സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിന്റെ നിലപാടിൽ വിവാദം മുറുകുന്നു. പ്രസ്താവന സ്ത്രീവിരുദ്ധമെന്നും ഈ രാജ്യത്തിനൊരു ഭരണഘടനയുണ്ട് എന്നത് മറക്കരുതെന്നുമാണ് വ്യാപകമായി ഉയരുന്ന വിമർശനം. മന്ത്രി ബിന്ദു കൃഷ്‌ണ, പി കെ ശ്രീമതി എന്നിങ്ങനെ പൊതുപ്രവർത്തകരായ നിരവധി സ്ത്രീകൾ കാന്തപുരത്തിന്റെ പ്രസ്‌താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രി ബിന്ദു കൃഷ്ണയുടെ വാക്കുകൾ:
ലിംഗഭേദമന്യേ എല്ലാ മനുഷ്യരെയും സമന്മാരായി കാണുന്ന, ലിംഗനീതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഒരു ഇരുണ്ട കാലം നമുക്കുണ്ടായിരുന്നു. നമ്മുടെ നവോത്ഥാന നായകന്മാര്‍ ഉള്‍പ്പെടെ നിരന്തരമായ പോരാട്ടം നടത്തിയാണ് സ്ത്രീകള്‍ ഇന്ന് മുഖ്യധാരയിലേക്ക് എത്തിയത്.
നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും വളരെ സമര്‍ഥകളായി, മത്സരപരീക്ഷകള്‍ വിജയിച്ച് അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ മികച്ച ഭരണാധികാരികളായി, തദ്ദേശ സ്ഥാപനങ്ങളിലടക്കം സ്ത്രീകള്‍ കഴിവ് തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നു. നമ്മുടെ രാഷ്ട്രപതി ഒരു വനിതയാണ്. ഇന്ദിരാഗാന്ധി ദീര്‍ഘകാലം നമ്മളെ നയിച്ച നാടാണിത്.
ഈ പ്രകൃതിയില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഈ പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും നേരവകാശികളാണ്. അതുകൊണ്ടു തന്നെ ഇത്തരം സമീപനങ്ങള്‍ കേരളത്തിനും രാജ്യത്തിനും ലോകത്തിനും അനുകരണീയമല്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യനീതിയുള്ള വ്യക്തിത്വങ്ങളാണ്.
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ടു തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണ്. നമ്മുടെ എത്രയെത്ര പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറുന്നു. കേരളത്തിലെ പൊതു സമൂഹം സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നു. കേരളത്തിലെ എത്രയെത്ര തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ ഭരണാധികാരികളായി തിളങ്ങുന്നുണ്ട്. അവരാരും പുറത്തേക്ക് ഇറങ്ങരുതെന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ പൊതു സമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാട് അല്ല.
പി.കെ ശ്രീമതി പറഞ്ഞത്
സിപിഎം നേതാവ് പി കെ ശ്രീമതി രണ്ടു തവണയാണ് കാന്തപുരത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. മതവിശ്വാസം മുൻനിർത്തി സ്ത്രീകളുടെ അവകാശം നിഷേധിക്കാനാവില്ലെന്നായിരുന്നു രണ്ട് തവണയും അവർ ആവർത്തിച്ചത്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആയുധിക കേരളത്തിന് മാപ്പ് നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചിരുന്നു
ശ്രീമതിയുടെ വാക്കുകളിങ്ങനെ:
സ്ത്രീകളെ പൊതുവിടത്തിൽ പ്രദർശിപ്പിക്കരുതെന്നാണ് കാന്തപുരം പറഞ്ഞത്. എനിക്കൊന്നേ ചോദിക്കാനുള്ളൂ... സ്ത്രീ ഇന്ത്യൻ പൌരയല്ലേ? വോട്ട് ചെയ്യുന്നവരാണവർ. അതിനർഥം ഇന്ത്യൻ ഭരണഘടന അവരെ അംഗീകരിക്കുന്നു എന്നാണ്. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ പൌരന്മാർക്ക് ബാധകമാണ്. അത് അംഗീകരിച്ചേ പറ്റൂ. ഭരണഘടന പ്രകാരം ഇന്ത്യയിലെ സ്ത്രീകൾക്ക് മൌലികാവകാശങ്ങളുണ്ട്. അത് മതാചാരം ചൂണ്ടിക്കാട്ടി നിഷേധിക്കാൻ ആർക്കുമാവില്ല. അവരത് ചെയ്യരുത് എന്ന് പറയുമ്പോൾ മിണ്ടാതിരിക്കാൻ ആവില്ല. പെൺകുട്ടികൾ നൃത്തം ചെയ്തതാവാം അദ്ദേഹത്തിനെ അങ്ങിനെയൊരു പരാമർശത്തിന് പ്രേരിപ്പിച്ചത്. പക്ഷേ ഇന്നത്തെ കാലത്ത് ആര് വിചാരിച്ചാലും അതൊന്നും തടയാനാവില്ല. കേരളത്തിലെ എന്നല്ല ലോകത്തിലെ മുഴുവൻ സ്ത്രീകളെയും ആക്ഷേപിക്കുന്ന പരാർശമായിപ്പോയി അത്.
സ്ത്രീകൾ പൊതുരംഗത്തും പൊതുവേദികളിലും ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും, അവർ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുറാൻ പറയുന്നതെന്നുമായിരുന്നു കാന്തപുരത്തിന്ർറെ പ്രസ്താവന. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലാണ് പ്രസ്താവന ഇറക്കിയത്. എന്നാൽ സർക്കുലറിനെതിരെ വ്യാപക വിമർശനമുയർന്നു.
സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്എഫ്‌ഐ വിമര്‍ശിച്ചു. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞത്. സ്ത്രീവിരുദ്ധ നിലപാടുകൾ അംഗീകരിക്കില്ലെന്ന് എ.കെ ബാലനും വ്യക്തമാക്കി.
എന്നാൽ വിവാദം കനത്തപ്പോഴും കാന്തപുരം പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണുണ്ടായത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്‌ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നായിരുന്നു പിന്നീട് വന്ന വിശദീകരണം. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും ആവർത്തിക്കുകയുമുണ്ടായി. ഇതാണിപ്പോൾ പിന്നെയും വലിയ വിവാദം വരുത്തിവച്ചിരിക്കുന്നത്.
Controversy is intensifying over Kanthapuram A.P. Aboobacker Musliyar’s remarks that women should remain at home and focus on domestic life. The statement has drawn widespread criticism as being anti-women, with critics stressing that “this country has a Constitution” that guarantees women their rights. Several women public figures, including Minister Bindu and P.K. Sreemathy, have also spoken out against Kanthapuram’s remarks.