 3ന് മുന്നിലുള്ളത്. തുടരും ഉൾപ്പെടെയുള്ള ചിത്രങ്ങളെയാണ് ദൃശ്യം 3 മറികടന്നിരിക്കുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രീ സെയിൽ കളക്ഷൻ നേടിയ മോഹൻലാൽ ചിത്രങ്ങളിൽ 12.4 കോടി നേടിയ എമ്പുരാനാണ് ഒന്നാമത്. 3.80 കോടി നേടിയ മലൈക്കോട്ടൈ വാലിബൻ രണ്ടാം സ്ഥാനത്തും മൂന്ന് കോടി നേടിയ ദൃശ്യം 3 മൂന്നാം സ്ഥാനത്തുമാണ്. 2.3 കോടി നേടിയ തുടരും നാലാം സ്ഥാനത്തും 1.98 കോടി നേടിയ മരക്കാർ അഞ്ചാം സ്ഥാനത്തുമുണ്ട്. ഹൃദയപൂർവവും ബറോസും 1.60 കോടി വീതം നേടിയപ്പോൾ, നേര് 1.02 കോടിയും ആറാട്ട് ഒരു കോടിയും മോൺസ്റ്റർ 0.84 കോടിയും നേടി പട്ടികയിൽ ഇടം നേടി.

ഷണ്മുഖനെ കടത്തിവെട്ടി ജോർജുകുട്ടി; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് മൂന്ന് കോടി കടന്ന് 'ദൃശ്യം 3'
ജോർജുകുട്ടിയുടെ കരുനീക്കങ്ങള്‍ തടവറയ്ക്കുള്ളില്‍നിന്നോ?; മൂന്നാം ഭാഗത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ട്വിസ്റ്റുകളല്ല, മറ്റൊന്ന്!

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് ദൃശ്യം 3. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും വലിയ ശ്രദ്ധ നേടിയിരുന്നു. ആകാംക്ഷയും ത്രില്ലും നിറച്ച രംഗങ്ങളും സംഭാഷണങ്ങളുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. മൂന്നാം ഭാഗവും ശക്തമായ തിയറ്റർ അനുഭവമായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകിയത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിലെത്തും. ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വമ്പൻ വിജയവും പ്രേക്ഷകരിൽ സൃഷ്ടിച്ച ആവേശവുമാണ് മൂന്നാം ഭാഗത്തിനുള്ള പ്രതീക്ഷ ഉയർത്തുന്നത്. കുടുംബത്തിലേക്ക് ക്ഷണിക്കാതെയെത്തിയ അതിഥിയെ ചുറ്റിപ്പറ്റിയുണ്ടായ സംഭവങ്ങൾക്ക് ശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും പ്രതിസന്ധിയിലാകുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ജോർജുകുട്ടിയുടെ ബുദ്ധി വീണ്ടും കുടുംബത്തെ രക്ഷിക്കുമോയെന്ന ചോദ്യവും സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ പ്രധാനമാണ്.

ഷണ്മുഖനെ കടത്തിവെട്ടി ജോർജുകുട്ടി; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് മൂന്ന് കോടി കടന്ന് 'ദൃശ്യം 3'
'നെഗറ്റീവ് കമന്റുകൾ തന്നെയാണ് എന്റെ നിലനിൽപ്പ്'; വിമർശനങ്ങൾക്ക് മറുപടിയുമായി അന്ന രാജൻ

മൂന്നാം ഭാഗം കൂടുതൽ വൈകാരികത നിറഞ്ഞതായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. ജോർജുകുട്ടിയുടെ ഭയവും മാനസിക സമ്മർദ്ദവും സിനിമയിൽ പ്രധാന ഘടകങ്ങളാകുമെന്നും ട്രെയിലർ വ്യക്തമാക്കുന്നു. ദൃശ്യം 3യ്ക്ക് യു/എ 13 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആദ്യം ഏപ്രിൽ 2ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ഷണ്മുഖനെ കടത്തിവെട്ടി ജോർജുകുട്ടി; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് മൂന്ന് കോടി കടന്ന് 'ദൃശ്യം 3'
'ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയാതെ പോയ നിമിഷം'; അഹങ്കാരവും താരപദവിയും നിഷ്പ്രഭമായ അപൂർവ്വ ജീവിതാനുഭവം പങ്കുവെച്ച് രജനീകാന്ത്

അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം പതിപ്പിന്റെ ആഗോള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ബോളിവുഡിലെ പ്രമുഖ നിർമാണ സ്ഥാപനമായ പെൻ സ്റ്റുഡിയോസും പദ്ധതിയുമായി സഹകരിക്കുന്നുവെന്നാണ് വിവരം.

English Summary: Drishyam 3 starring Mohanlal has crossed ₹3 crore in Kerala pre-sales even before release, becoming the third highest pre-sale grosser among Mohanlal films after L2: Empuraan and Malaikottai Vaaliban. Directed by Jeethu Joseph, the thriller is set for release on May 21 and has generated huge anticipation through its emotional and suspense-filled trailer.

Madism Digital
madismdigital.com