പതിനാറാം വയസ്സിൽ തന്റെ ആർത്തവചക്രം നിലച്ചപ്പോൾ, ഗോവയിലെ കുണ്ടൈം എന്ന ഗ്രാമത്തിൽ താമസിക്കുന്ന അനുഷ്‌ക ഗെയ്ക്‌വാദ് ആദ്യം ചെയ്തത് അടുത്തുള്ള ക്ലിനിക്കിൽ പോവുക എന്നതായിരുന്നു. എന്നാൽ, ആ കൗമാരക്കാരിക്ക് ലഭിച്ച പ്രതികരണം വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഹോർമോൺ സംബന്ധമായ എന്തെങ്കിലും പ്രശ്‌നമാണോ എന്ന് പരിശോധിക്കുന്നതിന് പകരം, ഡോക്ടർ അവളെ ഒരു ഗർഭ പരിശോധന നടത്താനാണ് നിർദ്ദേശിച്ചത്. ആ വലിയ അവഗണനയിലും പരിഭ്രാന്തിയിലും തളരാതെ, അനുഷ്‌ക തന്റെ അമ്മയ്‌ക്കൊപ്പം പനാജിയിലെ മറ്റൊരു മികച്ച ആശുപത്രിയിൽ എത്തി. അവിടെ നടന്ന വിശദമായ പരിശോധനയിലാണ്, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന രോഗമാണ് തനിക്കെന്ന് കണ്ടെത്തിയത്. ഇന്ന് ഇരുപത്തിരണ്ടുകാരിയായ അനുഷ്‌ക വേദനയോടെ ഓർക്കുന്നു, ചെറിയ പട്ടണങ്ങളിലെ ആരോഗ്യപ്രവർത്തകർ പോലും സ്ത്രീകളുടെ ഇത്തരം പ്രശ്‌നങ്ങളെ എത്രത്തോളം തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നത് എന്ന്.
ഇന്ന് മെഡിക്കൽ ലോകം ഈ അവസ്ഥയെ കൂടുതൽ കൃത്യതയോടെ 'പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം' (PMOS) എന്ന് പുനർനാമകരണം ചെയ്തിരിക്കുകയാണ്. ഇതൊരു കേവലമായ പേരുമാറ്റം മാത്രമല്ല, ഈ രോഗാവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ തിരിച്ചറിവിന്റെ ഭാഗം കൂടിയാണ്. അണ്ഡാശയങ്ങളെ മാത്രം ബാധിക്കുന്ന ഒരു രോഗമായി ഇതിനെ കാണുന്നതിന് പകരം, ശരീരത്തിന്റെ മെറ്റബോളിസം, ഇൻസുലിൻ നിയന്ത്രണം, ഹൃദയാരോഗ്യം, മാനസികാരോഗ്യം തുടങ്ങിയ സകല മേഖലകളെയും ബാധിക്കുന്ന ഒരു സങ്കീർണ്ണമായ മെറ്റബോളിക് തകരാറായി ഇതിനെ ഇപ്പോൾ വിലയിരുത്തുന്നു.
ലോകമെമ്പാടുമുള്ള കണക്കുകൾ പ്രകാരം എട്ടു സ്ത്രീകളിൽ ഒരാൾക്ക് എന്ന നിലയിൽ പിഎംഒഎസ് കാണപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയിലെ സ്ഥിതി ഇതിലും ആശങ്കാജനകമാണ്. സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഓരോ അഞ്ച് സ്ത്രീകളിൽ ഒരാൾക്ക് ഈ അവസ്ഥയുണ്ട് എന്നാണ്. 25 വയസ്സിൽ താഴെയുള്ള സ്ത്രീകളിൽ ഈ രോഗാവസ്ഥയുടെ സ്വാധീനം ആഗോള ശരാശരിയേക്കാൾ വളരെ ഉയർന്നതാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സവിശേഷമായ ജനിതക ഘടനയും ജീവിതശൈലിയിലെ മാറ്റങ്ങളും ഈ വർദ്ധനവിന് പിന്നിൽ പ്രധാന കാരണങ്ങളായി നിലകൊള്ളുന്നു.
ഇന്ത്യയിലെ ഉയർന്ന രോഗനിരക്കിന് പിന്നിലെ കാരണങ്ങൾ
ഇന്ത്യൻ സ്ത്രീകളിൽ പിഎംഔഎസ് ഇത്രയധികം വർദ്ധിക്കാൻ കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് മെറ്റബോളിക് തകരാറുകളും ജീവിതശൈലിയുമാണ്. ഇന്ത്യക്കാരുടെ പൊതുവായ ജനിതക പ്രത്യേകതകൾ പ്രമേഹത്തിനും ഇൻസുലിൻ പ്രതിരോധത്തിനും കൂടുതൽ സാധ്യതയുള്ളതാണ്. കുടുംബത്തിൽ പ്രമേഹമോ സമാനമായ ഹോർമോൺ തകരാറുകളോ ഉള്ളവർക്ക് ജങഛട ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനു പുറമെ അതിവേഗം നടക്കുന്ന നഗരവൽക്കരണം, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലാത്ത ജീവിതശൈലി, വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഈ അവസ്ഥയെ വഷളാക്കുന്നു. നഗരപ്രദേശങ്ങളിൽ രോഗാവസ്ഥ 25 മുതൽ 40 ശതമാനം വരെ ഉയർന്നേക്കാമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
രോഗനിർണ്ണയത്തിലെ അജ്ഞതയും സാമൂഹിക തടസ്സങ്ങളും
ഇപ്പോഴും പല ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അറിവ് ശൈശവാവസ്ഥയിലാണ്. കൗമാരപ്രായത്തിൽ ആർത്തവചക്രം തടസ്സപ്പെടുമ്പോൾ അത് ഹോർമോൺ സംബന്ധമായ പ്രശ്‌നമാണെന്ന് തിരിച്ചറിയുന്നതിന് പകരം ഗർഭധാരണവുമായി ബന്ധപ്പെട്ട സംശയങ്ങളിലേക്കാണ് പലപ്പോഴും വൈദ്യസഹായം തിരിയുന്നത്. ഇത് രോഗനിർണ്ണയം വൈകുന്നതിനും ശരിയായ ചികിത്സ ലഭിക്കാത്തതിനും കാരണമാകുന്നു. മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ, തങ്ങളുടെ പെൺമക്കൾ അനുഭവിക്കുന്ന ഇത്തരം ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് അജ്ഞരായിരിക്കുന്നത് ഒരു വലിയ പ്രതിസന്ധിയാണ്. എങ്കിലും, ആർത്തവ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോൾ കുറച്ചുകൂടി സ്വാഭാവികമായി വരുന്നത് ശുഭകരമായ ഒരു മാറ്റമാണ്. സ്ത്രീകൾ സ്വയം മുൻകൈ എടുത്ത് വിദഗ്ദ്ധ സഹായം തേടാൻ തുടങ്ങിയത് രോഗനിർണ്ണയത്തിന്റെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.
ചികിത്സയിലും പ്രതിരോധത്തിലും വേണ്ട മാറ്റങ്ങൾ
ജങഛട എന്നത് കേവലം അണ്ഡാശയത്തിൽ കുമിളകൾ വരുന്ന അവസ്ഥയല്ല, മറിച്ച് അത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ താളം തെറ്റിക്കുന്ന ഒരു മെറ്റബോളിക് അസ്വസ്ഥതയാണ്. കൃത്യമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തൽ എന്നിവയാണ് ഇതിനെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ. ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനുള്ള മരുന്നുകളും ഹോർമോൺ നിയന്ത്രണത്തിനുള്ള ചികിത്സകളും രോഗിയുടെ അവസ്ഥയനുസരിച്ച് ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും, ജീവിതശൈലിയിലെ മാറ്റങ്ങൾ കൂടാതെ ഈ രോഗത്തെ പൂർണ്ണമായി നിയന്ത്രിക്കുക പ്രയാസമാണ്.
കൗമാരകാലം തൊട്ടേ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയും, എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കൃത്യമായ പരിശോധന നടത്തുകയും ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ സഹായിക്കും. രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നത് ഈ മെറ്റബോളിക് പ്രതിസന്ധിയെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ്.
At the age of 16, when her menstrual cycle suddenly stopped, Anushka Gaikwad, a resident of Kundai village in Goa, first visited a nearby clinic. The response she received was shocking. Instead of checking whether the problem was related to a hormonal imbalance, the doctor advised her to take a pregnancy test.
Refusing to be discouraged by the experience, Anushka and her mother sought a second opinion at a reputed hospital in Panaji. After a detailed evaluation, she was diagnosed with Polycystic Ovarian Syndrome (PCOS).
Now 22, Anushka recalls the incident with disappointment, saying it reflects how even healthcare providers in smaller towns often misunderstand and misdiagnose women's reproductive health issues.