Explainer

അഭിജീത്ത് ദീപ്‌കെയെകൊണ്ട് ഒപ്പുവെപ്പിച്ച പീസ് ബോണ്ട് എന്താണ്?; എന്താണ് നിയമം പറയുന്നത്?

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 170 പ്രകാരം, ജാമ്യം ലഭിക്കാത്ത ഒരു കുറ്റകൃത്യം ചെയ്യാന്‍ പദ്ധതിയിടുന്നതായി അറിഞ്ഞാല്‍ അത് തടയാന്‍ പൊലീസിന് വീണ്ടും കരുതല്‍ അറസ്റ്റ് നടത്താം

Madism Desk

ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നേതാവ് അഭിജീത്ത് ദിപ്‌കെയെ പൊലീസ് കരുതല്‍ തടങ്കലിലാക്കുകയും പീസ് ബോണ്ട് (സമാധാന കരാര്‍) ഒപ്പുവെപ്പിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ആറു ദിവസത്തിനിടയില്‍ രണ്ടു തവണയാണ് ദീപ്‌കെയോട് പീസ് ബോണ്ടില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ വീണ്ടും ബോണ്ട് ഒപ്പുവെക്കേണ്ടി വന്നതിന്റെ നിയമസാധുത എന്താണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഒക്ടോബര്‍ 10-നാണ് ആദ്യം അഭിജീത് ദീപ്‌കെ കരുതല്‍ തടങ്കലിലാക്കിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് 'ക്രമസമാധാന നില തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കില്ല' എന്ന ഉറപ്പിന്മേല്‍ 50,000 രൂപയുടെ വ്യക്തിഗത ബോണ്ട് (പീസ് ബോണ്ട്) ഒപ്പിടുവിച്ച് പൊലീസ് വിട്ടയച്ചു. തുടര്‍ന്ന് അനുമതിയില്ലാതെ ജന്തര്‍ മന്തറില്‍ പ്രവേശിച്ച് ദേശീയ പതാക ഉയര്‍ത്തിയെന്നാരോപിച്ച് അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ മോചനം ആവശ്യപ്പെട്ട് ഒക്ടോബര്‍ 16-ന് നടന്ന പ്രതിഷേധത്തിനിടെ ദീപ്‌കെയെ കസ്റ്റഡിയിലെടുത്തു. മുന്‍പ് നല്‍കിയ സമാധാന ബോണ്ട് ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു കസ്റ്റഡി.

തുടര്‍ന്ന് ഒക്ടോബര്‍ 17-ന് ഡല്‍ഹി കോടതി (സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്) അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും പൊതുസമാധാനം തകര്‍ക്കില്ലെന്ന കര്‍ശന വ്യവസ്ഥകളോടെ വീണ്ടുമൊരു പീസ് ബോണ്ടില്‍ ഒപ്പിടുവിച്ച് മോചിതനാവുകയും ചെയ്തു. എഐഎസ്എ പ്രസിഡന്റ് നേഹ ബോറയ്‌ക്കൊപ്പമാണ് അഭിജീത്ത് ദിപ്‌കെയെ കസ്റ്റഡിയിലെടുത്തത്. 1978-ലെ ഡല്‍ഹി പൊലീസ് നിയമത്തിലെ 65-ാം വകുപ്പ് പ്രകാരമുള്ള കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 17-ന് പുലര്‍ച്ചെ നേഹയെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎന്‍എസ്എസ്) 126, 130 വകുപ്പുകളും, 135(3) വകുപ്പും പ്രകാരം പീസ് ബോണ്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് നേഹയ്ക്ക് നോട്ടീസ് നല്‍കി. അന്വേഷണ കാലയളവില്‍ സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരെയും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നേഹ.

എന്താണ് പീസ് ബോണ്ട്? ഒരെണ്ണം ഒപ്പുവെച്ചൊരാളെ പൊലീസിന് വീണ്ടും അറസ്റ്റ് ചെയ്യാന്‍ കഴിയുമോ? എപ്പോഴാണ് മജിസ്ട്രേറ്റിന് മറ്റൊരു ബോണ്ട് ആവശ്യപ്പെടാന്‍ സാധിക്കുക? അതിനെക്കുറിച്ച് വ്യക്തമായി അറിയാം.

എന്താണ് പീസ് ബോണ്ട്?

ഇന്ത്യന്‍ നിയമവ്യവസ്ഥ (ഭാരതീയ നാഗരിക് സുരക്ഷാ സംഹിത) പ്രകാരം ഒരാള്‍ ഭാവിയില്‍ ക്രമസമാധാന ലംഘനമോ അക്രമങ്ങളോ നടത്താന്‍ സാധ്യതയുണ്ടെന്ന് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാല്‍, ഒരു നിശ്ചിത കാലയളവിലേക്ക് (സാധാരണയായി ഒരു വര്‍ഷം) സമാധാനം പാലിക്കുമെന്ന് ബോണ്ട് എഴുതി വാങ്ങാന്‍ നിയമം അനുവദിക്കുന്നു. ഇത് കുറ്റകൃത്യത്തിന് നല്‍കുന്ന ശിക്ഷയല്ല, മറിച്ച് മുന്‍കരുതല്‍ നടപടിയാണ്. ഈ ബോണ്ട് ലംഘിച്ചാല്‍ വ്യക്തിയെ വീണ്ടും അറസ്റ്റ് ചെയ്യാം.

ഒരു ബോണ്ടില്‍ ഏര്‍പ്പെട്ടയാളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കഴിയുമോ?

ഒരു പീസ് ബോണ്ടില്‍ ഒപ്പുവെച്ചതുകൊണ്ട് മാത്രം ഒരാള്‍ക്ക് തുടര്‍ന്നുള്ള അറസ്റ്റുകളില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം ലഭിക്കില്ല. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 170 പ്രകാരം, ജാമ്യം ലഭിക്കാത്ത ഒരു കുറ്റകൃത്യം ചെയ്യാന്‍ പദ്ധതിയിടുന്നതായി അറിഞ്ഞാല്‍ അത് തടയാന്‍ പൊലീസിന് വീണ്ടും കരുതല്‍ അറസ്റ്റ് നടത്താം. ഇതിനുപുറമെ, സെക്ഷന്‍ 136 പ്രകാരം ഒപ്പുവെച്ച നിലവിലുള്ള ഒരു സമാധാന കരാര്‍ ലംഘിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സെക്ഷന്‍ 141(1)(ബി) വിവരിക്കുന്നുണ്ട്. സെക്ഷന്‍ 136 പ്രകാരമുള്ള ബോണ്ട് ലംഘിക്കപ്പെട്ടതായി മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാല്‍, ബോണ്ട് കാലാവധി തീരുന്നത് വരെ ആ വ്യക്തിയെ തടങ്കലില്‍ വെക്കാന്‍ ഉത്തരവിടാം. ദിപ്‌കെയുടെ കാര്യത്തില്‍, പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ അദ്ദേഹം പാലിച്ചില്ല എന്ന് ആരോപിക്കപ്പെട്ടെങ്കിലും, അത് ആദ്യത്തെ ബോണ്ടിന്റെ ലംഘനമാണോ അതോ പുതിയൊരു സമാധാന ലംഘന സാധ്യതയാണോ എന്ന് വ്യക്തമല്ല.

ദിപ്‌കെയെക്കൊണ്ട് എന്തുകൊണ്ടാണ് മറ്റൊരു ബോണ്ട് ഒപ്പുവെപ്പിച്ചത്?

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 126 പ്രകാരം, ഒരാള്‍ സമാധാനം ലംഘിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് നടപടികള്‍ ആരംഭിക്കാം. തുടര്‍ന്ന്, ഒരു വര്‍ഷത്തില്‍ കവിയാത്ത കാലയളവിലേക്ക് സമാധാനം നിലനിര്‍ത്താന്‍ എന്തുകൊണ്ട് ബോണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടുകൂടാ എന്നതിന് കാരണം കാണിക്കാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാം. ദിപ്‌കെയുടെ കേസില്‍ രണ്ടാമത്തെ ബോണ്ട് ഇത്തരത്തിലുള്ള ഇടക്കാല നടപടിയാണോ അതോ അന്വേഷണത്തിന് ശേഷം ചുമത്തിയതാണോ എന്നത് വ്യക്തമാകണമെങ്കില്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പരിശോധിക്കേണ്ടതുണ്ട്. എന്നിരുന്നാലും മജിസ്ട്രേറ്റിന് സ്വയമേവ അത്തരം ഒരു ബോണ്ട് ചുമത്താന്‍ കഴിയില്ല. ലഭിച്ച വിവരങ്ങള്‍, ആവശ്യപ്പെടുന്ന ബോണ്ട് തുക, അതിന്റെ കാലാവധി, ജാമ്യക്കാരുടെ ആവശ്യകത എന്നിവ വ്യക്തമാക്കുന്ന ഒരു ലിഖിത ഉത്തരവ് സെക്ഷന്‍ 130 പ്രകാരം ആവശ്യമാണ്. ബോണ്ട് ആവശ്യപ്പെടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് സെക്ഷന്‍ 135 വ്യവസ്ഥ ചെയ്യുന്നു.

The detention of Cockroach Janata Party (CJP) leader Abhijeet Deepke in Delhi and the requirement for him to sign a peace bond twice within six days have raised questions about the legality of repeated preventive action by the police. Deepke was first detained on October 10 during protests demanding the resignation of the Chief Election Commissioner. He was released after signing a personal bond of ₹50,000, undertaking not to engage in activities that could disturb public order for one year. On October 16, Deepke was detained again during a protest seeking the release of CJP leaders Ashutosh Ranka and Sourav Das, who had been arrested over allegations of entering Jantar Mantar without permission and raising the national flag. Police reportedly alleged that Deepke had violated the earlier peace bond. On October 17, a Delhi court, through a Special Executive Magistrate, granted him release subject to another peace bond and conditions requiring him to maintain public order.