യൂറോപ്പിൽ ഈ വർഷം ചൂടുമായി ബന്ധപ്പെട്ടുള്ള പ്രത്യാഘാതങ്ങളിൽ മരിച്ചത് 50,000 ആളുകളെന്ന് റിപ്പോർട്ട്. ജൂൺ-ഓഗസ്റ്റ് കാലയളവിൽ മരിച്ചവരിൽ മൂന്നിലൊന്ന് ആളുകളുടെയും മരണകാരണം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉഷ്ണതരംഗമാണ്.
ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലാണ് ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലായി സംഭവിച്ചത്. പഠനത്തിൽ ഉൾപ്പെടുത്തിയ നഗരങ്ങളിലെ കണക്കുകൾ പ്രകാരം ഇറ്റലിയിൽ 13,300 മരണങ്ങളും ഫ്രാൻസിൽ 7,300 മരണങ്ങളും സ്പെയിനിൽ 6,800 മരണങ്ങളും ജർമനിയിൽ 6,300 മരണങ്ങളും ബ്രിട്ടനിൽ 4,400 മരണങ്ങളും ചൂടുമായി ബന്ധപ്പെട്ടുണ്ടായി.
ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെയും ഗവേഷകർ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ നേച്ചർ ഹെൽത്ത് ശാസ്ത്ര ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 2022-ലെ വേനൽക്കാലത്ത് രേഖപ്പെടുത്തിയ ചൂടുമായി ബന്ധപ്പെട്ട ഏകദേശം 29,480 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2026-ലെ കണക്ക് 71 ശതമാനം കൂടുതലാണ്. 2000-നുശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
2026 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട് 50,391 മരണങ്ങൾ സംഭവിച്ചതായാണ് ഗവേഷകരുടെ കണക്ക്. ഇതിൽ 32,619 മരണങ്ങൾക്കും വർധിച്ച ചൂട് കാരണമായെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മനുഷ്യർ തന്നെയാണ് ഈ വ്യതിയാനത്തിന് കാരണമെന്നും പഠനറിപ്പോർട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെയും അപേക്ഷിച്ച് ഏകദേശം ഇരട്ടി ആളുകളാണ് ഈ വർഷം മരണപ്പെട്ടത്.
കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ച മരണങ്ങളുടെ പങ്ക് നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകദേശം 40 ശതമാനമായിരുന്നത് ഈ വേനൽക്കാലത്ത് 65 ശതമാനമായി ഉയർന്നതായി പഠനം കണ്ടെത്തി.
മാൾട്ട, ഇറ്റലി, ഹംഗറി എന്നിവിടങ്ങളിലാണ് ആളുകൾ ഏറ്റവും ഉയർന്ന നിരക്കിൽ ചൂടുകാറ്റ് മൂലം മരണപ്പെട്ടത്. അതേസമയം ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, യുകെ എന്നിവിടങ്ങളിലാണ് മൊത്തത്തിലുള്ള മരണസംഖ്യ ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത്. പക്ഷാഘാതം വന്നയാളെയോ ശ്വാസകോശ കാൻസർ രോഗിയെയോ അവരുടെ പരിധി വിട്ട് മരണത്തിലേക്ക് തള്ളിവിട്ട അപകടകരമായ താപനില പോലുള്ള കാരണങ്ങൾ മരണ സർട്ടിഫിക്കറ്റുകളിൽ വളരെ അപൂർവ്വമായി മാത്രമാണ് രേഖപ്പെടുത്താറുള്ളത്.
യുകെയിൽ ഈ വേനൽക്കാലത്ത് ചൂടുകാറ്റേറ്റ് 4,354 മരണങ്ങൾ നടന്നതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ ആഘാതമേറ്റ നാപ്ലെസ് നഗരത്തിൽ, പത്ത് ലക്ഷത്തിൽ 815 പേർ വീതം ചൂട് മൂലം മരണപ്പെട്ടതായി പഠനം വ്യക്തമാക്കുന്നു. ആശുപത്രിയിൽ അത്യാഹിത വിഭാഗം സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ചൂട് കാരണം കൂടുതൽ വഷളായ ആരോഗ്യ പ്രശ്നങ്ങളുടെ സങ്കീർണ്ണതയാണ് ഈ കാലയളവിന്റെ "പ്രധാന പ്രത്യേകത". കൂടാതെ ഏകാന്തതയും ദാരിദ്ര്യവും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു.
പഠനമനുസരിച്ച്, മരണപ്പെട്ടവരിൽ പകുതിയോളം പേരും 85 വയസ്സിന് മുകളിലുള്ളവരാണ്. എന്നാൽ ചെറുപ്പക്കാർ ഇതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരായിരുന്നില്ല; 20 നും 44 നും ഇടയിൽ പ്രായമുള്ള 833 പേരും ചൂട് മൂലം മരണപ്പെട്ടതായി കരുതപ്പെടുന്നു. യൂറോപ്യൻ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം വരുന്ന ഈ മരണസംഖ്യ പഠനവിധേയമാക്കിയ നഗരങ്ങളിലേത് മാത്രമാണ് എന്നിടത്താണ് പ്രശ്നത്തിന്റെ ഗൌരവമിരിക്കുന്നത്.
Around 50,000 people died due to heatwaves in Europe this year, according to a report. Climate change was responsible for one-third of the deaths recorded between June and August. Italy, France, Spain, Germany and the UK reported the highest numbers of heat-related deaths. According to data from the cities included in the study, heat-related deaths numbered 13,300 in Italy, 7,300 in France, 6,800 in Spain, 6,300 in Germany and 4,400 in the UK