Environment

വരുന്നൂ, 'ഗോഡ്‌സില' എൽ നിനോ! ശീതകാലം ഉണ്ടാവുമോ എന്ന് തന്നെ സംശയം, ഇന്ത്യയിൽ ഡെങ്കിയും കൂടാം

2027 ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന 'എൽ നിനോ' ആണ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നത്

Madism Desk

കടുത്ത ചൂടിൽ ഉരുകുകയാണ് സംസ്ഥാനം. റെക്കോർഡ് താപനിലയാണ് രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ ഈ ചൂടൊന്നും ഒന്നുമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭൂമി വരണ്ടുണങ്ങാൻ സാധ്യതയേറിയ ഗോഡ്‌സില്ല എൽ നിനോ, പസഫിക് സമുദ്രത്തിന് മുകളിൽ ശക്തിപ്രാപിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകുകയാണ് കാലാവസ്ഥാ ഏജൻസികൾ.

2027 ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന 'എൽ നിനോ' ആണ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നത്. ഇന്ത്യയുടെ ശീതകാലത്തെയും, മഴയെയും, ജലലഭ്യതയെയും കാർഷികവിളകളുടെ ഉത്പാദനത്തെയും വായു ഗുണനിലവാരത്തെയുമൊക്കെ ഈ എൽ നിനോ കാര്യമായി തന്നെ ബാധിക്കും. ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ 2023 ജൂലൈയിലേതിന് സമാനമായ സാഹചര്യമായിരുന്നു ആഗോളതലത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ശരാശരിയേക്കാൾ കൂടി, 1.65 ഡിഗ്രി സെൽഷ്യസിൽ ആഗോള താപനിലയെത്തിയിരുന്നു.

എൽ നിനോ ശക്തിപ്പെടുന്നതിനനുസരിച്ച്, ലോകമെമ്പാടും കടുത്ത ചൂട്, വരൾച്ച, പ്രളയം എന്നിവയുടെ പ്രത്യാഘാതങ്ങൾ വർദ്ധിക്കുമെന്ന് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കാം. സെപ്റ്റംബർ 9ലെ കണക്കനുസരിച്ച് രാജ്യത്ത് ലഭിച്ച മഴ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 15% കുറവാണ്. മാത്രമല്ല, ജലാശയങ്ങളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ താഴെയുമാണ്.

തുടർന്നുണ്ടാകുന്ന, ചൂടുകൂടിയതും അസ്ഥിരവുമായ ശൈത്യകാലം, ഗോതമ്പ് ധാന്യങ്ങൾ വിളയുന്ന നിർണായക ഘട്ടത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെ, കാലവർഷത്തിനു ശേഷമുള്ള വരണ്ട കാലാവസ്ഥ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലുടനീളം ശൈത്യകാലത്തെ വായുമലിനീകരണം വർധിപ്പിക്കുകയും ചെയ്യും.

ഐഎസ്ആർഒയുടെ ഓഷ്യൻസാറ്റ് 3 എന്ന ഉപഗ്രഹം, പസഫിക് സമുദ്രത്തിന് പുറത്ത് ക്ലോറോഫിൽ എയുടെ അളവിൽ വലിയ കുറവുണ്ടായതായി ജൂണിൽ കണ്ടെത്തിയിരുന്നു. ഇത് സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ പ്രധാന അടിത്തറയായ ഫൈറ്റോപ്ലാങ്ക്ടണുകളുട സാന്നിധ്യത്തിലുണ്ടായ മാറ്റങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. 2024,2025 വർഷങ്ങളിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഉപരിതലത്തിലെ കാറ്റിന്ർറെ ഗതിയിൽ കാര്യമായ മാറ്റവും വ്യക്തമായി.

എൽനിനോ പൂർണമായി രൂപപ്പെടുന്നതിന് മുമ്പ് തന്നെയാണ്, സമുദ്രജീവികളുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ താപനിലയിൽ ഗണ്യമായ വർധനവുണ്ടായിരിക്കുന്നത്. സമുദ്രങ്ങളിലും ജലാശയങ്ങളിലും കാണപ്പെടുന്ന സൂക്ഷ്മ സസ്യങ്ങളായ ‘ഫൈറ്റോപ്ലാങ്ക്ടണുകൾ’ പ്രകാശസംശ്ലേഷണത്തിലൂടെ സ്വന്തമായി ഭക്ഷണം നിർമിക്കാൻ സഹായിക്കുന്ന പച്ച വർണവസ്തുവാണ് ക്ലോറോഫിൽ-എ. ഇതാണ് സമുദ്രത്തിലെ ആഹാരശൃംഖലയുടെ പ്രധാന അടിത്തറ.

എൽ നിനോ സമയത്ത്, കാറ്റുകളുടെ ശക്തി കുറയുന്നതും തെർമോക്ലൈനിന്റെ ആഴം കൂടുന്നതും സമുദ്രജലത്തിന്റെ താഴെനിന്നുള്ള ഉയർന്നു വരവിനെ (അപ്‌വെല്ലിംഗ്) തടസ്സപ്പെടുത്തിയേക്കാം. ഇതുമൂലം സൂര്യപ്രകാശം ലഭിക്കുന്ന ഉപരിതല ജലത്തിലേക്ക് പോഷകങ്ങൾ എത്തുന്നത് കുറയുകയും, ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളർച്ച മന്ദഗതിയിലാവുകയും ചെയ്യുന്നു. ഇത് ക്ലോറോഫിൽ-എ യുടെ അളവിൽ കുറവു വരുത്താൻ കാരണമാകുന്നു.

ബഹിരാകാശത്തുനിന്ന് കണ്ടെത്തിയ ഈ മാറ്റം വെറുമൊരു സമുദ്രത്തിന്റെ നിറംമാറ്റം മാത്രമല്ല. പസഫിക് സമുദ്രത്തിൽ സംഭവിക്കുന്ന വലിയൊരു ഭൗതിക-ജൈവ വ്യതിയാനത്തിന്റെ സൂചനയാണത്.

അതേസമയം, ഈ ഗോഡ്‌സില എൽനിനോ ഇന്ത്യയിൽ ഡെങ്കിപ്പനിയിൽ വർധനവുണ്ടാക്കിയേക്കാം എന്നും മുന്നറിയിപ്പുണ്ട്. അന്തരീക്ഷ താപനില വർധിക്കുന്നത് ഈഡിസ് ഈജിപ്റ്റി കൊതുകുകൾക്കുള്ളിൽ ഡെങ്കി വൈറസ് പെരുകുന്നതിന്റെ വേഗത കൂട്ടും.. ഒപ്പം, ക്രമം തെറ്റിയെത്തുന്ന മഴ നഗരങ്ങളിലെ ഓടകളിലും നിർമ്മാണ സ്ഥലങ്ങളിലും എയർ കൂളറുകളിലും വീടുകളിലെ ജലസംഭരണികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ഉറവിടങ്ങൾ സൃഷ്ടിക്കുകയും, ഇത് കൊതുകുകൾക്ക് മുട്ടയിട്ടു പെരുകാൻ അനുയോജ്യമായ സാഹചര്യമൊരുക്കുകയും ചെയ്യുന്നു.

മൺസൂണിന്റെ അവസാന മാസങ്ങളിൽ ഉണ്ടാകുന്ന വരണ്ട അന്തരീക്ഷവും സാധാരണയിലധികം ഉയർന്ന ചൂടും നിർജ്ജലീകരണം സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്.

The state is sweltering under intense heat, with record temperatures being reported across several parts of the country. But reports suggest that this heat may be nothing compared to what lies ahead. Weather agencies are warning that a potentially devastating “Godzilla El Niño,” capable of leaving the Earth parched, is gaining strength over the Pacific Ocean.