സംസ്ഥാനത്ത് മരണാനന്തര അവയദാനത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. ഈ വര്‍ഷം എട്ട് മാസം പിന്നിടുമ്പോള്‍ കേരളത്തില്‍ 26 മരണാനന്തര അവയവ ദാനങ്ങള്‍ നടന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് 20-ലധികം മരണപ്പെട്ട അവയവദാനങ്ങള്‍ രേഖപ്പെടുത്തിയ തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷം കൂടിയാണ് 2026.
അവയവദാനത്തോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ വന്ന മാറ്റമാണ് കണക്കുകളിലെ ഉയര്‍ച്ചയെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. 6 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവ് മുതല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 65 വയസ്സുകാരന്‍ വരെയുള്ളവരാണ് ഈ വര്‍ഷത്തെ മരണാനന്തര അവയവദാതാക്കളായുള്ളത്.
സംസ്ഥാനത്ത് അവയവദാനങ്ങള്‍ ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സിയായ കേരള അവയവ-കോശ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവയവദാനം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കെ സോട്ടോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും അവയവങ്ങള്‍ ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കെ സോട്ടോ അധികൃതര്‍ പറയുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം മരണാന്തര അവയവദാനത്തില്‍ കുറവ് ഉണ്ടായിരുന്നു. 2021 ല്‍ 17 മാത്രമായിരുന്നു അവയവദാനങ്ങള്‍. 2022 ല്‍ 14 ആയും കുറഞ്ഞു. 2015 ല്‍ ആയിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണാനന്തര അവയവ ദാനങ്ങള്‍ രേഖപ്പെടുത്തിയത്. 76 എണ്ണമായിരുന്നു അന്നത്തെ കണക്ക്. 2016ല്‍ ഇത് 72 ആയി കുറഞ്ഞു. 2024 മരണാമന്തര അവയവദാനങ്ങളുടെ എണ്ണം 11 ആയി കുറഞ്ഞു. 2025 ല്‍ 25 എണ്ണവും രേഖപ്പെടുത്തി.
അതേസമയം, അവയവ ദാനവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരും ആശുപത്രികളും ഉള്‍പ്പെടുന്ന വിവാദങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കുറയാന്‍ ഇടയാക്കിയത് എന്നാണ് നേരത്തെ പുറത്തുവന്ന വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ കെ-സോട്ടോയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍, ആശുപത്രികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞു. മസ്തിഷ്‌ക മരണം പിശകുകളില്ലാതെ സാക്ഷ്യപ്പെടുത്തുന്നതില്‍ കെ സോട്ടോയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചിരുന്നു. ആശുപത്രി ജീവനക്കാര്‍ക്കും നടപടിക്രമത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കി. പൊലീസ് ഉള്‍പ്പെടെയുള്ള മറ്റ് വകുപ്പുകളുടെയും സഹകരണവും ഈ മൂന്നേറ്റത്തിന് സഹായിച്ചിട്ടുണ്ടെന്ന് കെ സോട്ടോ അധികൃതര്‍ വ്യക്തമാക്കുന്നു.
Kerala has recorded a significant rise in deceased organ donations in 2026. Twenty-six deceased organ donations were recorded in the first eight months of the year, the highest figure reported in the state so far. This also marks the second consecutive year that Kerala has recorded more than 20 deceased organ donations, indicating a positive trend in organ donation.